മധുവിൻറെ സഹോദരി ഇനി പോലീസ് സേനയിൽ കോൺസ്റ്റബിൾ.

തൃശൂർ : വിശപ്പിനോട് പൊരുതി രക്തസാക്ഷിത്വത്തിനിരയായ അട്ടപ്പാടിയിലെ ആദിവാസിയുവാവ് മധുവിൻറെ സഹോദരി ഇനി പോലീസ് സേനയിൽ കോൺസ്റ്റബിൾ. 2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ സാമൂഹ്യദ്രോഹികളായ ചിലർ അടിച്ച് കൊലപ്പെടുത്തിയത്. സംസ്ഥാന സർക്കാരിന്റെ ഇടപ്പെടലിനെ തുടർന്ന് മധുവിന്റെ സഹോദരി ചന്ദ്രിക കോൺസ്റ്റബിളായി അഭിമാനാർ ഹമായചുവടുവയ്ക്കുകയാണെങ്കിലും,സാമൂഹ്യദ്രോഹികളായ കുറ്റവാളികൾക്ക് അർഹമായ ശിക്ഷലഭിച്ചാൽ മാത്രമേ മധുവിനോട് നമ്മൾ നീതിപുലർത്തുന്നുള്ളൂ.
മധു കൊല്ലപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും,അട്ടപ്പാടിയിലെ വീട് സന്ദർശിച്ചിരുന്നു. മധുവിന്റെ കുടുംബത്തിന് പത്ത‌് ലക്ഷം രൂപ സർക്കാർ ധനസഹായവും നൽകി. മധു കൊല്ലപ്പെട്ട് ഒരു വർഷം തികയുംമുമ്പേ ചന്ദ്രികയെ കേരള പൊലീസിൽ പ്രത്യേക നിയമനംവഴി കോൺസ്റ്റബിളായി നിയമിക്കുകയാണ് ഉണ്ടായത്. സർക്കാർ ഇക്കാര്യത്തിൽ നല്ല ചുവടുവെപ്പാണ് നിർവഹിച്ചത്.പക്ഷെ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ അടിച്ചുകൊന്ന ക്രൂരന്മാർക്ക് അർഹമായ ശിക്ഷ ലഭ്യമായാൽ മാത്രമേ കേരളം ആ കുടുംബത്തോട്‌ പൂർണമായും നീതി നിർവ്വഹിക്കുന്നുള്ളൂ.

Advertisements

കഥയുടെ പ്രമേയം കൊണ്ട് ഏറെ പുതുമകൾ അവകാശപ്പെടാവുന്ന വിശുദ്ധപുസതകം മെയ് 31 ന് തീയറ്ററുകളിൽ എത്തും.

സമീപകാലത്ത് നിർമ്മിച്ച നവാഗത സംവിധായകരുടെ സിനിമകളിൽ ഏറെ പ്രതീക്ഷകൾ നൽകുന്ന ഷാബു ഉസ്മാൻറെ വിശുദ്ധപുസതകം മെയ് 31 ന് തീയറ്ററുകളിൽ എത്തും. കഥയുടെ പ്രമേയം കൊണ്ട് ഏറെ പുതുമകൾ അവകാശപ്പെടാവുന്ന ചിത്രം ചില സമീപകാല സംഭവങ്ങളുമായി ചേർത്ത് വായിക്കുമ്പോൾപ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കാനും,ജനപ്രിയമാകാനുമുള്ള സാധ്യതകൾ ഏറെയാണ്.

നന്മ നിറഞ്ഞ വാണിയപുരം ഗ്രാമത്തിൻറെ കഥയിലൂടെ രാജ്യസ്നേഹിയായ ഒരു ചെറുപ്പക്കാരനും അവൻറെ കുടുംബവും ജീവിതത്തിൽ അനുഭവിക്കുന്ന കഷ്ട്ട നഷ്ടങ്ങളുടെയും, തീരാത്ത വേദനയുടെയും കഥയാണ് ഷാബു ഉസ്മാൻ തന്റെ കന്നിചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നത്. ശിവപാർവതി ഫിലിംസിന്റെ ബാനറിൽ ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം രാജേഷ് കളിയിക്കലാണ് നിർമ്മിച്ചിരിക്കുന്നത്, പ്രവാസി മലയാളി പ്രണവം ഉണ്ണികൃഷ്ണൻ,കലഞ്ഞൂർ ശശികുമാർ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. തിരക്കഥാരചനയിൽ ജഗദീപ് കുമാർ ഷാബു ഉസ്മാനെ സഹായിച്ചിരിക്കുന്നു.

പപ്പയുടെ സ്വന്തം അപ്പൂസിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ ബാദുഷയാണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. പുതുമുഖം ആലിയയാണ് ചിത്രത്തിലെ നായിക.
മധു, മനോജ് കെ ജയൻ,മാമുക്കോയ,ജനാർദ്ദനൻ,ഭീമൻ രഘു,കലാഭവൻ നവാസ്,പത്മരാജൻ രതീഷ്,ഉല്ലാസ് പന്തളം ,കനകലത,ശാന്ത കുമാരി എന്നിവർക്കൊപ്പം പുതുമുഖങ്ങളായ ശ്രീരമ്യ, അനു, സ്‌മിനു, എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. എസ് രമേശൻ നായർ, പൂവച്ചൽ ഖാദർ,ഫെമിന ബീഗം എന്നിവർ എഴുതിയ ഗാനങ്ങൾ സുമേഷ് കൂട്ടിക്കലാണ് ഈണം പകർന്നിരിക്കുന്നത്. ഫെമിന ബീഗം എഴുതിയ,മനമുരുകും നേരം എന്ന ഹൃദയ സ്പർശിയായ ഗാനം സിനിമയെ സ്നേഹിക്കുന്നവരുടെ മനം കവരും.

തളിപ്പറമ്പ്മുസ്ലിംലീഗ് ഓഫീസിന് നേരെ അർദ്ധരാത്രിയിൽ ബോംബേറ്,

കണ്ണൂർ: തളിപ്പറമ്പ് ബക്കളത്ത് മുസ്ലിം ലീഗ് ഓഫീസിന് നേരെ അർദ്ധരാത്രിയിൽ ബോംബേറ് നടന്നു. ഓഫീസിന്‍റെ ഷട്ടറും വരാന്തയും ബോംബ് സ്ഫോടനത്തിൽ തകർന്നിട്ട്.

രണ്ടാഴ്ച്ചക്കിടയിൽ ഇത് രണ്ടാം തവണയാണ് ബക്കളത്ത് ലീഗ് ഓഫീസിന് നേരെ ആക്രമണം ഉണ്ടാവുന്നത്. തെരഞ്ഞെടുപ്പിനിടെ ബക്കളത്തും സമീപ പ്രദേശങ്ങളിലും ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണിത്. സി പി എമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് യു ഡി ഫ് ആരോച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗീക പീഡനപരാതിയിൽ അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷനിലെ അംഗങ്ങള്‍ ക്ലബ് അംഗങ്ങളെപ്പോലെ പെരുമാറി

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ സുപ്രീം കോടതി ജീവനക്കാരി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷനിലെ അംഗങ്ങള്‍ ക്ലബ് അംഗങ്ങളെപ്പോലെ പെരുമാറിയെന്നും,അപമര്യാദയായിട്ടാണ് പെരുമാറിയതെന്നും മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി. സംഭവം ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുപ്രീം കോടതിയെപ്പോലെ ഒരു സ്ഥാപനം സുതാര്യത ഉറപ്പു വരുത്തുകയാണ് വേണ്ടത്. സംശയത്തോടെയാണ് അവര്‍ പരാതിയെയും പരാതിക്കാരിയെയും സമീപിച്ചത്. എങ്ങനെയും സുപ്രീം കോടതിയുടെയും, ചീഫ് ജസ്റ്റിസിന്‍റെയും അന്തസ് നിലനിര്‍ത്തുക എന്നത് മാത്രമായിരുന്നു അവരുടെ ഉദ്ദേശ്യം.

പരാതിക്കാരിക്ക് അന്വേഷണക്കമ്മീഷര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിസ്സമ്മതിച്ചതിലൂടെ സിബിഐയെപ്പോലെയാണ് പെരുമാറിയത്. അന്വേഷണ ഏജന്‍സിയായ സിബിഐയെപ്പോലെ കോടതിക്ക് പെരുമാറാന്‍ കഴിയുമോ എന്നും അരുണ്‍ ഷൂരി ചോദിച്ചു. നേരത്തെ യുവതി ആരോപിച്ച ലൈംഗിക പീഡനത്തിന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി മൂന്നംഗ അന്വേഷണ കമ്മീഷന്‍ തള്ളിയിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് യുവതി വീണ്ടും കോടതിയെ സമീപിച്ചു. ദേശീയമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചത്.അരുണ്‍ ഷൂരി പറഞ്ഞു.

ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതി ഇടപെട്ടില്ല, ജൂൺ30 നുള്ളിൽ 1565 ഡ്രൈവർമാരെ പിരിച്ചുവിടണം,

ന്യൂഡൽഹി: കെ എസ് ആർ ടി സിയിലെ എം പാനൽ ഡ്രൈവർമാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിൽ സുപ്രീംകോടതി ഇടപെട്ടില്ല. അതേസമയം ജൂൺ 30 നുള്ളിൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിക്കുകയായിരുന്നു. പിഎസ് സി പട്ടികയിൽ ഉള്ളവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഉദ്യാഗാർഥികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിടാൻ ഉത്തരവിട്ടത്.ഉത്തരവ് പ്രകാരം 1565 താത്കാലിക ഡ്രൈവർമാരെ കെ എസ് ആർ ടി സി പിരിച്ചുവിടണമെന്ന അവസ്ഥയിലായി.

എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സർക്കാർ അനുമതിയോടെ കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയെ സമീപിച്ചത്. താൽക്കാലിക നിയമനത്തിന് കെ.എസ്.ആർ.ടി.സിക്ക് അധികാരമുണ്ടെന്നും, ഇത്രയുംപേരെ പിരിച്ചുവിട്ടാൽ സർവീസുകൾ വെട്ടിക്കുറക്കേണ്ടി വരുമെന്നും, കെഎസ്ആർടിസി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

എംപാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെ മറികടക്കാൻ സംസ്ഥാന സർക്കാരിന്റെ അറിവോടെ സുപ്രീംകോടതിയെ സമീപിച്ച കെഎസ്ആർടിസിയുടെ നടപടി നാട്ടിലെ തൊഴിൽ രഹിതർ ഇന്നുവരെ വിശ്വാസം അർപ്പിച്ചിരുന്ന പി എസ് സി യുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു. ജനങൾക്ക് പ്രത്യേകിച്ച് നാട്ടിലെ ലക്ഷോപലക്ഷം വരുന്ന തൊഴിൽരഹിതർക്ക് പി എസ് സി യിലുണ്ടായിരുന്ന വിശ്വാസത്തെയാണ് സർക്കാർ കെഎസ്ആർടിസിയുടെ ചില ഉദ്യോഗസ്ഥരുടെയും, ട്രേഡ്‌യൂണിയൻ നേതാക്കളുടെയും താൽപര്യങ്ങൾക്കു വഴങ്ങി ഹനിക്കുന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു.

1565 ജീവനക്കാരെ പിരിച്ചു വിടാനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം എംപാനൽ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ തയ്യാറാകാതിരുന്ന സുപ്രീം കോടതി, ഹൈക്കോടതി വിധി നടപ്പിലാക്കാൻ കൂടി നിർ്‌ദ്ദേശ്ശിച്ചത് സർക്കാരിനും, പ്രത്യേകിച്ച് കെഎസ്ആർടിസിക്കും കനത്ത അടിയായി.

മരടിലെ ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് അപ്പാർട്മെന്റുകൾ, പൊളിച്ചു നീക്കി റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി ഉത്തരവ്,

കൊച്ചി: കൊച്ചി നഗരത്തിലെ മരടിലുള്ള മരടിലെ ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് അപ്പാർട്മെന്റുകൾ,പൊളിച്ചു നീക്കി റിപ്പോർട്ട് നൽകാൻ
സുപ്രീം കോടതിയുടെ ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചതിന് തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിന്മേൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്. അനധികൃത നിർമാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിർമാണം കൂടി കാരണമാണെന്നും കോടതി പറഞ്ഞു.

പാലാരിവട്ടം പാലം, പണിയറിയാത്ത കരാറുകാരന് പണിനൽകിയത് കിറ്റ്കോ

കൊച്ചി: സാങ്കേതികവിദ്യയിൽ പരിജ്ഞാനമില്ലാത്ത കരാറുകാരൻ പണിചെയ്തതാണ് പാലാരിവട്ടം പാലത്തിൻറെ ഇന്നത്തെ ദുരവസ്ഥക്ക് കാരണമെന്ന് കിറ്റ്കോ കോ അസി.ജനറൽ മാനേജർ ജി.പ്രമോദിന്റെ കുറ്റസമ്മതം. പാലാരിവട്ടം പാലത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറില്ല.
കിറ്റ്കോ കോ അസി.ജനറൽ മാനേജർ നടത്തിയ വെളിപ്പെടുത്തലിലൂടെ കിട്ടിക്കോ നടത്തിയ ഗുരുതരമായ വീഴ്ച്ചയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സാങ്കേതികവിദ്യയിൽ പരിജ്ഞാനമില്ലായ്മയും, ടാറും കോൺക്രീറ്റും തമ്മിൽ ഒട്ടിക്കുന്ന മാസ് സ്റ്റിക് ഉരുകിചേരാഞ്ഞതും വിള്ളലുകൾ വരാൻ കാരണമായെന്നത് കിറ്റ്കോ കോ അസി.ജനറൽ മാനേജരുടെ നാവിൻനിന്നുതന്നെ പുറത്തുചാടി. ഇത്തരം പണിയെപ്പറ്റി അറിവില്ലാത്ത കരാറുകാരന് കരാർ കൊടുത്തതുവഴി കിറ്റ്കൊ കൃത്യവിലോഭമാണ് വരുത്തിയിരിക്കുന്നത്. ഐ ഐ ടി യുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ കാരാറുകാരനെ കൊണ്ട് തന്നെ ഓട്ട അടച്ചു വെള്ളപൂശുന്ന പണിയാണ് നടക്കുന്നത്. അതേസമയം ഇത്തരത്തിൽ ഓട്ട അടച്ചു വെള്ളപൂശിയാൽ പാലത്തിനുണ്ടായ ആയുസ് നഷ്ട്ടം കൂട്ടാനാകില്ല. പാലത്തിന്റെ നിർമ്മാണത്തിലെ പാളിച്ചകൾ പാലത്തിൻറെ ആയുസ്സിനെ ബാധിക്കും. പാലത്തിന്റെ ആയുസ് കുറയ്ക്കും.

പാലത്തിന്‍റെ പിഴവ് തിരിച്ചറിഞ്ഞിട്ട് ഒന്നര വർഷമായെന്നും,കിറ്റ്കോ കോ അസി.ജനറൽ മാനേജർ ജി.പ്രമോദ്
വെളിപ്പെടുത്തിയിട്ടുണ്ട്.പാലത്തിന്‍റെ പിഴവ് പരിഹരിക്കാൻ തീരുമാനിച്ചത് പൊതുജനങ്ങളോ സർക്കാരോ പറഞ്ഞിട്ടല്ല. മദ്രാസ് ഐ.ഐ.ടിയെ പഠനത്തിന് നിയോഗിച്ചതും കിറ്റ് ക്കോയാണ്.
ഡക്ക് കണ്ടിന്യുവിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചതിലാണ് പിഴവ് പറ്റിയത്.നിർമാണം ഏറ്റെടുത്ത കരാറുകാരന് ഈ സാങ്കേതികവിദ്യയിൽ പരിജ്ഞാനം ഉണ്ടായിരുന്നില്ല. ബംഗളൂരുവിൽ സമാന സാങ്കേതിക വിദ്യയിലുള്ള പാലം നിർമാണ രീതി ഇവടെ പകർത്തുകയായിരുന്നു.ഉത്തരവാദിത്തം ഉള്ളതുകൊണ്ടാണ് സർക്കാരിന് ചെലവില്ലാതെ കരാറുകാരെ കൊണ്ട് പണി ചെയ്യിക്കുന്നത്. ടാറും കോൺക്രീറ്റും തമ്മിൽ ഒട്ടിക്കുന്ന മാസ് സ്റ്റിക് ഉരുകിചേരാഞ്ഞതും പാലത്തിൽ വിള്ളൽ ഉണ്ടാകാൻ കാരണമായെന്നും ജി.പ്രമോദ് വ്യക്തമാക്കി.