ഉറ്റവരും ഉടയവരും ഉള്ളവർക്ക് അഗതി മന്ദിരങ്ങളിൽ പ്രവേശനം പാടില്ല, മക്കൾക്കെതിരെ നടപടികൾ വരുന്നു.

തിരുവനതപുരം: വൃദ്ധസദനങ്ങളിൽ അഭയം തേടിയ മാതാപിതാക്കളെ കൂട്ടികൊണ്ടുപോയി സംരക്ഷിക്കാൻ തയ്യാറാകാത്ത മക്കൾക്കെതിരെ നടപടികൾ വരുന്നു. സാമൂഹ്യ നീതിവകുപ്പിൻറെ ഇതുസംബന്ധിച്ച 2007 ലെ നിയമത്തിലെ തടവ് ശിക്ഷയും പിഴയും ഉൾപ്പടെയുള്ള നിയമ നടപടികൾനടപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശമാണ് നൽകിയിട്ടുള്ളത്.

അതേസമയം ഉറ്റവരും ഉടയവരും ഉള്ളവർക്ക് കേരളത്തിലെ അഗതിമന്ദിരങ്ങളിൽ പ്രവേശനം നല്കിവരുന്നതിനെ പറ്റി അന്വേഷണം നടത്താൻ ഓരോ ജില്ലയിലും പരിശോധനകമ്മറ്റികളെയും സർക്കാർ നിയോഗിക്കുന്നുണ്ട്. സർക്കാർ ഗ്രാൻറ് വാങ്ങുന്ന അഗതി മന്ദിരങ്ങളിലും,നാഷണൽ ട്രസ്റ്റ് രജിസ്‌ട്രേഷൻ ഉള്ള മറ്റ്അനാഥാശ്രമങ്ങളിലും,വ്യാപകമായ തോതിൽ ബന്ധുക്കൾ കൂട്ടി വരുന്നവർക്ക് പ്രവേശനം നൽകി വരുന്നതായി ആക്ഷേപം ഉയർത്തിട്ടുണ്ട്. അനാഥാശ്രമങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമ മാണെന്ന് ഉറപ്പുവരുത്തുന്നതിനും , പരിശോധനകൾ
നടത്തുന്നതിനുമായി സർക്കാർ ചുമതല പെടുത്തുന്ന ഒരുകമ്മറ്റിയാവും ഇക്കാര്യങ്ങൾ പരിശോധിക്കുക.
അതാതുപ്രദേശത്തെ ആർ ഡി ഓ മാർക്കാവും കമ്മറ്റിയുടെ മേൽനോട്ട ച്ചുമതല.
അനാഥാശ്രമങ്ങൾക്ക് സാമ്പത്തിക സഹായമായി “സംഭാവന”യും മറ്റും നൽകി ബന്ധുവിന് ( മാതാപിതാക്കൾ ഉൾപ്പടെ) പ്രവേശനം നേടിയത് സംബന്ധിച്ച വിവരങ്ങൾ സർക്കാർ ശേഖരിക്കും.
അന്തെവാസികളുടെ ബന്ധുക്കളെ അറിയാമായിരുന്നിട്ടുകൂടി അവരെ തിരികെ വിടുന്ന കാര്യത്തിൽ നടപടികൾ സ്വീകരിക്കാത്ത സ്ഥാപങ്ങൾക്കെതിരെ നടപടികൾ ഉണ്ടാവും.സ്കൂളുകളിൽ ഇൻസ്‌പെക്ഷൻ നടത്തുന്ന പോലെ പ്രവേശന ഫയലുകൾ നോക്കി അഗതികളുടെ തലയെണ്ണി ഒരുസ്ഥാപനത്തിലെയും എണ്ണം നേരിൽ പരിശോധിച്ച് തിട്ടപ്പെടുത്താനും, അത് സർക്കാർ സഹായങ്ങൾക്കായി അപേക്ഷിച്ചപ്പോൾ നൽകിയ രേഖകളിൽ പറഞ്ഞിരിക്കുന്നതുമായി ശരിയാണോ എന്ന് പരിശോധിക്കാനുള്ള ചുമതലയും ഉദ്യോഗസ്ഥന്മാർക്ക് നൽകുന്നുണ്ട്.
കേരളത്തിൽ സർക്കാർ ഗ്രാൻറ് വാങ്ങുന്ന 516 വൃദ്ധ സാധനങ്ങളാണ് ഉള്ളത്. സർക്കാർ നേരിട്ടുനടത്തുന്നത് 16 ഉം. ഇവിടങ്ങളിലായി 21632 അന്തേവാസികൾ ഉണ്ടെന്നാണ് സർക്കാർ കണക്ക്. ഇവരിൽ 46 ശതമാനം പേർക്ക് മക്കൾ അടക്കം ബന്ധുക്കൾ ഉണ്ട്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.