അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ


തിരുവനന്തപുരം: ആതുര സേവനരംഗത്ത് സർക്കാർ ജോലിക്കു പോകാതെ സ്വന്തം പ്രാക്റ്റീസും, സ്വകാര്യ ആശുപത്രി ചികിത്സയുമായി ചുറ്റിക്കറങ്ങുന്ന ഡോക്ടർമാർക്കെതിരെ സർക്കാരിന്റെ നടപടി തുടങ്ങി. അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.കെ. ശൈലജയാണ് അറിയിച്ചത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇതിനായി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ അടുത്തിടെ ആരോഗ്യ വകുപ്പ് പുറത്താക്കിയിരുന്നു.

സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുളള എല്ലാ വിഭാഗം ജീവനക്കാരും ജനുവരി 15 ന് മുമ്പായി സര്‍വീസില്‍ പുന:പ്രവേശിക്കണം. അതിനുശേഷവും അവധിയില്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

15ന് മുമ്പ് സന്നദ്ധത അറിയിക്കുന്നവര്‍ക്ക് ബോണ്ട് ഉള്‍പ്പെടെയുളള വ്യവസ്ഥകള്‍ക്കും അച്ചടക്കനടപടികളുടെ തീര്‍പ്പിനും വിധേയമായി അതാതു വകുപ്പ് മേധാവികള്‍ നിയമനം നല്‍കും. 15 ന് ശേഷം അവധിയില്‍ തുടരുന്നവരെ സംബന്ധിച്ച വിവരം വകുപ്പ് തലവന്‍മാര്‍ക്ക്ലഭിക്കുന്നതനുസരിച്ച്
അവർ അച്ചടക്കനടപടികള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ സഹിതം ഫെബ്രുവരി പത്തിനുള്ളില്‍ സര്‍ക്കാരിനു ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.