നവോത്ഥാന സന്ദേശം ഉയര്‍ത്തി, വനിതാ മതിൽ ഉയർന്നു.

തിരുവനന്തപുരം: നവോത്ഥാന സന്ദേശം ഉയര്‍ത്തി കേരളത്തില്‍ വനിതാ മതിൽ ഉയർന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ ദൂരത്തിലാണ് നവോത്ഥാന സന്ദേശമുണർത്തിയ ശക്തിയുടെ മതിൽ തീർക്കപ്പെട്ടത്. സ്ത്രീശാക്തീകരണത്തിന്റെ വന്‍ മതിലായി വനിതാ മതില്‍ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നതു അക്ഷരാർത്ഥത്തിൽ സത്യമായി. 3 മണിയോടെ തന്നെ ആളുകൾ മതിൽ തീർക്കാനായി എത്തിയിരുന്നു.
ആരോഗ്യ മന്ത്രി കെ കെ ശൈലജ കാസര്‍കോട് മതിലിന്റെ ആദ്യ കണ്ണിയും, സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയുമായി.വനിതാ മതിലില്‍ പങ്കുചേരാന്‍ തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളയമ്പലത്ത് എത്തി അയ്യങ്കാളി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. സിപിഎം പിബി അംഗം ബൃന്ദാ കാരാട്ടും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

30 ലക്ഷത്തോളം സ്ത്രീകള്‍ അണിനിരന്നിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ശബരിമല യുവതി പ്രവേശനവിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ ഹിന്ദു സമുദായ സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില്‍ പ്രഖ്യാപനം ഉണ്ടായത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.