ക്രമസമാധാനം തകരുന്നു; കേന്ദ്രഇടപെടലിനായി ബി ജെ പി


തിരുവനന്തപുരം: ശബരിമല പ്രശ്നവുമായി ബന്ധപെട്ട് സംസ്ഥാന സർക്കാർ കൈക്കൊണ്ടു വരുന്ന നടപടികൾ സംസ്ഥാനത്തിൻറെ ക്രമസമാധാനം തകർക്കുന്ന നിലയിലാണെന്നും, കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെടണമെന്നും സംസ്ഥാന ബി ജെ പി നേതൃത്വം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി വിവരം.
സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള പ്രധാനനേതാക്കൾ ബുനാഴ്‌ച്ച നടന്ന സംഭവങ്ങൾ ബി ജെ പി കേന്ദ്ര നേതൃത്വത്തെ അറിയിച്ച്‌ കഴിഞ്ഞു. ഹർത്താൽ ആഹ്വാനം ചെയ്യാനിടയായ സാഹചര്യം, കല്ലേറിൽ അയ്യപ്പഭക്തന്റെ മരണം, വിശ്വാസികൾ തെരുവിലിറങ്ങേണ്ടി വന്ന സ്ഥിതിവിശേഷം എന്നിവയാണ് അറിയിച്ചിട്ടുള്ളത്. ബി ജെ പി നേതാവ് അമിത് ഷാ കേരളത്തിലെ പ്രശ്നങ്ങൾ നേരിട്ട് നിരീക്ഷിച്ചു വരുകയുമാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും ദുരഹങ്കാരവും കാരണം ശബരിമലയില്‍ മാത്രമല്ല കേരളത്തിലുടനീളം അസ്വാസ്ഥ്യം നിലനില്‍ക്കുകയാണെന്നാണ് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചിട്ടുള്ളത്. “ജനങ്ങള്‍ക്ക് സമാധാനവും സുരക്ഷയും നല്‍കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ തെരുവില്‍ യുദ്ധമുണ്ടാക്കി അരാജകത്വം സൃഷ്ടിക്കുകയാണ്. വിശ്വാസികളുടെ വികാരത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നതെന്നും” കണ്ണന്താനത്തിൻറെ ഫേസ്ബുക്ക് പോസ്റ്റ് ഈ സാഹചര്യത്തിലാണ്. കേന്ദ്ര സർക്കാർ ഇടപെടലുണ്ടാകണമെന്നു തന്നെയാണ് ഒ രാജഗോപാലിന്റെയും പക്ഷം. ആർ എസ് എസ് ആണ് ഇക്കാര്യത്തിൽ ശക്തമായ ആവശ്യവും നിലപാടുമായി മുന്നിലുള്ളത്. ക്രമാസമാധാന പ്രശ്നങ്ങളിലെക്ക്‌ ശബരിമല പ്രശ്‍നം നീങ്ങുന്നതായി കേന്ദ്ര ഇന്റലിജൻസ് വിഭാഗവും പ്രധാന മന്ത്രിയുടെ ഓഫീസിനെ അറിയിച്ചു കഴിഞ്ഞതായാണ് വിവരം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.