ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തി. സംസ്ഥാനതൊന്നടങ്കം പ്രതിഷേധം

ശബരിമല: ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തി. മുൻപ് ദർശനത്തിനെത്തി പരാജയപ്പെട്ട കനകദുർഗയും ബിന്ദുവുമാണ് ബുനാഴ്‌ച്ച പുലർച്ചെ 3.45ഓടെ സന്നിധാനത്തിൽ ദർശനം നടത്തിയത്. ദർശനം നടത്താൻ പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് യുവതികൾ അവകാശപെട്ടതിന് പിറകെ സംഭവം അറിഞ്ഞ് സംസ്ഥാനത്തോന്നടങ്കം പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്ന് മൂന്നുമാസത്തിനിടെ ആദ്യമായാണ് യുവതികൾ ക്ഷേത്രദർശനം നടത്തുന്നത്..
12 മണിയോടെയാണ് പമ്പയിലെത്തിയയുവതികൾ അവിടെ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് പോയി. പൊലീസ് സുരക്ഷയില്ലാതെയാണ് അവിടെ നിന്ന് അവർ മലകയറിയത്. സന്നിധാനത്തെത്തി പടി കയറി. യാതൊരുതരത്തിലുള്ള പ്രതിഷേധവും ഉണ്ടായില്ലെന്നും, ആരും തടയുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്നും യുവതികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 24ന് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നു. മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേര്‍ന്ന് തടയുകയുണ്ടായി തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ച് അയക്കുകയായിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു. കോട്ടയം എസ്പി ഹരിശങ്കർ അന്ന് ഉറപ്പുനൽകിയിരുന്നുവെന്നാണ് യുവതികൾ പറയുന്നത്.

അതേസമയം മന്നം ജയന്തി ദിനത്തില്‍ ശബരിമലയില്‍ യുവതീ പ്രവേശന വിധി നടപ്പാക്കി എന്‍.എസ്.എസിന്റെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സര്‍ക്കാരും ഇടതു മുന്നണിയും.ശക്തമായ മറുപടി നല്‍ക്കുകയായിരുന്നു എന്നാണ് ഇതുസംബന്ധിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതത്.
ശബരിമലയില്‍ യുവതികള്‍ കയറിയെന്നകാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. പൊലീസ് സംരക്ഷണയിലാണ് യുവതികള്‍ കയറിയതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. നേരത്തെ തടസങ്ങളുള്ളതുകൊണ്ടിയിരുന്നു സ്ത്രീകള്‍ക്ക് കയറാന്‍ കഴിയാതിരുന്നത്. പിണറായി പറഞ്ഞു.


സംസ്ഥാനതൊന്നടങ്കം പ്രതിഷേധം
തിരുവനതപുരം :ശബരിമലയിൽ യുവതികൾ പ്രവേസിച്ച സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തോന്നടങ്കം പ്രതിഷേധം ഇരമ്പുകയാണ്. ബിജെപി-യുവമോര്‍ച്ചാ, ശബരിമല കർമസമിതി പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. സി പി എം – ബി ജെ പി പ്രവർത്തകർ തമ്മിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷമുണ്ടായി. പ്രധാന ടൗണുകളിൽ കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തുവരുന്നു.തിരുവല്ലയിലും മല്ലപ്പള്ളിയിലും റോഡുകൾ ഉപരോധിക്കുകയാണ്. എംസി റോഡിൽ ചെങ്ങന്നൂർ വെളളാവൂരിലും മൂവാറ്റുപുഴയിലും ഗതാഗതം സ്തംഭിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിനടുത്ത് പ്രതിഷേധം നടക്കുന്നത്. നൂറുകണക്കിനു ബിജെപി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് ഉള്ളില്‍ കടക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിനുസമീപത്തു വരെയെത്തിയ നാലു പിന്നീട് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകരയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കെട്ടി. കൊച്ചിയിലും പ്രതിഷേധ പ്രകടനം നടക്കുകയാണ്. കൊച്ചി കച്ചേരിപ്പടിയില്‍ റോഡ് ഉപരോധിക്കുന്നു. കൊട്ടാരക്കരയില്‍ ബിജെപി-ആര്‍എസ്എസ്-ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. കൊല്ലം നഗരത്തില്‍ രാമന്‍കുളങ്ങരയില്‍ നിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സ്വകാര്യ ബസിലെ യാത്രക്കാരനെ തല്ലി. കൊല്ലം ജില്ലയിലെ പരവൂർ, ശാസ്താംകോട്ട ഭരണിക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല കർമ്മസമിതി പ്രവർത്തകർ കടകൾ അടപ്പിച്ചു. തൃശൂര്‍ ജില്ലയിലെ മാളയിലും കൊടുങ്ങല്ലൂരിലും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. മാവേലിക്കരയിൽ ബിജെപി–സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടയുകയാണ്. കെഎസ്ആർടിസി ബസുകൾ അടക്കം തടഞ്ഞിട്ടിരിക്കുന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് ഓഫീസ് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ അടപ്പിച്ചു. ഓഫിസ് താഴിട്ടു പൂട്ടി താക്കോല്‍ പ്രവര്‍ത്തകര്‍ കൊണ്ടു പോയി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.