തിരുവനതപുരത്ത് ബോംബേറ്, എസ്.ഐ ആശുപത്രിയിൽ ഹർത്താൽ പൂർണ്ണം ; അക്രമാസക്തമായി.


തിരുവനതപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശബരിമല കര്‍മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച്ച് തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനു മുന്നിലേക്ക് ഹർത്താൽ അനുകൂലികൾ ബോംബെറിഞ്ഞു. എസ്.ഐക്ക് പരിക്കുണ്ട്. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി- സിപിഎം സംഘർഷം നടക്കുകയാണ്.

ഹർത്താൽ മിക്കയിടത്തും അക്രമാസക്തമായി. ഹർത്താൽ തീർത്തും ബന്ദിന്റെ പ്രതീതിയാണ് ഉണ്ടാക്കിയത്. തുറന്ന കടകൾ അടപ്പിക്കുന്നതിനും,വാഹനങ്ങൾ തടയുന്നതിനും ഇടയിലാണ്
പലയിടത്തും സംഘർഷമുണ്ടായത്. വ്യാപാര സ്ഥാപനങ്ങൾ തുറന്ന വ്യാപാരികൾക്ക് സുരക്ഷയൊരുക്കാന്‍ പൊലീസിൻറെ അഭാവത്തിൽ കഴിഞ്ഞില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. ഹർത്താലിൽ വാഹനഗതാഗതം തടസപ്പെടുത്തിയ ബി ജെ പി പ്രവർത്തകരെ പലയിടത്തും അറസ്‌റ്റു ചെയ്തിട്ടുണ്ട്.
കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമികള്‍ അഴിഞ്ഞാടി. വ്യാപാര സ്ഥാപനങ്ങള്‍ക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും നേരെ കല്ലേറുണ്ടായി. കോഴിക്കോട് ജില്ലയില്‍ പലഭാഗങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ടയര്‍ കത്തിച്ചും മറ്റും ഗതാഗതം തടസ്സപ്പെടുത്തുകയുണ്ടായി. കുന്ദമംഗലം, പാറോപ്പടി, എരഞ്ഞിപ്പാലം ഭാഗങ്ങളിലാണ് ഗതാഗതം തടസ്സപ്പെടുത്തിയത്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് മുന്നില്‍ സംഘര്‍ഷമുണ്ടായപ്പോൾ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആലുവയില്‍ പ്രതിഷേധക്കാരും വ്യാപാരികളും തമ്മില്‍ ഏറ്റുമുട്ടി.തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായി. ഏഷ്യാനെറ്റ് , മനോരമ കാമറമാന്‍മാര്‍ക്ക് മര്‍ദനമേറ്റു. കരുനാഗപ്പള്ളി പുത്തന്‍ തെരുവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രണ്ട് ബൈക്കുകള്‍ കത്തിച്ചു.
പാലക്കാട് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.
പൊന്നാനിയില്‍ കട അടപ്പിക്കാനെത്തിയവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ആറ് പേരെയാണ് അവിടെ പൊലീസ് അറസ്റ്റ് ചെയ്തത്.തൃശൂര്‍ വാടാനപ്പള്ളിയില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു.അവിടെ സി.പി.എം ഓഫീസുകള്‍ക്കെതിരെ ആക്രമണമുണ്ടായി.
ഹോട്ടലിന് നേരെ കല്ലേറുമുണ്ടായി. പയ്യന്നൂർ, പെരുമ്പ, എടാട്ട് ഭാഗങ്ങളിൽ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് കല്ലെറിഞ്ഞു. ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. മുക്കത്തും പന്നിക്കോടും ഹര്‍ത്താനുകൂലികളും പൊലീസും തമ്മില്‍ നേരിയതോതിൽ ഏറ്റുമുട്ടി. ആലപ്പുഴ ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. കണിയാപുരത്ത് കര്‍ണാടക ബസിന് നേരെ കല്ലെറിഞ്ഞു. കണ്ണൂർ പാനൂർ കൊളവല്ലൂരിൽ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് ജീപ്പ് അടിച്ചു തകർത്തു. ആലുവയില്‍ തുറന്ന കടകള്‍ അടപ്പിച്ചു. കർണാടക കെ എസ് ആർ ടി സി സർവീസ് നിർത്തി വെച്ചു. എരുമേലിയിൽ അഞ്ചു ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായി. പന്തളത്ത് ചേരിക്കലും മുടിയൂർകോണത്തും സി പി എം പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം,
ബത്തേരിയിൽ കെഎസ്ആർടിസി ബസിനും സ്വകാര്യ വാഹനങ്ങൾക്ക് നേരെയും കല്ലേറ് ഉണ്ടായി.
തൃശൂരിൽ കർണാടക കെ എസ് ആർ ടി സി ബസിനു നേരെ കല്ലേറുണ്ടായി. കണ്ണൂരിൽ ഒമ്പത് ഹർത്താൽ അനുകൂലികൾ പൊലീസ് അറസ്റ്റിലായി, പൊലീസ് സുരക്ഷയിൽ ബത്തേരിയിൽ നിന്നും കോയമ്പത്തൂരിലേക്ക് ബസ് സർവീസ് നടക്കുന്നു.
വയനാട്ടിൽ നിന്ന് എട്ട് ബിജെപി പ്രാദേശിക നേതാക്കളെ കരുതൽ തടങ്കലിലെടുത്തു. പാലക്കാട് മരുത റോഡ് പഞ്ചായത്ത് ഓഫീസിന് നേരെ കല്ലേറ് ഉണ്ടായി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.