അടൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പത്തനംതിട്ട: സി.പി.എം – ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അടൂരിൽ പത്തനംതിട്ട ജില്ലാ കലക്ടർ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അടൂർ, കൊടുമൺ, പന്തളം, പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘം ചേരുന്നതിനും പ്രതിഷേധ പ്രകടനം നടത്തുന്നതിനും വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിൽ അമ്പതിൽ പരം വീടുകൾ ആക്രമിക്കപ്പെടുകയും രണ്ടിടങ്ങളിലായി പെട്രോൾ ബോംബ് ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് കലക്ടറുടെ നടപടി.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഘർഷത്തിൽ നിരവധി ബി.ജെ.പി പ്രവർത്തകരുടേയും സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിൻ്റെയും ഉൾപ്പെടെ അൻപതിലേറെ വീടുകളും പാർട്ടി ഓഫീസുകളും അടിച്ചു തകർക്കപ്പെട്ടുണ്ട്. അടൂർ ടൗണിൽ ഒരു മൊബൈൽ കടയ്ക്ക് നേരെയും സി.പി.എം ഏരിയ കമ്മിറ്റി അംഗമായ രവീന്ദ്രന്റെ വീടിന് നേരെയും വ്യാഴാഴ്ച ബോംബേറും ഉണ്ടായി. സംഘർഷ സാധ്യത യുള്ള സ്ഥലങ്ങളിൽ കനത്ത സുരക്ഷ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.