കണ്ണൂരിൽ അക്രമങ്ങൾ വ്യാപിക്കുന്നു. തലശ്ശേരി എം.എൽ.എ. എ. എൻ. ഷംസീർ , വി. മുരളീധരൻ എം.പി., സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ശശി എന്നിവരുടെ വീടുകൾക്ക് നേരെ ബോംബാക്രമണമുണ്ടായി.

ബി ജെ പി തലശ്ശേരി മണ്ഡലം പ്രസിഡന്റ്‌ സുമേഷിന്റെ വീടിനുനേരെ നടന്ന ബോംബ് ആക്രമണം

കണ്ണൂർ: ശബരിമലയിലെ യുവതീപ്രവേശനത്തെതുടർന്ന് കണ്ണൂർ ജില്ലയിൽ അക്രമങ്ങൾ വ്യാപിക്കുകയാണ്. സിപിഎം, ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറുണ്ടായി സംഘർഷം നിയന്ത്രണാതീതമായി മാറിയ സാഹചര്യത്തിൽ അവധിയിലുള്ള പോലീസുകാർ ലീവ് റദ്ദാക്കി ഡ്യൂട്ടിക്കെത്താൻ നിർദേശിച്ചിരിക്കുകയാണ്. തലശ്ശേരി എം.എൽ.എ. എ. എൻ. ഷംസീർ , വി. മുരളീധരൻ എം.പി., സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ശശി എന്നിവരുടെ വീടുകൾക്ക് നേരെയാണ് ബോംബാക്രമണമുണ്ടായത്.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ തലശ്ശേരി എ.എൻ. ഷംസീറിന്റെ മാടപീടികയിലെ വീടിനുനേരെ ബോംബെറിയുന്നത്.മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം വീടിന് നേർക്ക് ബോംബ് എറിയുകയായിരുന്നു. സി.പി.എം. മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെ വീടിനു നേരെ രാത്രി വൈകിയാണ് ബോംബേറുണ്ടായത്. രാത്രി 12 മണിയോടെയാണ് വി. മുരളീധരൻ എം.പിയുടെ എരഞ്ഞോളി വാടിയിൽ പീടികയിലെ തറവാട്ടുവീട്ടിന് നേരെ ബോംബെറിഞ്ഞത്.
സംഭവങ്ങളിൽ ആർക്കും പരുക്കില്ല. അക്രമത്തിന് പിന്നിൽ ആർഎസ്എസാണെന്നാണ് ആരോപണം. ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിന്റെ വീട് ആക്രമിക്കാനും ശ്രമം നടന്നു.
തലശ്ശേരിയിലും ഇരിട്ടിയിലും കനത്ത പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. പലയിടങ്ങളിൽ നിന്നായി 19പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജില്ലയിൽ പൊലീസ് പട്രോളിങ്ങും പിക്കറ്റിങ്ങും പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്. ഇരിട്ടിക്കടുത്ത് പെരുവംപറമ്പിൽ സി.പി.എം. പ്രവർത്തകൻ വി.കെ.വിശാഖിന് വെട്ടേട്ടുണ്ട്. വിശാഖിനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രിയോടെ കണ്ണൂർ ചെറുതാഴത്ത് ആർഎസ്എസ് കാര്യാലയത്തിന് സി പി എം പ്രവർത്തകർ തീയിട്ടു. ചെറുതാഴം ഹനുമാരമ്പലത്തിന് സമീപത്തുള്ള ആർഎസ്എസ് കാര്യാലയമാണ് രാത്രി തീവെച്ച് നശിപ്പിച്ചത്.
കണ്ണൂർ എ ആർ ക്യാമ്പിൽ നിന്ന് സേനയെ തലശ്ശേരി ഇരിട്ടി മേഖലയിൽ വിന്യസിച്ചിരിക്കുകയാണ്.
തലശേരിയിൽ സിപിഎം-ബിജെപി സംഘർഷം രൂക്ഷമാണ്. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്‍റെ വീടിന് നേരെ ആക്രമണമുണ്ടായി. തൊട്ടുപിറകെ ആർഎസ്എസ് കണ്ണൂർ-തലശേരി സംഘ് വിഭാഗ് ചന്ദ്രശേഖരന്‍റെ വീട് ആക്രമിക്കപ്പെട്ടു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.