ആചാരനുഷ്ഠാനങ്ങൾ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിതനീക്കമാണ് പിണറായി സർക്കാർ നടത്തുന്നതെന്ന് ജി സുകുമാരൻ നായർ


ചങ്ങനാശേരി: സുപ്രീം കോടതി വിധിയുടെ മറവിൽ നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് ശബരിമലയിലെ യുവതിപ്രവേശനത്തിലൂടെ ആചാരനുഷ്ഠാനങ്ങൾ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിതനീക്കമാണ് പിണറായി സർക്കാർ നടത്തുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഒരു പത്രക്കുറിപ്പിൽ ആരോപിച്ചു.
സംസ്ഥാനത്ത് ഇന്ന് നടന്നുവരുന്ന കലാപത്തിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന് കുറ്റപ്പെടുത്തിയ സുകുമാരൻ നായർ, വിശ്വാസലംഘനത്തിനെതിരായി സമാധാനപരമാതി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും, നവോത്ഥാനത്തിന്റെ പേരിൽ സിപിഎം നയം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പറഞ്ഞു.ജനങ്ങൾ നൽകിയ അധികാരം കൈയിൽവെച്ചുകൊണ്ട് ഏത് ഹീനമാർഗവും ഉപയോഗിച്ച് പാർട്ടിയുടെ നയം നടപ്പാക്കുകയാണ് ഇതിന്‍റെ പിന്നിലെ ലക്ഷ്യമെന്ന സംശയിക്കുന്നതിൽ തെറ്റുപറയാനാവില്ല. ആദ്യം മുതലേ സമാധാനപരമായി പരിഹരിക്കാവുന്ന ഒരു പ്രശ്നം ഇത്രയും സങ്കീർണമാക്കിയത് സർക്കാരാണ്. അനാവശ്യമായ നിരോധനാജ്ഞ നടപ്പാക്കുക, നിരപരാധികളായ ഭക്തജനങ്ങളെ കേസിൽ കുടുക്കി ജയിലടയ്ക്കുക, നാട്ടിൽ മുഴുവൻ അരാജകത്വം സൃഷ്ടിക്കുക, ഏന്തു കള്ളവും മാറിമാറിപ്പറഞ്ഞ് തങ്ങളുടെ ലക്ഷ്യം സാധൂകരിക്കാൻ ശ്രമിക്കുക, ഹൈന്ദവാചാര്യൻമാരെ അധിക്ഷേപിക്കുക, വിശ്വാസികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുക, തുടങ്ങിയവയെല്ലാം ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതാണോ? സുകുമാരൻ നായർ ചോദിക്കുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.