തന്റെ പേരില്‍ തിലകന്‍ ഉള്ളതു കൊണ്ടാണ് ‘അമ്മ’യില്‍ നിന്ന് തന്നെ പുറത്താക്കിയതെന്ന് നടന്‍ ഷമ്മി തിലകൻ,

കൊല്ലം: തന്റെ പേരില്‍ തിലകന്‍ ഉള്ളതു കൊണ്ടാണ് താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് തന്നെ പുറത്താക്കിയതെന്ന് നടന്‍ ഷമ്മി തിലകൻറെ ഫെയ്‌സ്ബുക്ക് പോസ്റ്. ഒരു ആരാധകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയായാണ് ഷമ്മി ഇക്കാര്യം പറഞ്ഞിട്ടുള്ളത്. മാമാങ്കത്തില്‍ നിന്ന് ധ്രുവനെ പുറത്താക്കിയതില്‍ അമ്മയെ പരിഹസിച്ച് ഷമ്മി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിന് നിരവധി പരാമര്‍ശങ്ങളുണ്ടായി. എല്ലാ കമന്റുകള്‍ക്കു ഷമ്മി മറുപടിയും നല്‍കിവരവെയാണ്
ഷമ്മി ചേട്ടാ, താങ്കളെ പുറത്തു ആക്കിയതിന്റ കാരണം എന്താണ് എന്ന ഒരാളുടെ ചോദ്യം ഉണ്ടായത്. ‘എന്റെ പേരില്‍ തിലകന്‍ ഉള്ളതു കൊണ്ട്’ എന്നാണ് ഷമ്മി അതിന് മറുപടി നല്‍കിയത്. ഇതിനു താഴെയും നിരവധി കമന്റുകളാണ് വന്നത്. ‘നല്ല തന്തക്ക് പിറക്കുക എന്നത് . ഒരു അഹങ്കാരവും ഭാഗ്യവും തന്നെയാണ് ഷമ്മിച്ചേട്ടാ’ എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നു. തിലകന്‍ എന്ന മനുഷ്യന്റെ കഴിവിനെ പ്രേക്ഷകര്‍ക്കറിയാം. മറ്റൊരാരാധകൻ കുറിച്ചു. ‘മലയാള സിനിമ ഉടനെ എങ്ങാനും നന്നാവുമോ’ എന്ന ഒരാളുടെ ചോദ്യത്തിന് മലയാള സിനിമ ചീത്തയായിട്ടൊന്നുമില്ലെന്ന് ഷമ്മി തിലകൻ മറുപടി നൽകിയിരിക്കുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.