ശബരിമല പ്രശ്‍നം കേരളം സംഘർഷ ഭൂമിയായി

തിരുവനന്തപുരം:ഒരു വശത്തു സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കാനുള്ള സർക്കാറിന്റെ നടപടികൾ, മറുവശത്ത് ആചാരാനുഷ്ട്ടാനകൾ സംരക്ഷിക്കാൻ വിശ്വാസി സമൂഹത്തിൻറെ ചേര്ത്ത് നിൽപ്പ്, എന്നിവ മൂലം ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് അക്ഷരാർഥത്തിൽ കേരളം സംഘർഷ ഭൂമിയായി മാറി.
വടക്കൻ ജില്ലകളിലും പത്തനംതിട്ട ജില്ലയിലെ അടൂരിലും, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഉൾപ്പടെയുള്ള പ്രദേശങ്ങളിലും സംഘർഷം തുടരുന്നത്. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ് നിരോധനാജ്ഞ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം മകരവിളക്ക് ദിവസമായ ജനുവരി 14ന് അർധരാത്രി വരെ നീട്ടിയിരിക്കുകയാണ്.
ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നെടുമങ്ങാട്,പേരാമ്പ്ര,തലശേരിഎന്നിവിടങ്ങളിൽ
ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.
നെടുമങ്ങാട്, വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നുദിവസത്തേക്കാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. ഹർത്താൽ അതിക്രമവുമായി ബന്ധപ്പെട്ട് 3174 പേരെയാണ് പോലീസ് സംസ്ഥാനത്ത് അറസ്റ്റ് ചെയ്തത് .478 പേരുടെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസുകളും എടുത്തു. വിശ്വാസികളും സർക്കാരും തമ്മിൽ പോരും, പോർവിളിയും നടക്കുന്ന രാഷ്ട്രീയ പോർക്കളമായി കേരളം മാറിയിരിക്കുകയാണ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.