കേരളത്തിൽ രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന് ബിജെപി


ന്യൂഡൽഹി : കേരളത്തിൽ രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന് ബിജെപി ലോക്സഭയിൽ. കേരളത്തിൽ നിലവിലുള്ള സംഘർഷ സാഹചര്യം ചൂണ്ടിക്കാട്ടി ബിജെപി എംപി നിഷികാന്ദ് ഡുബെ യാണ് ലോക്സഭയിൽ ഇക്കാര്യം ഉന്നയിച്ചത്.

സംസ്ഥാനത്ത് വീടുകൾക്ക് നേരെയും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അക്രമം നടക്കുകയാണ്. സംഘപരിവാർ-ബിജെപി അംഗങ്ങൾക്കു നേരെയും അതിക്രമങ്ങൾ അരങ്ങേറുന്നു. ബിജെപിയെയും ആർഎസ്എസിനെയും സര്‍ക്കാർ വേട്ടയാടുകയാണെന്നും ആരോപണം ഉന്നയിച്ച് കൊണ്ടാണ് പിണറായി സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം നടപ്പിലാക്കണമെന്ന് ഡുബെ ലോക്സഭയിൽ ആവശ്യപ്പെട്ടത്.

ബിജെപി എംപി മുരളീധരന്റെ വീടിന് നേരെയുണ്ടായ അക്രമങ്ങളെ ഡുബെഅപലപിച്ചു. ബിജെപി പ്രവർത്തകനായത് കൊണ്ടാണ് അദ്ദേഹത്തിന് നേരെ അക്രമമുണ്ടായതെന്നും ഡുബെ പറഞ്ഞു. കാലങ്ങളായി അക്രമം നടന്നുവരുന്ന അക്രമ സംഭവങ്ങളെ പ്പറ്റി അന്വേഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നും നിഷികാന്ദ് ഡുബേ ആവശ്യപ്പെട്ടിട്ടുണ്ട്.കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ബിജെപിയുടെ നിലപാട് തള്ളിയ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കേരളത്തിൽ കേന്ദ്രം ഇടപെടേണ്ട സാഹചര്യം ഇല്ലെന്നാണ് പ്രതികരിച്ചത്. അതേസമയം ക്രമസമാധാന നില തകർന്നെന്നു തന്നെ യാണ് മുല്ലപ്പള്ളിയുടെ പക്ഷം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.