ബൈപാസിൽ പ്രേമചന്ദ്രൻ ഗോളടിച്ചു, ഉദ്ഘാടനത്തിന് പ്രധാനമന്ത്രിഎത്തും.

കൊല്ലം ബൈപാസ്പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ്
പറഞ്ഞത്. കേരള ഹൗസ് റസിഡന്റ് കമ്മീഷണറെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിക്കുകയായിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനും, കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രനും ഇതു സംബന്ധിച്ച അറിയിപ്പ് രണ്ടു ദിവസ്സം മുൻപ് ലഭിച്ചിരുന്നു. ജനുവരി 15ന് ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 5.20 ന് ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.
ബൈപാസ് യാഥാര്‍ത്ഥ്യമാക്കിയതിന് അവകാശവാദവുമായി യുഡിഎഫും എല്‍ഡിഎഫും പോരടിക്കുന്നതിനിടെ പ്രധാനമന്ത്രിയെ കൊണ്ട് ഉദ്ഘാടനം നടത്തുന്നതിൽ എൻ കെ പ്രേമചന്ദ്രൻ എംപി
പെനാൽട്ടി ബോക്സിനു ഒരുമുഴം മുന്നിൽ നിന്ന് ക്ളീൻ ഷൂട്ടിലൂടെ ഗോൾ അടിച്ചു എന്നുതന്നെ പറയാം. അതേസമയം, ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ടുവരുന്നതിന് പിന്നിൽ എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്ക് ഗൂഢോദ്ദേശമുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ പ്രതിക രിച്ചിട്ടുള്ളത്. വികസനം മാത്രമല്ല സ്നേഹം പ്രകടിപ്പിക്കൽ കൂടിയാണിതെന്ന് കരുതേണ്ടി വരുമെന്നും ബാലഗോപാൽ പറഞ്ഞിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരും കേന്ദ്രവും തുല്യ അനുപാതത്തില്‍ പണം ചെലവഴിച്ചാണ് ബൈപാസ് പൂര്‍ത്തിയാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബൈപ്പാസ് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് എന്‍.കെ.പ്രേമചന്ദ്രനും യു.ഡി.എഫും ആരോപിച്ചിരുന്നു. ബൈപ്പാസിന്റെ ഇരുവശങ്ങളിലും തെരുവുവിളക്കുകള്‍ സ്ഥാപിച്ചശേഷം ഉദ്ഘാടനം മതിയെന്ന് മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചത് വിവാദവുമായി.
ബൈപ്പാസിന്റെ പേരിൽ ദിവസങ്ങളായി രാഷ്ട്രീയപ്പോര് നടന്നു വരികയാണ്.ഫെബ്രുവരി 2ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന സർക്കാറിൻറെ പ്രഖ്യാപനമുണ്ടായത്. ബൈപാസ് ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം നൽകാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.ജനുവരി 15 ന് ബൈപ്പാസ് ഉദ്ഘാടന ചടങ്ങുകള്‍ നിർവഹിച്ച ശേഷം കൊല്ലത്ത് നടക്കുന്ന ബിജെപി മഹാറാലിയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.