വീണ്ടുമിതാ ഫ്രാങ്കോക്കാര്യം; കന്യാസ്ത്രീക്കെതിരെ പ്രതികാര നടപടിക്കുനീക്കം


കൊച്ചി: ഫ്രാങ്കോക്കാര്യം തീരുന്നില്ല.വീര്യവും . അതിപ്പോൾ കന്യാസ്ത്രീക്കെതിരെ പ്രതികാര നടപടികളെടുക്കാനുള്ള നീക്കത്തിലാണ്. പീഡനക്കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധിച്ച കന്യാസ്ത്രീക്കെതിരെയാണ് പ്രതികാര നടപടികൾക്ക് സഭ നീക്കം നടത്തുന്നത്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതികരണം നടത്തിയതിനും അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതിനും കാര്‍ വാങ്ങിയതിനും വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സഭ നേതൃത്വം ലൂസി കളപ്പുരയ്ക്കലിന് മദര്‍ സുപ്പീരിയര്‍ ആന്‍ ജോസ് നോട്ടീസ് നല്‍കി.

ബുധനാഴ്ച സഭാ ആസ്ഥാനത്ത് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അടുത്ത ദിവസം തന്നെ സഭയ്ക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കില്ലെന്നും ചികിത്സാ ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ വെല്ലൂരില്‍ ആണെന്നുമാണ് സിസ്റ്ററുടെ പ്രതികരണം. എന്നാല്‍ ഉടന്‍ തന്നെ ഹാജരായി തന്റെ നിലപാട് വ്യക്തമാക്കുമെന്നും സിസ്റ്റര്‍പറയുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച സമരം നടത്തിയവരില്‍ പ്രധാനിയായിരുന്നു ലൂസി കളപ്പുര. പിന്നീട് സിസ്റ്റര്‍ നടത്തിയ പല വെളിപ്പെടുത്തലുകളും ഏറെ ചർച്ച കൾക്ക് വഴിതെളിച്ചിരുന്നു.
അതേസമയം ആരോപണ വിധെയനായ ഫ്രാങ്കോയെ കത്തോലിക്കാ സഭ മുറുകെ പിടിച്ചിരിക്കുകയാണെന്നാണ് സഭയുടെ ” കത്തോലിക്കാ സഭ” എന്നാ പ്രതിമാസപത്രം ഡിസംബർ ലക്കം പറയുന്നത്. ഫ്രാങ്കോയെ സംബന്ധിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ച മാതൃഭൂമി, മാധ്യമം തുടങ്ങിയ പത്രങ്ങൾ വീട്ടിൽ കയറ്റരുതെന്നും,ഏഷ്യാനെറ്റും, മാതൃഭൂമി ചാനലും കത്തോലിക്കാ കുടുംബങ്ങളിൽ നിന്നും അകറ്റി നിർത്തണമെന്നും കത്തോലിക്കാ സഭ വിശ്വാസികൾക്കിടയിൽ പ്രചരണം നടത്തിവരുകയാണ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.