ദേശീയ പണിമുടക്കിൽ അക്രമം; എസ്ബിഐ ബ്രാഞ്ചിനുനേരെ അക്രമം

തിരുവനന്തപുരം: പൊതുപണിമുടക്കിന്റെ രണ്ടാം ദിവസവും സംസ്ഥാനത്ത് തീവണ്ടി ഗതാഗതം താറുമാറായി.
കടകമ്പോളങ്ങൾ ബഹുഭൂരിപക്ഷവും അടഞ്ഞുതന്നെ കിടന്നു.ബസ്സുകൾ നിരത്തിലിറങ്ങിയില്ല. സർക്കാർ ഓഫീസുകൾ ഒന്നും പ്രവർത്തിച്ചില്ല. പണിമുടക്കിൽ അക്രമങ്ങളുണ്ടാകില്ലെന്നും കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നുമായിരുന്നു പ്രഖ്യാപനമെങ്കിലും തിരുവനതപുരം സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ചിനുനേരെ സമരാനുകൂലികളുടെ ആക്രമണമുണ്ടായി. മാനേജരുടെ ക്യാബിനും കമ്പ്യൂട്ടറും അടിച്ചു തകർത്തു. സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് സമീപമുള്ള ബ്രാഞ്ചിന് നേരെയായിരുന്നു അക്രമം.രാവിലെ പത്തരയോടെ സമരാനുകൂലികൾ ബ്രാ‍ഞ്ചിന്‍റെ താഴത്തെ നിലയിലെത്തി ബാങ്കിന്‍റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.സമരക്കാരെ സെക്യൂരിറ്റി തട‌ഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.
എസ്ബിഐ ബ്രാഞ്ചുകൾ പലതും ഇന്നലെ പ്രവ‍ർത്തിച്ചിരുന്നു. സി സി ടിവി ദൃശങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടന്നും,കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ഡെപ്യൂട്ടി കമ്മീഷണർ ചിത്ര തെരേസ ജോൺ പറഞ്ഞു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.