ശബരിമല:സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ലജ്ജാകരം — മോദി.


കൊല്ലം: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഏറ്റവും ലജ്ജാകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് വേലുത്തമ്പി ദളവ നഗറില്‍ എന്‍ഡിഎ സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയത്
സംരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയെപ്പറ്റി കുറേ മാസങ്ങളായി രാജ്യം മുഴുവന്‍ ചര്‍ച്ചചെയ്യുകയാണ്. ഈ വിഷയത്തില്‍ ഇടത് സര്‍ക്കാരിന്റെ നിലപാട് ഏറ്റവും നാണംകെട്ടതാണെന്ന് ചരിത്രം നാളെ രേഖപ്പെടുത്തും. സംസ്‌കാരത്തെയും ധര്‍മത്തെയും ആധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ. എന്നാലും ഇത്രയും അറപ്പും വെറുപ്പും ഉണ്ടാക്കുന്ന നിലപാട് എടുക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ഈ കാര്യത്തില്‍ യുഡിഎഫ് പാര്‍ലമെന്റില്‍ ഒന്ന് പറയും പത്തനംതിട്ടയില്‍ വേറൊന്നുപറയും. യുഡിഎഫിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. ബിജെപിയുടെ നിലപാട് എല്ലാക്കാലത്തും സുവ്യക്തമാണ്. അതിനനുസൃതമായ നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. കേരളത്തിന്റെ സംസ്‌കാരത്തോടൊപ്പം നിന്ന പാര്‍ട്ടി ബിജെപി മാത്രമാണ്. വാക്കും പ്രവര്‍ത്തിയും ബിജെപിക്ക് വിഭിന്നമല്ല. ജനതയോടും സംസ്‌കാരത്തോടുമുള്ള ബിജെപിയുടെ പ്രതിബദ്ധതയാണത്.

കോണ്‍ഗ്രസും ഇടതുപക്ഷവും ലിംഗനീതി, സാമൂഹ്യനീതിഎന്നിവയെപ്പറ്റി വലിയ വീരവാദംപറയും. എന്നാല്‍ കടകവിരുദ്ധമായ നിലപാട് സ്വീകരിക്കും. മുത്തലാഖില്‍ അത് കണ്ടതാണ്. നിരവധി ഇസ്ലാമിക രാജ്യങ്ങള്‍ പോലും നിരോധിച്ച മുത്തലാഖ് ഭാരതത്തില്‍ ഇല്ലാതാക്കാന്‍ ഇവര്‍ സമ്മതിക്കുന്നില്ല.

ത്രിപുരയില്‍ ശൂന്യതയില്‍നിന്നാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്.ത്രിപുരയില്‍ സംഭവിച്ചത് കേരളത്തിലും സംഭവിക്കും. കേരളത്തിലെ ജനങ്ങള്‍ ഉണര്‍ന്ന് തുടങ്ങിയിരിക്കുന്നു. പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാന്‍ അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഒരുകുറവും വരുത്താതെ നടത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എംപിമാരായ വി.മുരളീധരന്‍, സുരേഷ്‌ഗോപി, ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാസുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, എം.ടി.രമേശ്, എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്, ബിജെപി നേതാക്കളായ സി.കെ.പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, എല്‍ജിപി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, പിഎസ്പി സംസ്ഥാന ചെയര്‍മാന്‍ കെ. പൊന്നപ്പന്‍ തുടങ്ങി ബിജെപി, എന്‍ഡിഎ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.