തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു സര്‍വനാശം വരണമെന്ന് വെള്ളാപ്പള്ളി ആശിക്കുന്നു, വെള്ളാപ്പള്ളി പറയുന്നു.


കൊല്ലം: തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു സര്‍വനാശം വരണമെന്ന് വെള്ളാപ്പള്ളി ആശിക്കുന്നു,അത് വെള്ളാപ്പള്ളി തുറന്ന് പറയുന്നു. നിലവിലുള്ള മൈക്രോഫിനാൻസ് സ്‌കാം കേസുകളുടെ സാഹചര്യത്തിൽ തനിക്കും മകനുമെതിരെ നടപടികൾ എടുക്കാതിരിക്കുന്ന സർക്കാരിനോടുള്ള നന്ദിയാണ് വെള്ളാപ്പള്ളിയുടെ വാക്ക് പ്രകടനങ്ങൾ എന്നുവേണം കരുതാൻ.
“ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനു സര്‍വനാശം സംഭവിക്കുമെന്നാണ്” എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻറെ പുതിയ പ്രകടനം. “എല്‍ഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ തീർത്തു പറയുന്നു. “നാമജപം തുടങ്ങിയപ്പോള്‍ ഞങ്ങളോട് ആലോചിച്ചില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കടമയുണ്ടെന്നും” വെള്ളാപ്പള്ളി പറയുന്നുണ്ട്.

“അയ്യപ്പ ഭക്ത സംഗമത്തില്‍ താന്‍ പങ്കെടുത്തിരുന്നെങ്കില്‍ അതില്‍ മുതലെടുപ്പ് നടത്തിയേനെ. ശബരിമല സമരം തീരുമാനിച്ച് നടപ്പാക്കിയത് സവര്‍ണ്ണ ലോബിയാണ്. ഒരു രാജാവും ഒരു ചങ്ങനാശേരിയും ഒരു തന്ത്രിയും ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്. സെന്‍കുമാര്‍ സംഗമത്തില്‍ പങ്കെടുത്തെന്ന് കരുതി പിന്നാക്ക പ്രാതിനിധ്യമാകില്ല. സംഗമത്തിന് പോയിരുന്നെങ്കില്‍ തന്റെ നിലപാടിനെ മുതലെടുപ്പ് നടത്തിയെനേ. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെല്ലാം സവര്‍ണ്ണലോബി കൈവശം വെച്ചിരിക്കുകയാണ്”.വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ കേട്ടാൽ ശബരിമല പ്രശ്‍നം ഏറ്റെടുത്തത് തന്റെ മുഖഛായ രക്ഷിക്കാനുള്ള ശ്രമത്തിനാണെന്നത് വ്യക്തം. തന്റെ കേസിന്റെ കാര്യത്തിൽ സഹായിച്ചതിന് പ്രത്യുപകാരം ചെയ്യുകയാണെന്ന് വരുത്തിത്തീർക്കുകയാണ് വെള്ളാപ്പള്ളി. അതേസമയം വെള്ളാപ്പള്ളിയില്ലേലും
സർക്കാരിന്റെ കാര്യം മുറപോലെ നടക്കുമെന്ന സത്യം ഈ വീര പ്രസ്താവനകളിൽ കാണുന്നില്ല.മാത്രമല്ല, എസ് എൻ ഡി പി കാരെല്ലാം ഇടതുപക്ഷചിന്താഗതിക്കാരെന്ന തെറ്റിധാരണയാണ്
വെള്ളാപ്പള്ളിയെക്കൊണ്ട് ഇത് പറയിക്കുന്നതെന്നാണ് വെള്ളാപ്പള്ളി വിരുദ്ധ വിഭാഗത്തിന്റെ വാദം. തിരെഞ്ഞെടുപ്പിന് മുൻപ് കേരളം എങ്ങനെ വിധിഎഴുതുമെന്ന് മുൻകൂട്ടി പ്രവചിക്കാനുള്ള “കണിയാര് “പ്രവചനം പോലെ യാണിത്. യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നാൽ മൈക്രോകേസുകൾ പൊന്തില്ലെന്ന് വെള്ളാപ്പള്ളി കരുതുന്നുണ്ടായിരിക്കാം.


Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.