ഉഗ്രവിഷമുള്ള നാഗങ്ങളുള്ള ബി നിലവറ നേരത്തെ തുറന്നിട്ടുണ്ടെന്ന് വിദഗ്ദ സമിതികണ്ടെത്തി.

തിരുവനന്തപുരം: വിലമതിക്കാനാവാത്ത അമൂല്യരത്‌നങ്ങളുടെയും ആഭരണങ്ങളുടെയും, ശേഖരമുണ്ടെന്ന് വിശ്വസിക്കുന്ന തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ നേരത്തെ തുറന്നിട്ടുണ്ടെന്ന് വിദഗ്ദ സമിതി കണ്ടെത്തി. ക്ഷേത്രത്തിന്റെ ചരിത്രത്തെ കുറിച്ച് പഠിക്കുന്ന വിദഗ്ദ്ധസമിതി സംഘം 1931 ഡിസംബര്‍ പതിനൊന്നിനിറങ്ങിയ പത്രത്തില്‍ ബി നിലവറ തുറന്നതിനെ കുറിച്ചുള്ള വാര്‍ത്ത അടിച്ച് വന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഇതുവരെ ബി നിലവറ തുറന്നിട്ടില്ലെന്നാണ് രാജകുടുംബം അടക്കമുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്. ബി നിലവറയുടെ കാവലാളായി ഉഗ്രവിഷമുള്ള നാഗങ്ങളുണ്ടെന്നും, അറയിലൂടെ കടലിലേക്ക് തുരങ്കമുണ്ടെന്നും,അറയുടെ വാതില്‍ തുറക്കുമ്പോള്‍ കടല്‍ജലം ഇരച്ച് കയറുമെന്നുമൊക്കെയാണ് ഭക്തര്‍ക്കിടയിലെ വിശ്വാസം. അതേസമയം ഇതെല്ലാം വെറും കെട്ടുകഥകളും വിശ്വാസങ്ങളും മാത്രമാണെന്നാണ് പുതിയ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്.
രാജാവും, ദിവാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ സംഘത്തിന്റെ മേല്‍ നോട്ടത്തിലാണ് 1931 ഡിസംബര്‍ 1 ന് നിലവറ തുറന്നതെന്നും, ഭാരിച്ച ഉരുക്ക് വാതില്‍ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലാണ് തുറന്നതെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളും വിദഗ്ദ്ധസമിതി ഇപ്പോൾ ശേഖരിച്ചിട്ടുണ്ട്. ഭാരിച്ച ഉരുക്ക് വാതില്‍ തളളിമാറ്റിയ ശേഷം മരം കൊണ്ടുള്ള മറ്റൊരു വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചപ്പോള്‍ സ്വര്‍ണം, ചെമ്പ് നാണയങ്ങളും, കാശും നാലു പിത്തള കുടങ്ങളിലായി സൂക്ഷിച്ചിരിക്കുന്നത് കണ്ടുവെന്നും മൂല്യ നിര്‍ണയത്തിന് ശേഷം അതെല്ലാം അതേപടി വച്ചതിന് ശേഷം തിരികെ ഇറങ്ങിയെന്നുമാണ് രേഖകളില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഏതുവിധേനയും ബി നിലവറ തുറക്കാനുള്ള അനുമതി തേടി സംഘം സുപ്രീംകോടതിയെ സമീപിക്കാനിരിക്കയാണ്. 1931ലെ റിപ്പോര്‍ട്ടിനുശേഷം പ്രസ്തുത മാസങ്ങളില്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലടക്കം ഇതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.