ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്:ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻആവശ്യപ്പെട്ടു.ഏത് മണ്ഡലം വേണമെന്ന് ഉമ്മൻ ചാണ്ടി തീരുമാനിച്ചാൽ മതിയെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഉമ്മൻചാണ്ടി കോട്ടയത്ത് മത്സരിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നുവെങ്കിലും കോൺഗ്രസ് പ്രവർത്തസ സമിതി അംഗം കൂടിയായ ഉമ്മൻചാണ്ടി ഇക്കാര്യം നിഷേധിച്ചിരുന്നു. യുഡിഎഫ് ലോക്സഭാ ചർച്ചകളിലേക്ക് കടന്നിരിക്കുന്നവേളയിൽ ഉമ്മൻചാണ്ടിയുടെ സ്ഥാനാർത്ഥിത്വം വീണ്ടും ചർച്ചയാവുകയാണ്. 20 മണ്ഡലങ്ങളിലും സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായി. മുല്ലപ്പള്ളി പറഞ്ഞു.അതേസമയം ഉമ്മൻചാണ്ടി കോട്ടയത്ത് മത്സരിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഉമ്മൻചാണ്ടി ഇക്കാര്യം നിഷേധിച്ചിരുന്നു. യുഡിഎഫ് ലോക്സഭാ ചർച്ചകളിലേക്ക് കടന്നിരിക്കുന്നവേളയിൽ ഉമ്മൻചാണ്ടിയുടെ സ്ഥാനാർത്ഥിത്വം വീണ്ടും ചർച്ചചെയ്യപ്പെടുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വത്തെപറ്റി മുസ്‌ലിം ലീഗ് അഭിപ്രായം പറയാനില്ലെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പിപ്രതികരിച്ചിട്ടുള്ളത്. ഈ ക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണ്. ലീഗിന് പറയാനുള്ള കാര്യങ്ങൾ യു ഡിഎഫ് യോഗത്തിൽ പറയും. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.