ബന്ധുത്വനിയമം,ചട്ടങ്ങൾ പാലിച്ചില്ലെന്ന് മന്ത്രി ജലീൽ നിയമസഭയിൽ മറുപടി നൽകി


തിരുവനന്തപുരം: കെ ടി അദീബിന് ജനറൽ മാനേജർ തസ്തികയിൽ നിയമനം നൽകിയതിൽ ചട്ടങ്ങൾ പാലിച്ചില്ലെന്ന് മന്ത്രി കെ.ടി ജലീൽ നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയതിലൂടെ സമ്മതിച്ചിരിക്കുന്നു. പാറക്കൽ അബ്ദുള്ളക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി കെ ടി ജലീൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അദീബ് അഭിമുഖത്തിൽ പങ്കെടുത്തിരുന്നില്ലെന്നും,പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ദ സമിതിയുടെ ശുപാർശ ആവശ്യമാണ് എന്ന ചട്ടം പാലിച്ചില്ലെന്നും മന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു.

ജനറൽ മാനേജർ തസ്തിക ഒഴിഞ്ഞുകിടന്നതിനാൽ ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിനായി ഡയറക്ടർ ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനറൽ മാനേജർ തസ്തിക അടിയന്തിരമായി നികത്തേണ്ടി വന്ന സാഹചര്യത്തിലാണ് നിയമനം നടത്തിയതെന്നാണ് മന്ത്രിയുടെ വിശദീകരണം.
മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവായ കെ.ടി.അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി ജലീല്‍ മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. നിയമന അംഗീകാരത്തിനുള്ള ഫയല്‍ ധനകാര്യവകുപ്പിന്റെ പരിഗണനയിലിരിക്കേ മറ്റൊരു അനുബന്ധ ഫയലുണ്ടാക്കി ബന്ധുവിനെ നിയമിക്കുകയായിരുന്നു എന്നും പി കെ ഫിറോസ് ആരോപിക്കുന്നുണ്ട്.
വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചത് മന്ത്രിസഭ തീരുമാന പ്രകാരമായിരുന്നില്ലെന്നും കൂടുതൽ യോഗ്യതകൾ ഉൾപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അംഗീകാരത്തോഡി ആണെന്നും മന്ത്രി വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതിയുടെ ശിപാർശ ആവശ്യമാണെന്നും എന്നാൽ അദീബിന്റെ കാര്യത്തിൽ ചട്ടം പാലിച്ചിട്ടില്ലെന്നും മന്ത്രി സമ്മതിക്കുകയാണ്.
നിലവിൽ അദീബിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഡപ്യൂട്ടേഷൻ അവസാനിപ്പിച്ചുവെന്നും നിയമനം മൂലം കോർപ്പറേഷന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ.ടി ജലീൽ, പാറക്കൽ അബ്ദുല്ല എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകി.
മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവായ കെ.ടി.അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി ജലീല്‍ മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. നിയമന അംഗീകാരത്തിനുള്ള ഫയല്‍ ധനകാര്യവകുപ്പിന്റെ പരിഗണനയിലിരിക്കേ മറ്റൊരു അനുബന്ധ ഫയലുണ്ടാക്കി ബന്ധുവിനെ നിയമിക്കുകയായിരുന്നു യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആരോപിച്ചിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.