ചൈത്ര സംഭവം, പാർട്ടിയുടെ ആടുതല്ലിയായ പണിക്കാരാണ് പോലീസ് ഉദ്യോഗസ്ഥരെന്ന് ചിന്തിക്കുന്നതും,അവരെ അങ്ങനെ ആക്കി തീർക്കാൻ ശ്രമിക്കുന്നതും ശരിയല്ല.

തിരുവനന്തപുരം: സി പി എം ഭരിക്കുമ്പോൾ പാർട്ടിയുടെ നയങ്ങൾക്കും തീരുമാനങ്ങൾക്കും വിരുദ്ധമായി ഉദ്യോഗസ്ഥന്മാർ ഒന്നും ചെയ്യാൻ പാടില്ലെന്നതും അവർ പറയുന്നത്‌ കേട്ട് ചൊൽപ്പടിക്ക് ഉദ്യോഗസ്ഥന്മാർ നിൽക്കണം,എന്നൊക്കെ ചിന്തിക്കുന്നതും, ആഗ്രഹിക്കുന്നതും, ശരിയാണോ.ചൈത്ര സംഭവം അതാണ് വിളിച്ച് പറയുന്നത്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കും മുൻപ് ചിന്തിക്കേണ്ട യാഥാർഥ്യമാണിത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പരാതിയിൽ വകുപ്പുതല അന്വേഷണം നടന്നെങ്കിലും ചൈത്രക്കെതിരെ ഡിജിപി നടപടിക്ക് ശുപാർശ ചെയ്തിട്ടില്ലെന്നു ഓർമ്മവേണം. നടപടി ക്രമങ്ങൾ പാലിച്ചാണ് റെയ്ഡ് നടന്നതെന്നാണ് അന്വേഷണ റിപ്പോർട്ട്. ചൈത്രക്കെതിരെ നടപടി വേണമെന്ന് സിപിഎം ശക്തമായി ആവശ്യപ്പെട്ട സാഹചര്യത്തിൽ വകുപ്പ് തല നടപടി എന്നനിലയില്‍ സ്ഥലം മാറ്റമോ, വിശദീകരണം ചോദിക്കലോ ഉണ്ടാകാനുള്ള സാധ്യതകൾ പോലും ഇത് തള്ളിക്കളയുകയാണ്.

സിപിഎം ഓഫീസിൽ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയിൽ നിയമപരമായി എഡിജിപി മനോജ് എബ്രഹാമിന്‍റെ റിപ്പോർട്ട്. ചൈത്രയെ ന്യായീകരിക്കുന്ന റിപ്പോർട്ടിൽ മറ്റൊരു ശുപാർ‍ശയൊന്നും കൂടാതെയാണ് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിരിക്കുന്നത്. എന്നാൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച ശുപാ‍ർകളൊന്നുമില്ലാത്ത റിപ്പോർട്ടിന്‍റെ മേൽ അച്ചടക്ക നടപടിയെത്താൽ ഉദ്യോഗസ്ഥയ്ക്ക് കോടതിയെ സമീപിക്കാൻ കഴിയുമെന്നതും മുഖ്യമാണ്. മെഡിക്കൽ കോളേജ് സ്റ്റേഷൻ ആക്രമ കേസില്‍ ഒരാളൊഴികെ മറ്റ് ഡിവൈഎഫ്ഐ പ്രവ‍ർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഈ കേസ് കോടതിയിലെത്തിയാൽ സർക്കാർ ആദ്യം മറുപടി പറയേണ്ടത് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികൾ എവിടെ എന്നതിനായിരിക്കും. പ്രതികളായ ഡിവൈഎഫ്ഐക്കാരെ അറസ്റ്റ്‌ ചെയ്ത് കോടതിയിൽ ഹാജരാക്കേണ്ടി വരും എന്നതും പ്രശ്നമാകും. സി പി എം ഭരിക്കുന്നു നിന്നു കരുതി പ്രതികളായി ആരോപിക്കപ്പെട്ടവർ ഉണ്ടെങ്കിലും സി പി എം ഓഫീസിൽ റൈഡ് ചെയ്ത് കൂടാ എന്ന് പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്.സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികളെ പിടികൂടാനാണ് ചൈത്ര പോയത്. ഇത് തെറ്റാണെന്ന് പറയുന്നത്‌ തൊഴിലിനോട് ആത്മാത്ഥതയുള്ള ഉദ്യോഗസ്ഥന്മാരെ നിരുത്സാഹപ്പെടുത്തുന്നതിന് തുല്യമാണ്.
പാർട്ടിയുടെ ആടുതല്ലിയായ പണിക്കാരാണ് പോലീസ് ഉദ്യോഗസ്ഥരെന്ന് ചിന്തിക്കുന്നതും,അവരെ അങ്ങനെ ആക്കി തീർക്കാൻ ശ്രമിക്കുന്നതും ശരിയല്ല.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.