അതെ,ഇതു ഞാൻ തന്നെയാണ്…. “മഅദനിയുടെ ചെറുപ്പത്തിലെ ഫോട്ടോ” തന്റേത് തന്നെ എന്ന് മദനി.

ബംഗളൂരു: സോഷ്യൽമീഡിയയിൽ കഴിഞ്ഞ കുറച്ച് ദിസങ്ങളായി പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ കുട്ടിക്കാലത്തെ ഫോട്ടോയെന്ന രീതിയില്‍ പ്രചരിച്ചുവന്ന “കൊല്ലം ജില്ലാ കളക്ടര്‍ ആയിരുന്ന ബാബു ജേക്കബ് ഒരു കുട്ടിക്ക് സമ്മാനം നല്‍കുന്ന ചിത്രം” തന്റേതുതന്നെയാണെന്ന സ്ഥിരീകരണവുമായി മഅദനി. ഫേസ്ബുക്കിലൂടെയാണ് മഅദനി തന്റെ പഴയ ഫോട്ടോ സംബന്ധിച്ചും അന്നത്തെ സാഹചര്യങ്ങളെ സംബന്ധിച്ചും വികാരഭരിതനായി വിശദമാക്കിയിരിക്കുന്നത്. പ്രസംഗരംഗത്തെ തന്റെ ഏക ഗുരു പിതാവ് അബ്ദു സമദ് മാസ്റ്ററായിരുന്നുവെന്നും എന്നെക്കാൾ ടെൻഷൻ ഉമ്മാക്ക് ആയിരുന്നുവെന്നും മഅദനി തന്റെ പോസ്റ്റിൽ പറയുന്നു.

മഅദനിയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം ഇങ്ങനെ:

“കഴിഞ്ഞ കുറേ നാളുകളായി “മഅദനിയുടെ ചെറുപ്പത്തിലെ ഫോട്ടോ”എന്ന അടിക്കുറിപ്പോടെ ഇങ്ങനെ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട് ഇതിന്റെ വിശ്വാസ്യത ഉറപ്പുവരുത്താൻ പലരും എനിക്ക് ഫോട്ടോ അയച്ചുതന്ന് അന്വഷിക്കുന്നുമുണ്ട്. അതേ, ഈ ഫോട്ടോ എന്റേതു തന്നെയാണ് മൈനാഗപ്പള്ളി മിലദേശരിഫ് ഹൈസ്കൂളിൽ ആറാം ക്ലാസ്സ് വിദ്യാർഥിയായിരുക്കുമ്പോൾ കൊല്ലം ജില്ലാ കലോത്സവത്തിൽ ജില്ലാ അടിസ്ഥാനത്തിൽ നടന്ന പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം കാരസ്ഥമാക്കിയതിനു അന്നത്തെ ജില്ലാകളക്ടർ ശ്രീ ബാബു ജേക്കബ് ആണ് സമ്മാനം നൽകുന്നത്(അദ്ദേഹം പിന്നീട് ചീഫ് സെക്രട്ടറി ആയി റിട്ടയർ ചെയ്തു) എന്റെ പ്രസംഗ രംഗത്തെ ഏക ഗുരു എന്റെ പ്രിയ വാപ്പ അബ്ദുസ്സമദ്മാസ്റ്റർ ആയിരുന്നു ഓരോ മത്സരങ്ങൾക്കും പ്രസംഗം പഠിപ്പിച്ച ശേഷം വീട്ടിലെ ഹാളിൽ ഒരു സ്റ്റൂളിന്റെ മുകളിൽ എന്നെ കയറ്റിനിർത്തി പ്രസംഗിപ്പിക്കും എന്റെ പ്രിയ ഉമ്മായും അനുജനുമായിരുക്കും ശ്രോതാക്കൾ മത്സരങ്ങൾക്കെല്ലാം വാപ്പായും കൂടെയുണ്ടാകും ഉമ്മായ്ക്കായിരിക്കും എന്നേക്കാൾ ടെൻഷൻ സമ്മാനവുമായി തിരിച്ചുവരുമ്പോഴാണ് ഉമ്മാക്ക് ആശ്വാസമാവുക അന്നും എന്നും എന്റെ പ്രിയ ഉമ്മാടെ പ്രാർഥനയായിരുന്നു എന്റെ ശക്തി. എന്റെ പ്രിയ പിതാവിന്റെ ദീർഘായുസിനും എന്റെ ഉമ്മായുടെ പരലോക സന്തോഷത്തിനും ഈ പോസ്റ്റ് കാണുന്ന ഓരോരുത്തരും പ്രാർത്ഥിക്കണം…”

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.