സെസ് ഉൽപന്നങ്ങൾക്ക്, രണ്ടു വർഷക്കാലം ഒരു ശതമാനം പ്രളയ സെസ്


തിരുവനന്തപുരം:ഉയർന്ന ജി എസ് ടി സ്ലാബിലെ, സെസ് ഉൽപന്നങ്ങൾക്ക്, ഒരു ശതമാനം പ്രളയ സെസ് രണ്ടു വർഷക്കാലം ചുമത്തുന്ന ബജറ്റ്ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് നിയമ സഭയിൽ അവതരിപ്പിച്ചു. ശബരിമലയിലെ വികസനപ്രവർത്തനങ്ങൾക്കായി 739 കോടി രൂപ അനുവദിച്ചു. ശബരിമലയിൽ തിരുപ്പതി മാതൃകയിൽ തീർഥാടകർക്ക് സൗകര്യമൊരുക്കും. ശബരിമല നടയിലെ വരുമാനം കുറഞ്ഞ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപ അനുവദിച്ചു.തോമസ് ഐസക്ക് തൻറെ പത്താം ബജറ്റാണ് നിയമസഭയിൽ അവതരിപ്പിച്ചത്. നവകേരള നിർമിതിക്ക് പ്രാമുഖ്യം നൽകുന്നതാണ് ബജറ്റ്.

പ്രളയം തകർത്തത് 2020ഓടെ തിരിച്ചു പിടികാനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. നോർക്ക ഫണ്ട് ഉപയോഗിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.കെ എസ ആർ ടി സി ക്ക് 1000 കോടി രൂപ അനുവദിച്ചു.

ജി എസ് ടി അഞ്ചു ശതമാനത്തിനു താഴെയുള്ള ഉൽപന്നങ്ങൾക്ക് സെസ് ഇല്ല. കൊഴുപ്പില്ലാത്ത പാൽപ്പൊടി,പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ,ക്രീം,ബ്രാൻഡഡ് പനീർ,ശീതീകരിച്ച പച്ചക്കറികൾ,കാപ്പി,ചായ,സുഗന്ധദ്രവ്യങ്ങൾ,പിസ്സ ബ്രഡ്,റസ്ക്,കശുവണ്ടി,പൊട്ടിക്കാത്ത കശുവണ്ടി,
ഉണക്കമുന്തിരി,ഐസ്,മത്സ്യക്കഷണം,മണ്ണെണ്ണ,കൽക്കരി,മരുന്നുകൾ,അഗർബത്തി,പോസ്റ്റേജ്, റവന്യൂ സ്റ്റാമ്പ്, എന്നിവക്കു വില വർധന ഇല്ല. ജി എസ് ടി അഞ്ചു ശതമാനത്തിനു താഴെയുള്ള ഉൽപന്നങ്ങൾക്ക് സെസ് ഇല്ല. വൈദ്യുതി വാഹനങ്ങൾക്ക് ആദ്യ അഞ്ചുവർഷം 50 ശതമാനം നികുതിയിളവ്, പടിപടിയായി നഗരങ്ങളിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമേ അനുവദിക്കൂ. ഇലക്ട്രിക് വാഹനങ്ങൾക്ക് ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചു.

മദ്യം,ബിയർ,വൈൻ,മോട്ടോർ വാഹനങ്ങൾ,സിനിമാ ടിക്കറ്റ്,സ്വർണം,വെള്ളി,സൗന്ദര്യവർദ്ധകവസ്തുക്കൾ,ഇലക്ട്രോണിക് ഉൽപന്നങ്ങൾ,മൊബൈൽ ഫോൺ,3000 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകൾക്ക് അധികനികുതി,ആയുർവേദ മരുന്നുകൾ,സിമന്റ്, ഗ്രാനൈറ്റ്,സെറാമിക് ടൈൽസ്,കാർ,ബൈക്ക്,ടൂത്ത് പേസ്റ്റ്,ചെരുപ്പ്പഞ്ചസാര,റെയിൻ കോട്ട്,സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, ഫർണീച്ചർ,ഹോട്ടൽ മുറികൾ,മിനറൽ വാട്ടർ,എന്നവാക്കാന് വില വർധന.

ഇലക്ട്രിക് വാഹനങ്ങൾക്കു വില കുറയും.ജി എസ് ടി ഏകോപനത്തിന് കോ – ഓർഡിനേഷൻ കമ്മിറ്റി,സേവന മേഖലകളിൽ ജി എസ് ടി രജിസ്ട്രേഷൻ നിർബന്ധമാക്കും.സ്വർണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും 0.25 ശതമാനം പ്രളയസെസ്,അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി രൂപ,ആരോഗ്യമേഖലയ്ക്ക് 1400 കോടി രൂപ,സ്കോളർഷിപ്പുകൾ നൽകുന്നതിന് 50 കോടി രൂപ,വിദ്യാഭ്യാസത്തിന് 992 കോടി രൂപ,ഐ ടി ഐ നവീകരണത്തിന് 1500 കോടി രൂപ,ഹൗസിങ് ബോർഡിന് 55 കോടി രൂപ,രണ്ടാംഘട്ട ദലനിധി പദ്ധതിക്കായി 58 കോടി രൂപ,അന്തർ സംസ്ഥാന നദീജല പദ്ധതികൾക്കായി 65 കോടി രൂപ,കളക്ടറേറ്റുകൾ സ്ത്രീ സൗഹർദമാക്കാൻ 50 കോടി രൂപ, എന്നിവയാണ് ബജറ്റിലെ മറ്റുനിർദ്ദേശ്ശങ്ങൾ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.