കര്‍ഷകർക്ക് പ്രതിവര്‍ഷം 6000 രൂപ വീതം , മാസ വരുമാനക്കാരിൽ 70 ശതമാനത്തേയും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി.

കര്‍ഷകർക്ക് പ്രതിവര്‍ഷം
6000 രൂപ വീതം ,
മാസ വരുമാനക്കാരിൽ
70 ശതമാനത്തേയും ആദായ
നികുതിയിൽ നിന്ന് ഒഴിവാക്കി.

ന്യൂഡല്‍ഹി: കാര്‍ഷിക വിളകളുടെ വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് കേന്ദ്ര ബജറ്റില്‍ പ്രതിവര്‍ഷം 6000 രൂപയുടെ ധനസഹായം. ധനമന്ത്രി മന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റിൽ രണ്ടും ഹെക്ടറോ അതില്‍ താഴെയോ കൃഷി ഭൂമിയുള്ളവര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയുടെ ധനസഹായം നൽകുന്ന പ്രഖ്യാപനം ഉള്ളത്. തുക കർഷകരുടെ അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുമെന്നാണ് മന്ത്രി അവതരിപ്പിച്ചു കൊണ്ട് പറഞ്ഞത്. രാജ്യത്തെ 12 കോടിയോളം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാർ ധനസഹായം നൽകുന്നത്.
ഈ പദ്ധതിക്കായി 75000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കും. പദ്ധതിയുടെ ആദ്യ ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ വിതരണം ചെയ്യും. ഇതിനായി 20000 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്.

രാജ്യത്തെ മാസ വരുമാനക്കാരിൽ 70 ശതമാനത്തേയും ആദായ നികുതിയിൽ നിന്ന് ബജറ്റിൽ ഒഴിവാക്കി. അഞ്ചു ലക്ഷം രൂപയുടെ പുതിയ പരിധിക്കു പുറമെ മറ്റ് ഇളവുകൾ കൂടി ചേരുമ്പോൾ ആറരലക്ഷം രൂപവരെ പ്രതി വർഷം ലഭിക്കുന്നവർ നികുതി അടയ്ക്കേണ്ടതില്ല. മാസം 55,000 രൂപ വരെ ശമ്പളം പറ്റുന്നവർ പൂർണമായ നികുതി ഒഴിവാകും. അടുത്ത സർക്കാരാണ് ഇപ്പോഴത്തെ പ്രഖ്യാപനം നടപ്പാക്കുന്നത്.

അഞ്ചുലക്ഷം രൂപവരെയുള്ള വരുമാനം നികുതിരേഖക്ക് പുറത്താകുമ്പോൾ വലിയൊരു വിഭാഗം ശമ്പളക്കാർക്ക് ആശ്വാസമാകും. ആറര ലക്ഷം വരെ നികുതി അടയ്‌ക്കേണ്ടി വരില്ല. ഇൻഷുറൻസ്, പിഎഫ്, ദേശീയ നിക്ഷേപ പദ്ധതികൾ ഇവയിൽ നിക്ഷേപിക്കുന്നവർക്കാണ് അധിക ആനുകൂല്യംലഭിക്കുക . മൂന്നു കോടി മാസ ശമ്പളക്കാരാണ് ഒറ്റയടിക്ക് നികുതിക്കു പുറത്താകുന്നത്. 18500 കോടിയുടെ ആദായനികുതി വരുമാനമാണ് സർക്കാർ വേണ്ടെന്നു വെക്കുന്നത്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ അൻപതിനായിരം ആക്കി ഉയർത്തി. 2.4 ലക്ഷം വരെ വീട്ടുവാകയ്ക്ക് ടിഡിഎസ് പിടിയ്ക്കില്ല.
പിയുഷ് ഗോയല്‍ അവതരിപ്പിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ വയോജന ക്ഷേമത്തിനായി പ്രത്യേക പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ആയുഷ്മാന്‍ ഭാരതിനു പുറമെ മെഗാ പെന്‍ഷന്‍ യോജനയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് . ഇതിനു പുറമെ പ്രധാന്‍മന്ത്രി ശ്രം യോഗി മന്ത്രണ്‍ പദ്ധതി, ഉൾപ്പടെ നിരവധി ക്ഷേമപെന്‍ഷന്‍ പദ്ധതികളും പിയുഷ് ഗോയല്‍ ബജറ്റില്‍ പറയുന്നു.

അസംഘടിത മേഖലയിലെ ആളുകള്‍ക്കായി മെഗാ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി രൂപികരിക്കുന്നുണ്ട്‌. 60 വയസ്സ് കഴിഞ്ഞാല്‍ 3000 രൂപയുടെ പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി. മാസം 100 രൂപ അടച്ച് പദ്ധതിയില്‍ ചേര്‍ന്നാലാണ് മെഗാ പെന്‍ഷന്‍ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക.

മെഗാ പെന്‍ഷന്‍ പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തില്‍ മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. പിഎഫ് ശമ്പള പരിധി 12,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കി വര്‍ധിപ്പിക്കുകയുംചെയ്തിട്ടുണ്ട്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.