സബ്കളക്ടര്‍ രേണുരാജിനെ എസ് രാജേന്ദ്രന്‍ എം.എല്‍.എ ആക്ഷേപിച്ച സംഭവം ചൂടുപിടിക്കുന്നു.


തൊടുപുഴ: ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ എസ് രാജേന്ദ്രന്‍ എം.എല്‍.എ പരസ്യമായി ആക്ഷേപിച്ച സംഭവം ചൂടുപിടിക്കുകയാണ്. എം.എല്‍.എയ്‌ക്കെതിരെ സബ്കളക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ജില്ലാ കളക്ടറേയും നേരിട്ട് ഫോണിൽ വിളിച്ച് പരാതി അറിയിച്ചിരുന്നു.
വീഡിയോദൃശ്യങ്ങള്‍ അടക്കം തിങ്കളാഴ്ച നേരിട്ട് പരാതി നല്‍കുമെന്നും സബ്കളക്ടര്‍ പറഞ്ഞിട്ടുണ്ട്. സ്റ്റോപ് മെമ്മോ അവഗണിച്ച് നടക്കുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം തടയാനെത്തിയ റവന്യൂ സംഘത്തിന് മുന്നിലാണ് എല്‍.എല്‍.എ സബ്കളക്ടറെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തത്.

ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എം.എല്‍.എ.യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ മടക്കി അയയ്ക്കുകയാണുണ്ടായത്. ഇതിനിടെ എം.എല്‍.എ. സബ്കളക്ടര്‍ക്കെതിരെ പരിഹാസം ചൊരിയുകയും കുറ്റപ്പെടുത്തുകയുമായിരുന്നു.ഒരു പ്രദേശക ചാനല്‍ ഇത് പകര്‍ത്തി സംപ്രേക്ഷണം ചെയ്തു. റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞ എം.എല്‍.എയുടെ നടപടിക്കെതിരെ സി.പി.ഐ ജില്ലാനേതൃത്വം കൂടി രംഗത്തെത്തിയതോടെ സംഭവം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.
ദൃശ്യങ്ങളില്‍ വന്ന എം.എല്‍.എയുടെ പരാമര്‍ശം ഇങ്ങനെയായിരുന്നു.

‘അവള്‍ ഇതെല്ലാം വായിച്ചുപഠിക്കണ്ടേ. സ്‌കെച്ചും പ്ലാനും അംഗീകരിച്ചിട്ടാണോ എന്‍.ഒ.സി. വാങ്ങിച്ചിട്ടാണോ നാളെ ഇവര്‍ ഒടക്കിയാല്‍ ഉദ്ഘാടനം ചെയ്യാന്‍പറ്റുമോ അവള്‍ ബുദ്ധിയില്ലാത്തവള്‍. വെറും ഐ.എ.എസ്. കിട്ടിയെന്നുപറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു. കളക്ടറാകാന്‍വേണ്ടിമാത്രം പഠിച്ചിട്ട് കളക്ടറാകുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ. ബില്‍ഡിങ് റൂള്‍സ് പഞ്ചായത്ത് വകുപ്പാണ്. അവള്‍ക്കിടപെടാന്‍ യാതൊരു റൈറ്റുമില്ല. അവളുടെ പേരില്‍ ഇതിന്റെ നാശനഷ്ടപരിഹാരം ആവശ്യപ്പെട്ട് കൂട്ടിവന്ന പൊലീസിനെയും ഇവളെയും ചേര്‍ത്ത് പ്രൈവറ്റ് കേസ് ഫയല്‍ ചെയ്യുക. മൂന്നാറില്‍കൂടി നാളെ റോഡ് ടാര്‍ ചെയ്യണമെങ്കില്‍ നാളെ എന്‍.ഒ.സി. ചോദിച്ചാലോ. ഇതൊരു ജനാധിപത്യ രാജ്യമല്ലേ. എന്നിട്ട് ജനപ്രതിനിധികള്‍ പറഞ്ഞാല്‍ കേക്കത്തില്ലെന്ന് പറഞ്ഞാല്‍.’ അതേസമയം തന്നെ സബ്കളക്ടര്‍ അധിക്ഷേപിച്ചെന്ന ആരോപണവുമായി എം.എല്‍.എ രംഗത്തുവന്നു.. എന്നാല്‍ ഈ ആരോപണം രേണു രാജ് ഉടനടി നിഷേധിച്ചു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.