തിരുവന്തപുരത്തും,തൃശൂരും ഏറ്റവും ഒടുവിൽ ഇടുക്കിയിലും പ്രബുദ്ധകേരളം കണ്ടത്.


തിരുവനന്തപുരം> സ്ത്രീ ശാക്തീകരണത്തിൻറെ പക്ഷത്തെന്ന് കൊട്ടിഘോഷിക്കുന്ന, ഭരണത്തിൻറെ ചുക്കാൻ പിടിക്കുന്ന സി പി എം ൻറെ തനിനിറമാണ് തിരുവന്തപുരത്തും,തൃശൂരും ഏറ്റവും ഒടുവിൽ ഇടുക്കിയിലും പ്രബുദ്ധകേരളം കണ്ടത്.

നവോത്ഥാനത്തിന്റെ പേരിൽ വനിതാ മതിൽ സൃഷ്ടിച്ചവർ യഥാർത്ഥ നവോത്ഥാനത്തിനായി മനസ്സും ശരീരവും അർപ്പിച്ചിറങ്ങിയ അർപ്പണ ബോധമുള്ള വനിതാ ഉദ്യോഗസ്ഥരെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി മാത്രം കാർക്കിച്ച് തുപ്പുകകയായിരുന്നു.
എന്താണ് സി പി എൻറെ പ്രത്യേകിച്ച് ഇടത് പക്ഷത്തിന്റെ സ്ത്രീ ശാക്തീകരണ ചിന്ത, വനിതാ മതിലെന്തിനു വേണ്ടിയായിരുന്നു. വിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ കൈയ്യിൽ കിട്ടിയ ഇരകൾ മാത്രമായിരുന്ന രഹ്ന ഫാത്തിമയും, കനക ദുർഗയും, ബിന്ദുവുമൊക്കെ മാത്രമാണോ കേരളത്തിലെ വനിതകൾ.
പാർട്ടി ഓഫീസിൽ ഒളിപ്പിച്ച് വെച്ചിരുന്ന പ്രതികൾക്കായി തിരച്ചിലിനെത്തിയ വനിതാ പോലീസ് ഓഫീസർ
ഡി സി പി ചൈത്ര തെരേസ്സ ജോണും, ദേവികുളംസബ് കളക്ടർ രേണു രാജുവും ടി വി അനുപമയ്ക്കും ഒക്കെ വനിതകളല്ലേ.
സ്വന്തം തൊഴിലിനോട് അവർ കാട്ടിയ അർപ്പണ ബോധത്തിന് എന്ത് വിലയാണ് ഭരിക്കുന്നവർ കാണുന്നത്.
പ്രതികളെ പിടിക്കാൻ ഏതു പോലീസ് ഉദ്യോഗസ്ഥനും ഏത് പാർട്ടി ഓഫീസിലും പോകാം. സി പി എം ഓഫീസിന് മാത്രമെന്താ കൊമ്പുണ്ടോ.ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിലായതുകൊണ്ട് പോകാൻ പാടില്ലെന്നുണ്ടോ. ഇതെന്താ വെള്ളരിക്ക പട്ടണമൊന്നും അല്ലല്ലോ.കേരളത്തിലെ ജനങ്ങൾ എല്ലാം സി പി എം കാരല്ല.ഇടതുപക്ഷക്കാരുമല്ല. ദേവികുളം സബ് കളക്ടർ രേണുരാജിനെഅവിടെ ഇനി തുടരാൻ അനുവദിക്കില്ലെന്നതു നഗ്‌ന മായ സത്യമാണെന്നും അറിയാം. ടി വി അനുപമയുടെ കാര്യം കേരളം മറന്നിട്ടില്ല. മറക്കുകയുമില്ല.രാഷ്ട്രീയ താല്പര്യങ്ങളുടെ പേരിൽ എന്ത് വേണ്ടാദീനവും കാട്ടുന്ന കാര്യത്തിൽ ഭരണ പക്ഷത്തുള്ളവർ ഒട്ടും പിന്നിലുമല്ല.
ചൈ ത്ര തെരേസയും, രേണുരാജും, അനുപമയുമൊക്കെ കേരളത്തിന്റെ അഭിമാനങ്ങളാണ്.ചൈത്രക്കു പുതിയൊരിരിപ്പിടം ഒരുക്കാൻ പാർട്ടി സമ്മർദ്ദങ്ങളുടെ പേരിൽ പണിയെടുക്കുമ്പോഴാണ് ,ചൈത്രയുടെ പേര് കൂടി വീണു കിട്ടിയത്.കരുത്തും തന്റേടവുമുള്ള ഉദ്യോഗസ്ഥരെ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കായി
തലങ്ങും വിലങ്ങും ഓടിച്ച് രാഷ്റ്റ്രീയക്കാരന്റെ അടുത്തല്ലിയായ പണിക്കാരാക്കി വെക്കാമെന്നു കരുതുന്നത്
തറ രാഷ്‌ട്രീയ കളിയാണ്.കേരളത്തിലെ ജനങ്ങൾ ഇത് കാണുന്നുണ്ട്,കേൾക്കുന്നുണ്ട്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.