തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കുമ്പോൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ മാർത്തോമ്മ
സഭാ തലവന്റെ പ്രസംഗത്തിനുമറുപടിയില്ല.

പത്തനംതിട്ട : ലോക് സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ വന്നു നിൽക്കുമ്പോൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കികൊണ്ട് മാർത്തോമ്മ മെത്രാന്റെ സഭാ തലവൻ മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട്നടത്തിയ പ്രസംഗത്തിന് മറുപടി ഉണ്ടായില്ല.ഒരു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ മുന്നിലായിരുന്നു മാർത്തോമ്മ സഭയുടെ പരമാധ്യക്ഷനായ ജോസഫ് മാർത്തോമ്മായുടെ പ്രസംഗം എന്ന കാര്യം സർക്കാർ വിസ്മരിച്ചു എന്നാണോ കരുതേണ്ടത്.
“പ്രളയം മനുഷ്യന്റെ ബുദ്ധിമോശം കൊണ്ടുണ്ടായതാണ്. മുൻകൂട്ടി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരുന്നതു കൊണ്ടാണ് അണകൾ ഒരുമിച്ചു തുറക്കേണ്ടി വന്നത്. പ്രകൃതിയെ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന്റെ ഫലമാണിത്. മഹാപ്രളയത്തിന്റെ ഓർമ നമുക്കുണ്ടാകണം.”
ഫെബ്രുവരി 10ന് ആരംഭിച്ച മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് മാർത്തോമ്മ സഭയുടെ പരമാധ്യക്ഷനായ ജോസഫ് മാർത്തോമ്മാ പറഞ്ഞ വാക്കുകളാണിത്.

സർക്കാർ കഴിഞ്ഞ എട്ടു മാസങ്ങളായി പറഞ്ഞു വന്നതിന് ഘടക വിരുദ്ധമായ സമീപനവും.നിലപാടുമാണ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ വെളിപ്പെടുത്തൽ. മാർത്തോമ്മ മെത്രാപ്പോലീത്ത ഇക്കാര്യങ്ങൾ പ്രസംഗിക്കുന്ന വേദിയിൽ പ്രളയകാലത്തെ ജലസേചന മന്ത്രിയായ മാത്യു ടി തോമസും, ഇടത് എം എൽ എ മാരായ വീണാ ജോർജ്, സജി ചെറിയാൻ, എന്നിവരും സന്നിഹിതരായിരുന്നു.
മാത്യൂ ടി. തോമസ് മെത്രാന്റ നിലപാടുകളോട് വിയോജിച്ചു കൊണ്ട്ചില ടിവി ചാനലുകളോട് സംസാരിക്കുകയുണ്ടായി. എന്നാൽ ഇടത് പക്ഷ എം എൽ എ മാർ മെത്രാന്റെ നിലപാടിനെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. മാരാമൺ കൺവെൻഷൻ നടക്കുന്ന പ്രദേശത്തെ പ്രതിനിധിയായ വീണാ ജോർജ്പോലും മെത്രാന്റെ പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിച്ചില്ല എന്നതാണ് ശ്രദ്ധേയം.

സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സഭാതാരകയുടെ 2018 ഒക്ടോബർ ലക്കത്തിലെ മെത്രാപ്പോലീത്തയുടെ ഒരു കത്തിലും സമാനമായ നിലപാട് വെളിപ്പെടുത്തിയിരുന്നതാണ്.
“ഇപ്രാവശ്യത്തെ പ്രളയത്തിന് പേമാരി മാത്രമായിരുന്നു കാരണമെന്ന് പറയുക സാധ്യമല്ല. പ്രളയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ അവസരത്തിൽ ത്തന്നെ നമ്മുടെ ഡാമുകളിലെ വെള്ളം കുറേശയായി തുറന്നു വിട്ടിരുന്നുവെങ്കിൽ പെട്ടെന്ന് അണക്കെട്ടുകൾ തുറന്ന് വിട്ടത് മൂലമുണ്ടായ പ്രളയത്തിന്റെ ഗുരുതരാവസ്ഥ കുറെയെങ്കിലും ലഘൂകരിക്കാൻ കഴിയുമായിരുന്നു എന്നത് യാഥാർത്ഥ്യമാണ്.
അണക്കെട്ട് തുറന്നതു കൊണ്ടല്ല ദുരന്തമുണ്ടായത് എന്ന് പറയുന്ന ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും ചെങ്ങന്നൂരിനടുത്ത് ഒരു മാതാവും പിതാവും ശാരീരിക ക്ഷമത ഇല്ലാത്ത ഒരു മകനും പെട്ടെന്നുണ്ടായ പ്രളയത്തിൽ പ്പെട്ട് രക്ഷാപ്രവർത്തകർ എത്തിച്ചേരുന്നതിന് മുമ്പേ ജീവൻ നഷ്ടപ്പെട്ട അവസ്ഥയിലെത്തിയത് കണ്ടില്ലെന്ന് നടിക്കരുതെന്ന് ഓർമ്മിപ്പിക്കുന്നു. ഭാവിയിൽ കൂടുതൽ ഉത്തരവാദിത്തപൂർവം തങ്ങളുടെ കടമകൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു.”
തന്റെ പഴയ നിലപാട് മെത്രാപ്പോലീത്ത സഭാ വിശ്വാസികളുടെ പൊതു സമ്മേളന വേദിയായ മാരാമണ്ണിലും ആവർത്തിച്ചു എന്നു മാത്രം.

പത്തനം തിട്ട ലോക്സഭാ മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ക്രൈസ്തവ വിഭാഗമാണ് മാർത്തോമ്മ സഭ. സർക്കാർ തലത്തിൽ നിന്ന് ഇപ്പോഴത്തെ ജലസേചന മന്ത്രിയോ, മുഖ്യമന്ത്രിയോ മെത്രാന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടുമില്ല എന്നത് ഗൗരമേറിയ കാര്യമാണ്. ഒരു പക്ഷേ, മുഖ്യമന്ത്രിയുടെ പ്രത്രക്കുറിപ്പോ, പത്രസമ്മേളനമോ ഉണ്ടാകുമെന്ന് കാത്തിരുന്നവരും നിരാശരാവുകയായിരുന്നു. എൻ എസ് എസ്
ജനറൽ സെക്രട്ടറിക്ക് അപ്പായപ്പോൾ മറുപടി കൊടുത്തുവന്ന സി പി എം സംസ്ഥാന സെക്രട്ടറിയും ഇക്കാര്യത്തിൽ മിണ്ടിയിട്ടില്ല. പണ്ടത്തെ പാർട്ടി സെക്രട്ടറിയായ പിണറായി ആയിരുന്നെങ്കിൽ മാർത്തോമ്മാ മെത്രാനെതിരെ ഒരു ” നല്ല ” പ്രയോഗം തന്നെ നടത്തിയേനെ.
സർക്കാരിനെതിരെ ഇതാദ്യമായാണ് ഒരു സമുദായ / സഭാ വിഭാഗ നേതാവ് സർക്കാരിന്റെ ബുദ്ധിശൂന്യത കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന അർത്ഥത്തിൽ ആരോപണം ഉന്നയിക്കുന്നത്.
തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മെത്രാൻ ഉന്നയിച്ച ആരോപണമല്ലെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ പറയുമ്പോൾ
പ്രളയം മനുഷ്യ നിർമ്മിതമാണെന്ന മെട്രോമാൻ ശ്രീധരന്റെ ഹൈക്കോടതി ഹർജിക്ക് കുറച്ചു കൂടി ബലം കിട്ടാൻ മാർത്തോമ്മ മെത്രാപ്പോലീത്തയുടെ എഴുത്തും പ്രസംഗവും ഉപകരിക്കുമെന്നത് ഉറപ്പാവുകയാണ്.

മാർത്തോമ്മാക്കാരനും മുൻ ജലസേചന മന്ത്രിയുമായ മാത്യു ടി തോമസിന്റെയും സർവോപരി സർക്കാരിന്റേയും നിലപാടുകളാണ് മെത്രാൻ സംശയത്തിന്റെ നിഴലിൽ നിർത്തിയിരിക്കുന്നത്. പ്രളയം അതിരൂക്ഷമായ നാശം വിതച്ച റാന്നി, ആറന്മുള, തിരുവല്ല എന്നിവിടങ്ങളിൽ മെത്രാന്റ ഡയലോഗുകൾ യുഡിഎഫ് തിരഞ്ഞെടുപ്പ് ആയുധമാകുമെന്നുറപ്പായിരിക്കുകയാണ്. മെത്രാന്റെ വാക്കു കേട്ട് ഉടനെ ജനങ്ങളെല്ലാം ഇടത് സ്ഥാനാർത്ഥിക്ക് എതിരായി കുത്താനിടയില്ല. മെത്രാൻ മാത്യു ടി തോമസിനെതിരെ അടിച്ച ആപ്പ്, ചെന്നു കൊണ്ടത് സർക്കാരിന്റെ നെഞ്ചത്താണ് എന്നതാണ് നഗ്നമായ സത്യം.

പ്രളയാനന്തര നിർമ്മിതികളും ആനുകൂല്യ വിതരണങ്ങളുമൊക്കെ എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുമ്പോൾ തിരഞ്ഞെടുപ്പു കാലത്ത് കോൺഗ്രസും ബിജെപിയും മെത്രാന്റെ പ്രസ്താവനയുമായി രംഗത്തിറങ്ങുമെന്നുറപ്പാ യിക്കഴിഞ്ഞു. പ്രത്യക്ഷത്തിൽ നിർദ്ദോഷമായ പ്രസ്താവനയാണെന്ന് തോന്നുമെങ്കിലും മാർത്തോമ്മ മെത്രാപ്പോലീത്തയുടെ പ്രസംഗവും എഴുത്തും സർക്കാരിന് തീർത്തും പാര തന്നെ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.