കോട്ടയം നസീർ ചെയ്തത് പക്കാ മോഷണം,

കൊച്ചി:മിമിക്രിക്കാരനും, ‘കുട്ടിച്ചൻ’ എന്ന ഹ്രസ്വചിത്രത്തിൻറെ സംവിധായകനായ കോട്ടയം നസീർ പക്ക മോഷണമാണ് നടത്തിയതെന്ന് ആരോപിച്ച് സംവിധായകരായ സനൽ കുമാർ ശശിധരനും ഡോ ബിജുവും രംഗത്ത്. സുദേവൻ പെരിങ്ങോടിന്‍റെ അകത്തോ പുറത്തോ എന്ന സിനിമയിലെ ‘വൃദ്ധൻ’ എന്ന കഥാപാത്ര ഭാഗം വള്ളിപുള്ളി വിടാതെ മോഷ്ടിച്ച് സ്വന്തം പേരിലാക്കിയെന്നാണ് നസീറിനെതിരെയുള്ള ആരോപണം. ഫെബ്രുവരി 14ന് ആയിരുന്നു ‘കുട്ടിച്ചൻ’ എന്ന ഹ്രസ്വചിത്രം യു ട്യൂബിൽ റിലീസ് ചെയ്തത്. ജാഫർ ഇടുക്കി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്‍റെ കഥയും സംവിധാനവും കോട്ടയം നസീർ ആയിരുന്നു. മനേഷ് കുരുവിള, കണ്ണന വി.ജി എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതം ഒരുക്കിയത് ഗോപി സുന്ദർ ആണ്.

ഒറിജിനൽ പടം ആരു കണ്ടിട്ടുണ്ടാകില്ല എന്ന് വിചാരിച്ച് ആയിരിക്കും ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീർ ഇറങ്ങിത്തിരിച്ചതെന്ന് സനൽകുമാർ ശശിധരൻ പറഞ്ഞു. എന്നാൽ, സുദേവന്‍റെ സിനിമ തങ്ങളിൽ കുറേപേർ കണ്ടിട്ടുണ്ടെന്നും നടന്നത് പച്ചയായ മോഷണമാണെന്ന് നാട്ടുകാർ തിരിച്ചറിയുമെന്നും സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റ് ഇതാണ്,
സുദേവൻ പെരിങ്ങോടിൻറെ അകത്തോ പുറത്തോ എന്ന സിനിമയിലെ വൃദ്ധൻ എന്ന ഖണ്ഡം വള്ളിപുള്ളി വിടാതെ മോഷ്ടിച്ച് സ്വന്തം പേരിലാക്കി ദൈവത്തിനും മമ്മൂട്ടിക്കും മോഹൻലാലിനും നന്ദിപറഞ്ഞ് മുട്ടിനു മുട്ടിനു പരസ്യവും വെച്ച് യു ട്യൂബിലിട്ടിട്ടുണ്ട് കോട്ടയം നസീർ എന്നൊരു വിദ്വാൻ. സംസ്ഥാന അവാർഡൊക്കെ വാങ്ങിച്ചിട്ടുള ആളാണെങ്കിലും ദൈവത്തിനും മമ്മൂട്ടിക്കും ലാലേട്ടനുമൊന്നും നന്ദിപറയാത്തവനായതുകൊണ്ട് നാട്ടുകാരൊന്നും ഒറിജിനൽ പടം കാണാനിടയില്ല എന്ന ധൈര്യത്തിലായിരിക്കണം ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീർ ഇറങ്ങിത്തിരിച്ചിട്ടുള്ളത്. പക്ഷെ മിസ്റ്റർ നിങ്ങൾക്ക് തെറ്റി സുദേവന്റെ സിനിമ ഞങ്ങളിൽ കുറേപ്പേർ കണ്ടിട്ടുണ്ട്..നിങ്ങൾ ചെയ്തിരിക്കുന്നത് പച്ചയായ മോഷണമാണെന്ന് നാട്ടുകാർ തിരിച്ചറിയും. സുദേവൻ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.