സി ടി ഇ യിൽ എന്താണ് നടക്കുന്നത്, ഏറാമൂലികളെ വെളിയിൽ കളയണം..

കഷ്ട്ടം ഇത് കഷ്ട്ടം നാടിന് അപമാനം

തിരുവനന്തപുരം ട്രാവൻകൂർ സംസ്ഥാനം ആയിരുന്ന കാലത്തു 1939 ൽ തുടങ്ങിയ കേരളത്തിലെ ആദ്യത്തെഎഞ്ചിനീയറിംഗ് കോളേജിൻറെ ഗതികേട് നോക്കൂ.സംസ്ഥാനത്തു എഞ്ചിനീറിങ് എൻട്രൻസ് എഴുതുന്ന കുട്ടികൾ ആദ്ദ്യം സീറ്റ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നതും ഇന്ന് എനിക്ക് കിട്ടരുതേ എന്ന് ആഗ്രഹിക്കുന്നതുമായ, ഒരു എഞ്ചിനീയറിംഗ് കോളേജ്.സ്കൂളുകളിലും, കോളേജുകളിലും വിദ്യാർഥികൾ പീഡിപ്പിക്കപ്പെട്ടാൽ അതിനെതിരെ നടപടി ഉണ്ടാവണം. അത് പ്രിൻസിപ്പാൾ ആയാലും ചാൻസിസിലർ ആയാലും, നിയമത്തിന്റെ മുൻപിൽ സംരക്ഷണം നൽകുന്നത്, ന്യായികരിക്കാൻ ആവില്ല.
പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും എതിരെ സി ടി ഇ യിലെ പ്രിൻസിപ്പാൾ പീഡനം തുടങ്ങിയിട്ട് കുറേനാളായി. ചുരുക്കത്തിൽ പറഞ്ഞാൽ പുതിയ പ്രിൻസിപ്പാൾ അധികാരം ഏറ്റതുമുതൽ തന്നെ.
കഴിവും തന്റേടവും ഉള്ളവരെ ഇത്തരം കസേരകളിൽ പ്രതിഷ്ഠിക്കണം. ഇത്തരം എറാമൂലികളെ പ്രതിഷ്ഠിച്ചാൽ, ഇതും ഇതിനപ്പുറവും വരും. മല മൂത്ര വിസർജനം പോലും നടത്താതെ കുട്ടികൾ സമരം നടത്താൻ തുടങ്ങിയിട്ട് 18 മണിക്കൂറുകൾ കഴിഞ്ഞു. എന്ത് ന്യായമാണ് കോളേജ് അധികൃധർ എന്ന് പറയുന്ന മാന്യക്കൂട്ടത്തിനു പറയാനുള്ളത്. നാടുറോഡിലിട്ടു കുട്ടികൾ പെരുമാറിയാൽ എന്താണ് നിങ്ങൾ ചെയ്യുക.

‘പാതിരാത്രി അവകാശപ്പോരാട്ടത്തിനിറങ്ങിയ ഞങ്ങളെ മൈൻഡ് ആക്കിയില്ലെങ്കിൽ ഞങ്ങൾ ഈ സമരം ഇട്ടിട്ട് പോകുമെന്നു കരുതിയോ?.അല്ല കുട്ടികൾ ഇട്ടിട്ടു പോകുമെന്നാണോ ഇങ്ങള് കരുതിയിരിക്കുന്നത്. എന്ന് ചോദിച്ച് കുട്ടികൾ സമരം തുടങ്ങിയത് എന്തിനാണെന്ന് അറിയുമല്ലോ. ഇന്നലെ രാത്രി മുതൽ കുട്ടികൾ ഇരിക്കുന്ന ഇരിപ്പാണ്. ഞങ്ങളേ ഉത്സാഹകമ്മിറ്റികാരല്ല, ഇറങ്ങിയ കാര്യം നേടിയിട്ടെ തിരിച്ചു കേറുന്നുള്ളു’. എന്ന് പറജ്‌ഞിട്ടും തിരിഞ്ഞുനോക്കാൻ കൂട്ടാക്കാത്ത അധികൃതർ യൂണിവേഴ്സിറ്റിക് വേണ്ട.ഹോസ്‌റ്റലിൽ കയറുന്ന സമയത്തിൽ ആൺകുട്ടികൾക്ക്‌ നൽകുന്ന തുല്യ അവകാശങ്ങൾ പെൺകുട്ടികൾക്കും നൽകണമെന്നാവശ്യപ്പെട്ട്‌ തിരുവനന്തപുരം സിഇടി എൻജിനീയറിങ്‌ കോളേജിൽ സമരം ചെയ്യുന്നത് 500 ഓളം വിദ്യാർഥിനികളാണ്.
ഹോസ്‌റ്റലിൽ കയറാനുള്ള സമയം 6.30 ൽനിന്ന്‌ 9 മണിയെങ്കിലും ആക്കണമെന്നാണ്‌ ഇവരുടെ ആവശ്യം. ആൺകുട്ടികളുടെ ഹോസ്‌റ്റലിൽ 10 മണിയായാലും കയറാൻ തടസ്സമല്ലെന്നിരിക്കെ പെൺകുട്ടികളെ 6.30 കഴിഞ്ഞാൽ കയറ്റില്ലെന്നതാണ്‌ സ്ഥിതി. പലരും ലീവിന്‌ വീട്ടിൽ പോകുന്നതും തിരികെ വരുന്നതുമെല്ലാം ഈ സമയത്തിനുള്ളിൽ ആകണമെന്നില്ല. ഇത്‌ പെൺകുട്ടികൾക്ക്‌ വലിയ ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നുണ്ട്‌.

പെൺകുട്ടികൾക്ക്‌ ഹോസ്‌റ്റലിൽ കയറാനുള്ള അവസാന സമയം 6.30 ആണെന്ന്‌ സർക്കാർ ഉത്തരവ്‌ ഉണ്ടെന്നാണ്‌ അധികൃതർ തങ്ങളോട്‌ പറഞ്ഞതെന്ന്‌ സമരം ചെയ്യുന്ന വിദ്യാർഥിനികൾ പറയുന്നു. എന്നാൽ ഇങ്ങനെയൊരു ഓർഡർ കാണിക്കാൻ പറഞ്ഞാൽ അത് എന്താണ് കാണിക്കാത്തത്. അപ്പോൾ അത്തരമൊരു ഓഡർ ഇല്ല. കഴിഞ്ഞ ദിവസം ഈ രീതിക്കെതിരെ വിദ്യാർഥിനികൾ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. വൈകി ഹോസ്‌റ്റലിലെത്തിയവരെ കയറ്റില്ല എന്ന നിലപാടെടുത്തതോടെ സമരത്തിലേക്ക്‌ അവർ തിരിഞ്ഞു. വിശദീകരണം എഴുതി നൽകാത്തവരെ കയറ്റില്ല എന്നു പറഞ്ഞതോടെ കൂട്ടത്തോടെ അവർ കോളേജിന്‌ മുന്നിൽ സമരം തുടങ്ങി. അർധരാത്രിയിൽ ഇത്രയും സംഭവങ്ങളുണ്ടായിട്ടും വാർഡനോ പ്രിൻസിപ്പാളോ ഇടപടാൻ തയ്യാറായില്ലെന്നും വിദ്യാർഥിനികൾ ആരോപിക്കുന്നതും ശരിയല്ലേ. സമരത്തിനിറങ്ങിയ പെൺകുട്ടികളുടെ വീട്ടിലേക്ക്‌ വിളിച്ച്‌ ഭീക്ഷണിപ്പെടുത്തിയ പിടിഎ നേതൃത്വത്തിന് ലവലേശ വിവരമില്ലന്നതാണ് സത്യം.. അവരാകട്ടെ സാമൂതിരിയുടെ ചെറുമക്കലാണെന്നതാണ് വിചാരം.

വ്യാഴാഴ്‌ച രാവിലെ പ്രിൻസിപ്പാൾ വിദ്യാർഥിനികളുമായി ചർച്ച നടത്തിയെങ്കിലും പിടിഎയുമായി ആലോചിക്കാതെ തീരുമാനം മാറ്റാൻ കഴിയില്ലെന്നാണ്‌ പറയുന്നത്‌.പി ടി എ എന്താ നാർക്കിന്റെ മകനോ,
2015ൽ സമാന വിഷയം ഉന്നയിച്ച്‌ സമരം നടന്നപ്പോൾ അധ്യാപകരെയും രക്ഷിതാക്കളെയും മാത്രം ഉൾപ്പെടുത്തി ചർച്ച നടത്തി. രക്ഷിതാക്കളെ സദാചാരം പറഞ്ഞ്‌ ഭീഷണിപ്പെടുത്തി രീതി തുടങ്ങുകയാണുണ്ടായത്‌. വിദ്യാർഥികൾ പറയുന്നു. ഹോസ്‌റ്റലിൽ കയറുന്ന സമയം നീട്ടി നൽകുമെന്ന്‌ കൃത്യമായ ഉറപ്പ്‌ ലഭിക്കാതെ സമരത്തിൽനിന്ന്‌ പിന്മാറില്ലെന്ന നിലപാടിലാണ്‌ വിദ്യാർഥിനികൾ.സി ഐ ടി യെ അടിമുടി അഴിച്ചു പണിയണമെന്നാണ് ഇക്കാര്യം ചൂണ്ടി കാട്ടുന്നത്.അല്ലെങ്കിൽ ഒരു നല്ല എൻജിനീയറിങ്കോളേജാകും നാടിനു നഷ്ടപ്പെടുക. സമരത്തിന്‌ എസ്‌എഫ്‌ഐ പിന്തുണ നൽകിയിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം നൽകുന്നത്.


സർക്കാരിന് നന്ദി,
സി ടി ഇ യിലെ കുട്ടികൾക്ക് അഭിമാനിക്കാം,
ഒരു വിദ്യാർഥിസമരത്തിന്റെ വിജയം


തിരുവനതപുരം,സർക്കാരിന് നന്ദി,സി ടി ഇ യിലെ കുട്ടികൾക്ക് അഭിമാനിക്കാം,ഒരു വിദ്യാർഥിസമരത്തിന്റെ വിജയം, കുട്ടികളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട്,സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എ ജെയിംസ് രാജ് ഉത്തരവിറക്കി.കുട്ടികളുടെ ഹോസ്റ്റൽ സമയക്കാര്യംഅവർ ആവശ്യപ്പെട്ടതുപോലെ അഗീകരിക്കുകയായിരുന്നു.ആ ഉത്തരവിൽ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.