കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ വീടുകകൾ സന്ദർശിക്കണമെന്ന് മുഖ്യ മന്ത്രി

,
കാസർകോട്: കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ വീട് സന്ദർശിക്കാൻ മുഖ്യ മന്ത്രിക്ക് താൽപര്യം. ഇതുമായി ബന്ധപ്പെട്ട്, സിപിഎം ജില്ലാ നേതൃത്വം കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടു. എന്നാൽ, പ്രവർത്തകർ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലെന്നാണ് കാസർകോട് ഡി.സി.സി വ്യക്തമാക്കിയത്.സി പി എം പാർട്ടി ഓഫീസ് ശിലാസ്ഥാപനത്തിനു ശേഷം കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കാനാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്

കഴിഞ്ഞദിവസം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകുടെ വീട്ടിലെത്തിയിരുന്നു.കഴിഞ്ഞദിവസം , രാവിലെ ഒമ്പതു മണിയോടെ ആയിരുന്നു മന്ത്രിയെത്തിയത്. കേരളമാകെ അപലപിച്ച കൊടുംക്രൂരതയാണ് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു . ഏത് സാഹചര്യത്തിലാണ് സന്ദര്‍ശനം എന്ന ചോദ്യത്തിന് താൻ സിപിഐക്കാരനാണ് കേരള സർക്കാരിന്‍റെ ഭാഗമാണ്, അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, തിരിച്ചും മറിച്ചും ചോദിക്കേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി.
നേരത്തെ, പാലക്കാട് കുന്തിപ്പുഴയിൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തിയിരുന്നു. 2018 മാർച്ച് രണ്ടിനായിരുന്നു ഈ സന്ദർശനം. കൊലപാതകകേസിൽ പ്രതിസ്ഥാനത്ത് സിപിഐ ആണെന്ന ആരോപണം നിലനിൽക്കെയാണ് അന്നു മുഖ്യമന്ത്രി സന്ദർശനം നടത്തിയത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.