പുല്‍വാമക്ക് ഇന്ത്യ തിരിച്ചടി നൽകി, വജ്രം നാശം വിതച്ചുതിരിച്ചടിച്ചു, ആ രക്തപ്പുഴക്കുള്ള തിരിച്ചടി,

ന്യൂഡല്‍ഹി: വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യന്‍ വ്യോമസേന പുല്‍വാമക്ക്തരിച്ചടി നൽകി. ജയ്ഷ് ഇ- മുഹമ്മദ് കേന്ദ്രം തകർത്തെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് സ്ഥിരീകരിച്ചത്. പുലര്‍ച്ചെ 3.30 ന് 12 മിറാഷ് 2000 വിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.1000 കിലോ ലേസര്‍ നിയന്ത്രിത ബോംബുകളാണ് ഇന്ത്യ വര്‍ഷിച്ചത്.ഇന്ത്യൻ ജവാന്മാരുടെ രക്തപുഴപുല്‍വാമയിലൊയൊഴുക്കി ഒരു മതേതര രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ തീവ്രവാദ സംസ്കാരത്തിന് നൽകിയ മറുപടിയായിരുന്നു ഇന്ത്യപതിമൂന്നാം നാൾ സൂര്യോദയത്തിനു മുൻപ് നൽകിയത്.

സിംലാ കരാറിനു ശേഷം ആദ്യമായി ഇന്ത്യ വ്യോമാതിര്‍ത്തി കടന്ന് പാകിസ്ഥാനൻറെ അതിർത്തിക്കുള്ളിൽ
വ്യോമാക്രമണം നടത്തുകയായിരുന്നു. പുൽവാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ട് 12 ദിവസങ്ങള്‍ക്കു ശേഷമാണ് പാക് തീവ്രവാദി കേന്ദ്രത്തിനു നേരെ ഇന്ത്യ ആക്രമണം നടത്തിയത്. പുല്‍വാമ ആക്രണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ് ഇ- മുഹമ്മദ് എന്ന തീവ്രവാദ സംഘടന ഏറ്റെടുത്തത്തിന്റെ പച്ചചാത്തലത്തിലും,ഇന്റെലിജൻസ് റിപ്പോർട്ടുകളുടെ വിശകലങ്ങൾക്കും ശേക്ഷമായിരുന്നു ആക്രമണം.

ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി കാട്ടുകയായിരുന്നു.പുല്‍വാമയിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാല്‍കോട്ടിലെ ഭീകര ക്യാമ്പുകള്‍ക്ക് മുകളില്‍ 1000 കിലോ ലേസര്‍ നിയന്ത്രിത ബോബ് ‘മിറാഷ്-2000’ പോര്‍ വിമാനങ്ങള്‍ വർഷിച്ചു. റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ഡെസാള്‍ട്ട് ഏവിയേഷന്റെ ലൈസന്‍സില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് മിറാഷ് നിര്‍മ്മിച്ചത്.
ഒരർഥത്തിൽ പറഞ്ഞാൽ രാജ്യാന്തര രൂപ കല്പനയുടെ ഒരു വിജയ കുതിപ്പ് കൂടിയായിരുന്നു ഈ ആക്രമണം. സുഹോയ് 30 എംകെഐ, മിഗ് 29 തുടങ്ങി പുത്തന്‍ തലമുറയില്‍പ്പെട്ട പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാണെങ്കിലും കാര്‍ഗില്‍ യുദ്ധത്തിന് ഉപയോഗിച്ച മിറാഷ്- 2000 ജെറ്റുകൾ മാത്രമാണ് ഇന്ത്യ ഉപയോഗിച്ചത്.
ആക്രമണത്തില്‍ ഇരുനൂറിലധികം പേര്‍ മരിച്ചിട്ടുണ്ടാകുമെന്നും, നൂറോളം പേർക്ക് പരിക്കുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സി എൻ എൻ നോട് വ്യക്തമാക്കിയിട്ടുണ്ട്. ബാല്‍ക്കോട്ട് മേഖലയിലെ ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ കേന്ദ്രത്തിനു നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്.

പുൽവാമ ആക്രമണത്തിന് 12 ദിവസം ശേഷം ഇന്ത്യ നടത്തിയ തിരിച്ചടിയിൽ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കൾ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു. രാഹുൽ ഗാന്ധി, ശശി തരൂർ, അരവിന്ദ് കെജ്രിവാൾ, യെശ്വന്ത് സിൻഹ, അഖിലേഷ് യാദവ്, മമത ബാനർജി, കുമാരസ്വാമി, കമൽ ഹാസൻ, അമരീന്ദർ സിംഗ്, വീരേന്ദർ സേവാഗ്, മായാവതി,രജനികാന്ത് തുടങ്ങി നിരവധി നേതാക്കൾ വ്യോമസേനക്ക് അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തി.
രാജ്യം ശിഥിലമാകാൻ അനുവദിക്കില്ലെന്നും രാജ്യത്തെ തകരാൻ അനുവദിക്കില്ലെന്നും ഇന്ത്യയുടെ ശിരസ് കുനിയാൻ അനുവദിക്കില്ലെന്നും, നിങ്ങളെ സേവിക്കുക എന്നതിനാണ് ഞാൻ മുൻഗണന നൽകുന്നതെന്നുമായിരുന്നു, ഇന്ത്യൻ പ്രധാനമന്ത്രി നരേദ്രമോദി ഇന്ത്യയെ ഇത് സംബന്ധിച്ച് അഭിസംബോധനചെയ്യുമ്പോൾ പറഞ്ഞത്.

മോദിക്ക് അഭിമാനിക്കാം

.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.