ഇന്ത്യൻ വ്യോമതിർത്തി ലംഘിച്ച് എത്തിയ പാക് യുദ്ധവിമാനങ്ങള്‍ കശ്മീരിലെ പുഞ്ച്, രജൗരി സെക്ടറുകളിൽ ബോംബ് വർഷിച്ചു.

ഇന്ത്യൻ അതിർത്തിക്കുള്ളിൽ രജൗരിയിൽ പാകിസ്ഥാൻ ബോംബിട്ടഭാഗം


ശ്രീനഗർ : ഇന്ത്യൻ വ്യോമതിർത്തി ലംഘിച്ച് എത്തിയ പാക് യുദ്ധവിമാനങ്ങള്‍ കശ്മീരിലെ പുഞ്ച്, രജൗരി സെക്ടറുകളിൽ ബോംബ് വർഷിച്ചു. പാക് വിമാനങ്ങൾ അതിർത്തി ലംഘനം നടത്തി ബോംബ് വർഷിച്ച കാര്യം രജൗരി ജില്ലാ കളക്ടറാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നാലിടങ്ങളിൽ ബോംബ് വർഷിച്ചെന്നാണ് സ്ഥിരീകരിച്ചിരിച്ചിരിക്കുന്നത്. സൈന്യത്തിന്റെ തിരിച്ചടിയെത്തുടർന്നാണ് വിമാനങ്ങൾ മടങ്ങിയത്. ബോംബ് വർഷിച്ചവിവരം പിടിഐയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു.
മൂന്ന് പാക് വിമാനങ്ങളാണ് വ്യോമാതിർത്തി ലംഘിച്ചത്.അതിര്‍ത്തി മേഖലയായ നഷോറിയിലെത്തിയ വിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചതോടെ മടങ്ങി. പാക് നിയന്ത്രണരേഖ കടന്ന് കഴിഞ്ഞ ദിവസം ഇന്ത്യനടത്തിയ വ്യോമ ആക്രമണത്തിന് ശേക്ഷം പാക്കിസ്ഥാൻ തിരിച്ചടി നല്കുമെന്ന് മുന്നറിയിപ്പ് നൽകുകയും,അതിർത്തി മേഖലകളിൽ അക്രമം അഴിച്ചു വിടുകയും ചെയ്തിരിന്നു.

ഇന്ത്യക്കുനേരെ അണ്വായുധ ഭീഷണി മുഴക്കിയതിന് പിറകെ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണം ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. പാക് മിലിട്ടറി മീഡിയ വിഭാഗത്തിന്‍റെ തലവൻ മേജർ ജനറൽ ആസിഫ് ഗഫൂറാണ് ഇന്ത്യയ്ക്കെതിരെ അണ്വായുധ ഭീഷണി മുഴക്കിയത്. ഇസ്ലാമാബാദിലെ അണ്വായുധ സമിതിയുടെ നിയന്ത്രണമുള്ള നാഷണൽ കമാൻഡ് അതോറിറ്റി യോഗം ചേരുന്നതും ഇന്ത്യ ഗൗരവമായി എടുത്തിട്ടുണ്ട്. ഞങ്ങൾ നിങ്ങളെ ഞെട്ടിക്കും, അതിനായി കാത്തിരിക്കൂ. പാകിസ്താന്‍റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് ഗഫൂർ പറഞ്ഞിരുന്നത്.

അതേസമയം പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തിറങ്ങി. ഭീകരര്‍ക്കെതിരെ പാകിസ്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സൈനികനടപടികള്‍ ഒഴിവാക്കണമെന്നും മേഖലയില്‍ സംയമനം പാലിക്കണമെന്നും അമേരിക്ക പാകിസ്താനോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ വ്യോമാക്രമണത്തിന് ശേഷം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.