ഞങ്ങൾ നിങ്ങളെ ഞെട്ടിക്കും, അണ്വായുധ ഭീക്ഷണിയുമായി പാകിസ്ഥാൻ


ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻറെ അണ്വായുധ ഭീഷണി. പാക് മിലിട്ടറി മീഡിയ വിഭാഗത്തിന്‍റെ തലവൻ മേജർ ജനറൽ ആസിഫ് ഗഫൂറാണ് ഇന്ത്യയ്ക്കെതിരെ അണ്വായുധ ഭീഷണി മുഴക്കിയത്. ഇസ്ലാമാബാദിലെ അണ്വായുധ സമിതിയുടെ നിയന്ത്രണമുള്ള നാഷണൽ കമാൻഡ് അതോറിറ്റി യോഗം ചേരുമെന്നാണ് ആസിഫ് ഗഫൂർ വെളിപ്പെടുത്തിയിട്ടുള്ളത് . ഞങ്ങൾ നിങ്ങളെ ഞെട്ടിക്കും, അതിനായി കാത്തിരിക്കൂ. പാകിസ്താന്‍റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരിക്കും- പത്രസമ്മേളനത്തിൽ ഗഫൂർ പറഞ്ഞു.
പാകിസ്താൻ പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിന് ഇന്ന് തുടക്കാം കുറിക്കുകയാണ്. അതിനുശേഷമാകും നാഷണൽ കമാൻഡ് അതോറിറ്റി യോഗം പ്രധാനമന്ത്രി ഇമ്രാൻഖാൻ വിളിച്ചുചേർക്കുക. എൻ.സി.എ എന്താണെന്നും, അവർ എന്തിനാണ് പ്രവർത്തിക്കുന്നതെന്നും മാധ്യമങ്ങൾക്ക് അറിയാമായിരിക്കുമല്ലോ – ഗഫൂർ പറഞ്ഞു. പാകിസ്താൻ അണ്വായുധം പ്രയോഗിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നത് നാഷണൽ കമാൻഡ് അതോറിറ്റിയാണ്.പാകിസ്താൻ ദേശീയ സുരക്ഷാ കൌൺസിലിന്‍റെ നിർദ്ദേശപ്രകാരം 2000ലാണ് എൻ.സി.എ രൂപീകരിച്ചത്. പർവേസ് മുഷാറഫ് ആയിരുന്നു എൻ.സി.എയുടെ ആദ്യ തലവൻ. ആണവവിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം എൻ.സി.എയ്ക്ക്ആണ്.
നിലവിലുള്ള സാഹചര്യത്തിൽ അമേരിക്ക, ബ്രിട്ടൻ, റഷ്യ, ഓസ്ട്രേലിയ, ഇന്തോനേഷ്യ, തുർക്കി, ആസിയാൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിദേശ നയതന്ത്രപ്രതിനിധികൾ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഖോഖലേയുമായി സംസാരിച്ചു.
ഇതിനിടെ, ഇന്ത്യൻ സിനിമകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് പാകിസ്താൻ നിരോധിച്ചു.
ഇന്ത്യൻ വ്യോമാക്രമണത്തിന്റെ പശ്ചാലതലത്തിൽ ഇന്ത്യ-പാക് സംഘർഷാവസ്ഥയിൽ അയവ് വരുത്താൻ ലോക രാജ്യങ്ങളുടെ ഇടപെടുകയാണ്. ഇന്ത്യയും പാകിസ്ഥാനും സംഘർഷ സാധ്യത ഒഴിവാക്കണമെന്നാണ് യൂറോപ്യൻ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുള്ളത് . ഇരു രാജ്യങ്ങളും പരമാവധി നിയന്ത്രണം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദം അമർച്ച ചെയ്യാൻ പാകിസ്താൻ അടിയന്തര നടപടി കൈക്കൊള്ളണം എന്നാണ്‌ ഓസ്ട്രേലിയആവശ്യപ്പെട്ടത്. ജെയ്ഷെ മുഹമ്മദ് ഉൾപ്പെടെയുള്ള തീവ്രവാദസംഘങ്ങൾക്ക് ഇടപെടാൻ അവസരം നല‍്കാത്ത വിധം പാകിസ്ഥാൻ പ്രതികരിക്കണമെ ഓസ്ട്രേലിയ ഒരു വാർത്താകുറിപ്പിൽ ആവശ്യപ്പെടുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.