യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ പുനലൂർ ബ്രാഞ്ചിൽ ഇൻഷുറൻസ് പുതുക്കാനെത്തുന്നവരെ കഴുത്തറുക്കുന്നു.


പുനലൂർ :യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ പുനലൂർ ബ്രാഞ്ചിലെ ഉദ്യോഗസ്ഥന്മാരും ചില ഏജന്റുമാരും തമ്മിലുള്ള ഒത്തുകളിമൂലം ഇൻഷുറൻസ് പുതുക്കാനെത്തുന്നവരുടെ കഴുത്തറുക്കുന്നു.
കുറച്ചുകാലമായി തുടങ്ങിയ ഈ കഴുത്തറുപ്പൻ നാടകത്തിന് ഇരകളായി ഇൻഷുറൻസ് പുതുക്കാൻ അധിക പണം
നൽകിയവർ നിരവധി. ഏജന്റുമാരുടെ പേരുകൾ ഉപയോഗപ്പെടുത്തി അവർക്കു ഓരോ ഇൻഷുറൻസ് പ്രീമിയം അടക്കുന്നതിൽ നിന്നും കമ്മീഷൻ ലഭ്യമാക്കി കൊണ്ടാണ് ഈ തട്ടിപ്പ്.
ഇകഴിഞ്ഞ ദിവസം ഒരു ടു വീലറിൻറെ ഇൻഷുറൻസ് പുതുക്കാൻ ഓഫീസിൽ എത്തിയ ആളിൽ നിന്ന് 1916 രൂപ ഈടാക്കി.തന്റെ ഹീറോ ഹോണ്ട സ്കൂട്ടർ ഒരു വർഷം മുൻപ് വാങ്ങുമ്പോൾ ആദ്യ പ്രീമിയം ഇനത്തിൽ ഇയാൾ അടച്ചതാകട്ടെ 1700 രൂപയും. എന്ത്‌കൊണ്ടാണ് ഇത്രയും തുക ഈടാക്കുന്നതെന്ന ചോദ്യത്തിന് വ്യക്തതമായ ഉത്തരം നൽകാനും ജീവനക്കാർ തയ്യാറായില്ല. ഇതേ വാഹനത്തിനു മറ്റു ബ്രാഞ്ചുകളിൽ തിര ക്കുമ്പോൾ പ്രീമിയം തുക പരമാവധി 1550 ആകുമെന്നാണ് മറുപടി കിട്ടിയത്.
പുനലൂരിലെ എൽ ഐ സി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ
ബ്രാഞ്ചിൽ പ്രീമിയം പുതുക്കുന്നത് എത്തുന്നവർക്ക് ഏജൻറ് സാനു ജോർജിൻറെപേരടങ്ങിയ പേപ്പർ ആണ് പോളിസി ഡീറ്റൈൽസ് ആയി നൽകുന്നത്. ഓഫീസിൽ എത്തുവരെ എല്ലാം ഏജന്റിന്റെ ആളായി കാണിച്ച്,ഏജൻസി കമ്മീഷൻ തോന്നുന്നപോലെ വാങ്ങുകയാണ് ചെയ്യുന്നത്.ഓരോ ആളിൽ നിന്നും 250 രൂപമുതൽ 300 ഉം 400 ഉം രൂപ വരെയാണ് ഓഫീസിലെ ജീവനക്കാർ തന്നെ കൂട്ട് നിന്ന് വാങ്ങിക്കൊടുക്കുന്നത്. ഇതിന്റെ വിശദീകരം ലഭിക്കാൻ ഓഫീസിലെ ഫോണിൽ ബന്ധപ്പെടുമ്പോൾ പുനലൂരിലേത് ഏജന്റിന്റെ സ്വന്തം ബ്രാഞ്ച് ആണെന്നായിരുന്നു മറുപടി.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.