പെരിയ ഇരട്ടക്കൊലക്കേസ് കുറ്റവാളികളെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നെന്നു കോൺഗ്രസ്


കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിഎന്നീ കോൺഗ്രസ്നേതാക്കൾ രംഗത്ത് . കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ നടപടി ചോദ്യം ചെയ്തു കൊണ്ടാണ് കൊണ്ഗ്രെസ്സ് നേതാക്കൾ സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സിപിഎമ്മിൻറെ ഉന്നത നേതാക്കളുടെ പങ്ക് പുറത്ത് വരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കമെന്നും കൊലപാതകികൾക്ക് പൂർണ സംരക്ഷണം നൽകുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതേപ്പറ്റി ആരോപിക്കുന്നത്. കേസിൽ ക്രൈംബ്രാഞ്ച് തലവനെ മാറ്റിയതിലൂടെ അന്വേഷണം വഴിതിരിച്ചുവിടാനാണ് സർക്കാർ ശ്രമമെന്നും ചെന്നിത്തല കാസർകോട് വെച്ച് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനുള്ള തീരുമാനം അത്ഭുതപ്പെടുത്തിയെന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതികരിച്ചത്. ഉദ്യോഗസ്ഥനെ മാറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെയല്ല, ഏജൻസിയെയാണ് മാറ്റേണ്ടത് എന്നാണ് രാമചന്ദ്രൻ പറഞ്ഞത് . രണ്ട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും താൻ പരതി ഉന്നയിച്ചിരുന്നെന്നു പറഞ്ഞ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി ഇപ്പോൾ ഉദ്യോഗസ്ഥനെ മാറ്റിയത് ആ ആരോപണത്തെ ശരിവയ്ക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

പെരിയ ഇരട്ടക്കൊലപാതകക്കേസ് അന്വേഷണം ഏറ്റെടുത്ത നാലാം നാളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി വി.എം.മുഹമ്മദ് റഫീക്കിനെ മാറ്റിയത്. പകരം കോട്ടയം ക്രൈംബാഞ്ചിലെ സാബു മാത്യുവിനാണ് ചുമതലനൽകിയത്. സിപിഎം പ്രവർത്തകർ ഉൾപ്പെട്ട കേസിൽ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന വിമർശനമാണ് കൊണ്ഗ്രെസ്സ് ഉയർത്തിപ്പിടിക്കുന്നത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.