പ്രശസ്തി മാത്രം ആഗ്രഹിക്കുന്ന ജീവകാരുണ്യ പ്രവർത്തകർക്ക് ചിറ്റിലപ്പള്ളി കേസും,കോടതിയുടെ പരാമർശങ്ങളും, ഉത്തരവും ഒരു പാഠമാകട്ടെ,


കൊച്ചി : ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രശസ്തിക്ക് വേണ്ടി പ്രചരിപ്പിക്കുന്ന ജീവകാരുണ്യ പ്രവർത്തകർക്ക് ചിറ്റിലപ്പള്ളി കേസും,കോടതിയുടെ പരാമർശങ്ങളും, ഉത്തരവും ഒരു പാഠമായിരിക്കട്ടെ.
എത്ര പണമുണ്ടാക്കിയാലും അതിലൊരു തരി പോലും മുകളിലേക്ക് കൊണ്ടു പോകാനാകില്ലെന്നും, മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടിയല്ല ചെയ്യേണ്ടതെന്നും,പറഞ്ഞ കോടതി, ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നുമാണ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ ഉടമ കൊച്ചൗസേപ്പ് നോട്ചോദിച്ചത്.

വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. എത്ര പണമുണ്ടാക്കിയാലും അതിലൊരു തരി പോലും മുകളിലേക്ക് കൊണ്ടു പോകാനാകില്ല. കോടതി ചൂണ്ടിക്കാട്ടി. മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളു. പ്രശസ്തിക്ക് വേണ്ടിയല്ല ചെയ്യേണ്ടത്. ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ = ചിറ്റിലപ്പള്ളിയോട് ഹൈക്കോടതി ചോദിച്ചു

വിജേഷ് വീണത് തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ തിരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ചിറ്റിലപ്പിള്ളിയുടെ ആവശ്യം. എത്ര വര്‍ഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് ചിറ്റിലപ്പിള്ളി ഓര്‍ക്കാത്തതെന്നും കോടതി ചോദിച്ചു. ഇവരൊക്കെ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഞെട്ടലുളവാക്കുകയാണ്. ഇത്തരക്കാരെ തുറന്നു കാട്ടുന്ന സംഭവമാണ് ഹര്‍ജിയായി വന്നിരിക്കുന്നതെന്നും കോടതി പറഞ്ഞു. മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടത്. മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ചിറ്റിലപ്പിള്ളി നേരിട്ട് ഹാജരാവേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് ഒത്തു തീര്‍പ്പ് ഉണ്ടായത്.

വണ്ടര്‍ലായിലെ അപകടത്തില്‍ വീണ് പരിക്കേറ്റ് കിടപ്പിലായ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ ഒത്തറ്റുതീർപ്പിനെ തുടർന്ന്പിന്നീട് നല്‍ക്കുകയായിരുന്നു.. വിജേഷിന്റെ മാതാവിന്റെ പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ വെച്ചാണ് നല്‍കിയത്.കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് രജിസ്ട്രാര്‍ ജനറലിന് പരാതി ലഭിച്ചതോടെയാണ് ഒത്തുതീര്‍പ്പ് വേഗത്തിലായത്. 12 വര്‍ഷം പഴക്കമുള്ള കേസ് തീര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
നേരത്തെ കേസ് പരിഗണിക്കുന്നതിനിടെ പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തിനെതിരെ പരാതിയുമായി വി ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി രംഗത്ത് വന്നിരുന്നു. സിംഗിള്‍ ബഞ്ച് പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചിറ്റിലപ്പിള്ളി ഹൈക്കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ചത്.

തന്റെ സ്ഥാപനത്തിന്‍ നിന്ന് അപകടത്തില്‍പെട്ട് പരിക്കേറ്റയാള്‍ക്ക് ചികിത്സാചിലവിന്റെ 60 ശതമാനം തുകയും സഹായവും നേരത്തെ നല്‍കിയിരുന്നുവെന്നും,
പ്രശസ്തിക്കു വേണ്ടി സാമൂഹിക പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയല്ല താനിന്നും, കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ തന്റെ പേരിലുള്ള ഫൗണ്ടേഷന്‍ 42 കോടി രൂപയുടെ ധനസഹായം നല്‍കിയിട്ടുണ്ടന്നും കത്തില്‍ അദേഹം പറയുന്നു.പ്രശസ്തിക്കു വേണ്ടിയല്ല സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു. .കത്തിന്റെ പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്‌ററിസിനും ചിറ്റില പള്ളി അയച്ചിരുന്നു. അയച്ചിരുന്നു.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ കഴിഞ്ഞ ദിവസം വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. കേസിലെ അമിക്കസ് ക്യൂറിയായ അഡ്വ.സി കെ കരുണാകരന്‍ അമ്യൂസ്മെന്റ് പാര്‍ക്കുകളുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അധികൃതര്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. വിജേഷിന് വേണ്ടി അഡ്വ സജു എസ് നായരാണ് ഹാജരായത്. 2002 ഡിസംബറില്‍ വീഗാലാന്‍ഡില്‍ എത്തിയ വിജേഷ് വിജയന് ബക്കറ്റ് ഷവര്‍ ഏരിയയില്‍ വെച്ച് പരിക്കേറ്റിരുന്നു. വീല്‍ ചെയറിലായ തനിക്ക് 17.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം ബിസിനസ് നടത്തുന്നതോടൊപ്പം,ഒരു ട്രസ്റ്റ് നടത്താത്തവരായി ആരുമില്ലെന്ന നിലയാണ് ഇന്നുള്ളത്.
ട്രസ്റ്റുകളിൽ ബഹുഭൂരിപക്ഷവും, ജീവകാരുണ്യത്തിന്റെ പേരിൽ തന്നെയാണ്. വിരലിലെണ്ണാവുന്നതൊഴിച്ചാൽ
ഒട്ടുമിക്കതും പക്കാ ബിസിനസ് തന്നെയാണെന്നു പറയാം.സർക്കാർ/സ്വകാര്യ ഫണ്ടുകൾ വാങ്ങുന്ന മിക്ക ട്രൂസ്റ്റുകളും,ജീവകാരുണ്യം എന്നത് ഒരു ബിസിനസ് ആയി നടത്തുന്നു. ഡിഎംആർത്തയോടെ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ചില വിരലിലെണ്ണാവുന്ന ട്രസ്റ്റുകൾ മാത്രമാണ് ഇത്തരം കാര്യങ്ങൾക്കു അപവാദം.
കൃത്യമായി കണക്കുകളും, കാര്യങ്ങളും നോക്കുന്ന ഇത്തരം ട്രസ്റ്റുകൾ ഈ രംഗത്തെ പ്രചാരങ്ങളുടെ പേരിൽ
തങ്ങളാണ് വലുതെന്നു സ്വയം അവകാശപ്പെടുന്നവർക്ക് മുൻപിൽ മുന്നോട്ടുള്ള പോക്കിന് വകയില്ലാതെ
കൈയും കാലും ഇട്ടു അടിക്കുകയാണ്.
ഇല്ലാത്ത കാര്യങ്ങൾ പച്ചയായി കള്ളം പറഞ്ഞുഎം എൽ എ മാരെയും,കളക്ടർമാരുൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാരെയും, മന്ത്രി മാരേയുമൊക്കെ പല ട്രസ്റ്റുകളും തങ്ങളുടെ പരിപാടികൾക്ക് കൈയും കാലും പിടിച്ച് ആണ് കൊണ്ടുവരാറ്. തങ്ങളുടെ ലാവണത്തിൽ വരുന്നവരെല്ലാം,തങ്ങളോട് പ്രിയമുള്ളവരാണെന്നും, തങ്ങൾ പറയുന്നത് കേൾക്കുന്നവരാണെന്നുമാണ് പിന്നീട് പ്രചാരണം.ഇവരെ കൈയ്യിലാക്കാൻ തിരിച്ചും, മറിച്ചും പൊന്നാടയിട്ടും,പൂമാലയിട്ടും ആദരവ് നൽകി മത്സരിക്കുന്ന ട്രസ്റ്റുകൾ പിച്ചക്കാരൻറെ പിച്ചക്കാശന്ന ഭക്ഷണകാശാണ് പ്രശസ്തിക്കും, അവാർഡുകള്ക്കും ഒക്കെയായി ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് കാരുണ്യം അഭിനയിക്കുന്ന ജീവകാരുണ്യ പ്രവർത്തകർക്ക് മുഴുവൻ ജീവകാരുണ്യത്തിന്റെ വക്താവായ ചിറ്റിലപ്പള്ളിയോട് ഹൈക്കോടതി ചോദിച്ച ചോദ്യങ്ങളും,പരാമർശങ്ങളും, ഉത്തരവും പ്രസക്തിയേറുന്നതും, പാഠമാകട്ടെ എന്ന് പറയേണ്ടി വരുന്നതും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.