ബിഡിജെഎസ് രണ്ടായി പിളർന്നു, അച്ഛനും മകനും രണ്ടു പക്ഷത്തെന്ന് സൂചന.


തിരുവനന്തപുരം: എൻ ഡി എ ഘടകക്ഷിയായ ബിഡിജെഎസ് രണ്ടായി പിളർന്നു. ബിഡിജെഎസ് (ഡെമോക്രാറ്റിക്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ഏട്ട് ജില്ലകളിൽ നിന്നുള്ള നിലവിലെ ഭാരവാഹികൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. പാർട്ടിയിലെ ചിലരുടെ ഏകാധിപത്യ നടപടികള്‍ കാരണം കടുത്ത അതൃപ്തിയിലായിരുന്ന ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രൻ അടക്കമുള്ളവരാണ് പിളർപ്പിന് മുന്നിലുള്ളത്.തിരുവനന്തപുരം ജില്ല പ്രസിസന്റായിരുന്ന ചൂഴാൽ നിർമ്മലിനെ സ്ഥാനത്ത് നിന്ന് ഏകപക്ഷീയമായി മാറ്റിയതാണ് ഇപ്പോള്‍ പെട്ടെന്നുള്ള തീരുമാനത്തിന് കാരണമായത്.

എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ബിഡിജെഎസ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിളര്‍ന്നത് ശ്രദ്ധയോടെയാണ് രാഷ്ട്രീയ കേരളം കാണുന്നത്. എന്‍ഡിഎയുടെ ഘടകകക്ഷിയായി നില്‍ക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് പിളര്‍ന്ന് ബിഡിജെഎസും ബിഡിജെഎസ് ഡെമോക്രാറ്റിക്കും ആവകയായിരുന്നു.. ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചൂഴാല്‍ നിര്‍മ്മലിന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. പരസ്പരം സഹായം ചെയ്ത് നില്‍ക്കുന്ന വെള്ളാപ്പള്ളിയും എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള ധാരണയാണ് പുതിയ പാര്‍ട്ടി രൂപം കൊള്ളുന്നതിന് പിന്നിലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചനനൽകുന്നത് . പുതുതായി രൂപംകൊള്ളുന്ന ബിഡിജെഎസ് ഡെമോക്രാറ്റിക്കിന്റെ ചരട് വെള്ളാപ്പള്ളിയുടെ കൈകളിലായിരിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി ചെവിയോട് ചെവി പറയുന്നത്. ഒരു പാർട്ടിയിലായിരുന്ന അച്ഛനും, മകനും പാർട്ടി പൂർണ്ണമായും പിളരുന്നതോടെ രണ്ടു പാർട്ടികളുടെയും തലപ്പത്തുവരുമെന്നാണ് മനസ്സിലാകുന്നത്.മൈക്രോ ഫിനാൻസിന്റെ തീരാത്ത തലവേദനയാൽ പിണറായി സർക്കാരിന്റെ തുണക്കായി ഒരാൾ ഇടതു പക്ഷത്തും, എൻ ഡി എ യുടെ തുണക്കായി മറ്റൊരാൾ അവർക്കൊപ്പവും നിലകൊള്ളുമെന്നാണ് വിവരം.

ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയായിരുന്ന താന്നിമൂട് സുധീന്ദ്രൻ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബി.ജെ.പി ഏറെ പ്രതീക്ഷ കൽപ്പിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ബി.ഡി.ജെ.എസിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി ശ്രമംനടത്തിയിരുന്നതാണ്. എൻ.ഡി.എയിൽ തുടരണമോ എന്നതുൾപ്പെടെ കാര്യങ്ങൾ ഈ സമിതി യോഗം ചേർന്ന് തീരുമാനിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

തിരുവനന്തപുരം ജില്ലാ ഘടകത്തില്‍ സംസ്ഥാന നേതൃത്വത്തോട് ഉണ്ടായിരുന്ന അസംതൃപ്തിയാണ് ഇപ്പോള്‍ പിളര്‍പ്പിലേക്ക് എത്തിച്ചത്. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ചുറ്റും ഉള്ള ഒരുക്കൂട്ടുസംഘമാണ് എല്ലാം നിയന്ത്രിക്കുന്നതെന്നാണ് പരാതിയായി തിരുവനന്തപുരം ഘടകത്തിന് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ 11മണ്ഡലം പ്രസിഡന്റുമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ബിഡിജെഎസിന്റെ യുവജന മഹിളാ വിഭാഗവും യോഗത്തിൽ പങ്കെടുക്കുകയുണ്ടായി.

എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ബിഡിജെഎസ് ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിളര്‍ന്നത് ശ്രദ്ധയോടെയാണ് രാഷ്ട്രീയ കേരളം കാണുന്നത്. എന്‍ഡിഎയുടെ ഘടകകക്ഷിയായി നില്‍ക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് പിളര്‍ന്ന് ബിഡിജെഎസും ബിഡിജെഎസ് ഡെമോക്രാറ്റിക്കും ആവകയായിരുന്നു.. ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചൂഴാല്‍ നിര്‍മ്മലിന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. പരസ്പരം സഹായം ചെയ്ത് നില്‍ക്കുന്ന വെള്ളാപ്പള്ളിയും എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള ധാരണയാണ് പുതിയ പാര്‍ട്ടി രൂപം കൊള്ളുന്നതിന് പിന്നിലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചനനൽകുന്നത് . പുതുതായി രൂപംകൊള്ളുന്ന ബിഡിജെഎസ് ഡെമോക്രാറ്റിക്കിന്റെ ചരട് വെള്ളാപ്പള്ളിയുടെ കൈകളിലായിരിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി ചെവിയോട് ചെവി പറയുന്നത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.