മുല്ലപ്പള്ളിയുടെ പരാമർശം, അവനവൻ ഇരിക്കേണ്ട സ്ഥലവും, കസേരയും, ആള്നോക്കിയും വേണം പ്രതികരിക്കാൻ

കൊല്ലം: സോഷ്യൽ മീഡിയയിൽ ബലറാമും, മീരയും തമ്മിലുള്ള വാക്ക് പോരിനിടെ കെ പി സി സി അധ്യക്ഷൻറെ പരാമർശം ഒരൽപം കടന്നുപോയി.
തനിക്ക് കെ ആര്‍ മീരയുടെ എഴുത്തുകള്‍ ഇഷ്ടമാണെന്നും വേണമെങ്കില്‍ ആരാധകനാണെന്ന് തന്നെ പറയാമെന്നും ബല്‍റാം ചെയ്തത് ശരിയായില്ലെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്.
മുല്ലപ്പളളി ആരാധകനാണെങ്കിലും അല്ലെങ്കിലും കേരളത്തിലെ കോണ്ഗ്രസ്സുകാർക്കെന്താണെന്നാണ് യൂത്ത് കോൺഗ്രസ്സുകാരുടെ ചോദ്യം.ബൽറാമിൻറെതു രണ്ട് കോൺഗ്രസ്സുകാരുടെ മൃഗീയ കൊലകൾക്ക്‌ പിറകെ യുള്ള ആത്മരോക്ഷമാണ്.ഇതെന്തെന്നു മനസ്സിലാക്കാൻ മുല്ലപ്പള്ളിക്ക് കഴിയാതെ പോയതും, തിരിച്ചറിയാതെ പോയതും,നേതാവും, പ്രവർത്തകനും തമ്മിലുള്ള അന്തരം കൊണ്ടാണ്. ബാലറാമിന്റെ വരികൾ മീര വളച്ചൊടിച്ചതോ , മീരയുടെ വാക്കുകൾ ബലറാം വളച്ചൊടിച്ചതോ അല്ല പ്രശനം.ബാലറാമിനെ ശാസിക്കുമ്പോൾ
ഒരു കോൺഗ്രീസുകാരനോടാണെന്നും, സഹപ്രവർത്തകനാണെന്നും, എന്തുകോട് ബലറാം അങ്ങനെ പറഞ്ഞെന്നതും മുല്ലപ്പള്ളി മറന്നു.
ബലറാം ജനസമ്മതനായ പ്രവർത്തകനും നേതാവുമാണ്,ബൽറാം മുല്ലപ്പള്ളിക്കായി ഫേസ് ബുക്കിൽ തന്നെയിട്ട പോസ്റ്റ് കെ പി സി സി നേതാവൊന്നു വായിക്കണം. അതിലെ അവസാന വരികൾ, മുല്ലപ്പള്ളി സ്വയം ചോദിച്ചു വാങ്ങിയതാണെന്നതും മറക്കരുത്.
ആ പോസ്റ്റ് ഇങ്ങനെ….

രാവിലെ ഒമ്പതുമണി വരെ വീട്ടിൽ നിവേദക സംഘങ്ങളടക്കം ഇരുപതോളം ആളുകളുമായി കൂടിക്കാഴ്ച,
പിന്നെ തൃത്താലയിലെ എംഎൽഎ ഓഫീസിൽ അൽപ്പനേരം,
പിന്നീട് ആനക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മാണോദ്ഘാടനം,
കപ്പൂർ പഞ്ചായത്ത് ഓഫീസിൽ സമഗ്ര കുടിവെള്ള പദ്ധതിയേക്കുറിച്ച് വാട്ടർ അതോറിറ്റി ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി ചർച്ച,
പരുതൂരിൽ 4 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പി ഡബ്ലിയു ഡി റോഡ് സൈറ്റ് സന്ദർശനം. എഞ്ചിനീയറും കോൺട്രാക്റ്ററുമായി പ്രവൃത്തി വിലയിരുത്തൽ.ഇതിനിടയിൽ ക്ഷണിക്കപ്പെട്ട രണ്ട് വിവാഹച്ചടങ്ങുകളിൽ സംബന്ധിക്കുന്നു.ഭക്ഷണശേഷം അൽപ്പം പുസ്തകവായന, ഇപ്പോഴത്തെ പുസ്തകം ശശി തരൂരിന്റെ ദ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ.പിന്നെ കരിമ്പയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം, പ്രദേശത്തെ ചില വീടുകളിൽ സന്ദർശനം,തുടർന്ന് കക്കാട്ടിരിയിൽ എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിച്ച റോഡ് ഉദ്ഘാടനം. അസുഖബാധിതരായി കിടക്കുന്ന രണ്ട് പേരെ വീട്ടിൽ ചെന്ന് സന്ദർശനം.അഞ്ച് മണിയോടെ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മം വഹിച്ചുള്ള യൂത്ത് കോൺഗ്രസ് യാത്രക്ക് കൂറ്റനാട് അഭിവാദ്യം, പ്രസംഗം.
കുമരനെല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം.
രാത്രി ഒൻപതോടെ തിരിച്ച് വീട്ടിൽ. ഭക്ഷണം. ബാക്കി വായന.
ഇന്നത്തെ ദിവസം ചുമ്മാ ഒന്ന് ഓർത്തെടുത്തെന്നേ ഉള്ളൂ. മിക്കവാറും ദിവസങ്ങൾ ഇങ്ങനെയൊക്കെത്തന്നെയാണ്. ഇന്നലെ കാസർക്കോട്, കണ്ണൂർ ജില്ലകളിൽ. മിനിഞ്ഞാന്ന് തിരുവനന്തപുരത്ത്. നാളെയും മറ്റന്നാളും ഡി സി സി പ്രസിഡണ്ടിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര.

പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയിൽ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കിൽ പോസ്റ്റും കമൻറുമൊക്കെ ഇടുന്നത്.
= എന്ന് ബാലറാമിനെക്കൊണ്ട് എഴുതിച്ചതു, മുല്ലപ്പള്ളിയാണ്.അവനവൻ ഇരിക്കേണ്ട സ്ഥലവും ,കസേരയും, ആള്നോക്കി വേണം പ്രതികരിക്കാൻ എന്നതും മറക്കാതിരുന്നാൽ നല്ലത് . അല്ലാതെ,കൽപ്പറ്റ എം എൽ എ ആയിരുന്ന കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ
അവസ്ഥ സ്വയം വാങ്ങി കെട്ടി നാണംകെടാതിരിക്കുകയല്ലേ വേണ്ടത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.