പ്രവാസി മലയാളി വ്യവസായി അറയ്ക്കല്‍ ജോയിയുടെ മാതാവ് ത്രേസ്യാമ്മ ഉലഹന്നന്റെ സ്മരണാർത്ഥം, മതേതരത്വത്തിന്റെ നിറവിൽ ജീവകാരുണ്യ സ്പർശമുള്ള സമൂഹ വിവാഹം

മാനന്തവാടി:മതേതരത്വത്തിന്റെ നിറവിൽ ഒരു ജീവകാരുണ്യസ്പർശത്തോടെ നാടിനു മുഴുവൻ മാതൃകയായി ഒരേവേദിയിൽ സമൂഹ വിവാഹം.
മാനന്തവാടിയിലെ അറയ്ക്കല്‍ കുടുംബത്തിന്റെ കൈതാങ്ങില്‍ മംഗല്യ സൗഭാഗ്യമണിഞ്ഞത് ഏഴ് യുവതീ യുവാക്കള്‍. മതപുരോഹിതരുടെ സാന്നിധ്യത്തില്‍ മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിലെ പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ചായിരുന്നു വിവാഹസംഗമം നടന്നത് . പ്രവാസി മലയാളി വ്യവസായി അറയ്ക്കല്‍ ജോയിയുടെ മാതാവ് ത്രേസ്യാമ്മ ഉലഹന്നന്റെ സ്മരണാര്‍ത്വമാണ് മതേതരത്വത്തിന്റെ നിറവിൽ ജീവകാരുണ്യസ്പർശത്തോടെ നാടിനു മുഴുവൻ മാതൃകയായ ഒരു സമൂഹ വിവാഹം നടന്നത്.

തുടര്‍ന്ന് ദമ്പതികള്‍ ജോയിയുടെയും കുടുംബത്തിന്റെയും കാല്‍തൊട്ട് വന്ദിച്ചു. തുടര്‍ന്നാണ് സൈന്‍ ഡയറക്ടര്‍ റഷീദ് ഗസ്സാലി കൂളിവയലിന്റ നേതൃത്വത്തില്‍ നാല് മുസ്ലിം യുവതീയുവാക്കളുടെ നിക്കാഹുനടന്നത്. ഇതേ വേദിയില്‍ ഒരു ക്രിസ്ത്യന്‍ വിവാഹവും പിന്നീട് നടന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉദാത്തമാതൃകയായ കൊയിലേരി ഉദയ വായനശാല നടത്തുന്ന ഉദയ ഫുട്ബോളിനോടനുബന്ധിച്ചാണ് ജീവകാരുണ്യ വിദ്യാഭ്യാസ പാര്‍പ്പിട മേഖലകളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വരുന്ന അറയ്ക്കല്‍ കുടുംബം ഇത്തരമൊരു സമൂഹ വിവാഹം സംഘടിപ്പിച്ചതെന്നതാണ് ശ്രദ്ധേയം.

ജില്ലാ സ്പെഷല്‍ ജഡ്ജി പി.സെയ്തലവി, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍ വി.ആര്‍.പ്രവീജ്, മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി.റോസക്കുട്ടി ടീച്ചര്‍ ,മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, മാനന്തവാടി രൂപത മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം തുടങ്ങി പ്രമുഖ വ്യക്തികൾ സമൂഹ വിവാഹത്തിന്
സാക്ഷികളായി.ദമ്പതികളുടെ കുടുംബാംഗങ്ങളടക്കം ആയിരത്തിലേറെ പേർ ചടങ്ങില്‍ പങ്കെടുത്തു. തുടർന്ന് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.