ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ കാനം രാജേന്ദ്രൻ മത്സരിക്കില്ല,


തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കില്ല. തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് കാനം തൻറെ നിലപാട് വ്യക്തമാക്കിയത്. യോഗം തുടങ്ങിയപ്പോൾ തന്നെ തിരുവനന്തപുരത്ത് താൻ മത്സരിക്കാനില്ലെന്ന് കാനം യോഗത്തെ അറിയിക്കുകയായിരുന്നു .
മത്സരിക്കാനില്ലെന്ന് കാനം എക്‌സിക്യൂട്ടീവ് യോഗത്തെ അറിയിച്ച സാഹചര്യത്തിൽ നെടുമങ്ങാട് എംഎല്‍എ സി‌ ദിവാകരനാണ് തിരുവനന്തപുരത്ത് സാധ്യത തെളിയുന്നത് . മത്സരരംഗത്തിറങ്ങാൻ ദിവാകരന്‍ തയാറുമാണ്. എന്നാല്‍ പേയ്‌മെന്റ് സീറ്റ് വിവാദത്തിന്റെ പേരില്‍ നടപടി നേരിട്ട ദിവാകരന് സീറ്റ് നല്‍കുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍ണ്ട്. ഇക്കാര്യത്തിൽ നിലപാട് എടുക്കേണ്ടത് നേതൃത്വമാണ്. ജില്ലാ സെക്രട്ടറി ജി ആര്‍ അനിലിനാണ് പിന്നീട് സാധ്യത കാണുന്നതെങ്കിലും, ആനിരാജയോ ബിനോയ് വിശ്വമോ മത്സരിച്ചാല്‍ സീറ്റ് തിരിച്ചുപിടിക്കാമെന്ന അഭിപ്രായമുളവാണ്‌ ഏറിയപങ്കും.

മാവേലിക്കരയില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനാണ് സാധ്യതഏറെ . മൂന്നു ജില്ലാ കൗണ്‍സിലുകളുടെ പട്ടികയിലും ചിറ്റയമാണ് പ്രഥമ പേരുകാരനായുള്ളത് . തൃശൂരില്‍ സിറ്റിങ് എംപി ജയദേവന്‍ തന്നെ സ്ഥാനാർത്ഥിയാകും . കെ പി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് തുടങ്ങിയ പേരുകളും പരിഗണനയിലുണ്ടെകിലും,ജയദേവനാണ് വിജയസാധ്യതയേറെയെന്നാണ് വിലയിരുത്തുന്നത് . വയനാട്ടില്‍ സത്യന്‍ മൊകേരി യാണേൽ വിജയം കൊയ്യാം എന്നാണ് കണക്കുകൂട്ടുന്നത്. പി പി സുനീര്‍, വസന്തം തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.