ഐസ്ക്രീം പാര്‍ലർ കേസിൽ കുഞ്ഞാലിക്കുട്ടിയെ തുണക്കാൻ
കേരളം കണ്ട ഏറ്റവും മികച്ച സി പി എം മുഖ്യമന്ത്രിയായിരുന്ന
വി എസ്സിനെ സർക്കാർപുറംതള്ളി.

കൊച്ചി : വിവാദമായ ഐസ്ക്രീം പാര്‍ലർ കേസിൽ കുഞ്ഞാലിക്കുട്ടിയെ തുണച്ചുകൊണ്ട് കേരളം കണ്ട ഏറ്റവും മികച്ച സി പി എം മുഖ്യ മന്ത്രി യായിരുന്ന വി എസ്സിനെ സർക്കാർപുറംതള്ളി. കുഞ്ഞാലിക്കുട്ടിയെപൂര്‍ണ്ണമായും കുറ്റവിമുക്തനാക്കുന്ന തരത്തിൽ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണിത്. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദൻ സമര്‍പ്പിച്ച ഹർജിയുടെ കാര്യത്തിൽ ഹര്‍ജിക്കാരനായ വിഎസ് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി, പി.കെ.കുഞ്ഞാലിക്കുട്ടിയെയും ബന്ധു റൗഫിനെയും കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി തള്ളണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ട‌ിരിക്കുന്നത്.

കേസ് അട്ടിമറിക്കാന്‍ ഇരകള്‍ക്കു പണം നല്‍കി എന്ന കേസില്‍ കുഞ്ഞാലിക്കുട്ടിയേയും പഴയ സഹായി റഊഫിനേയും പ്രതി ചേര്‍ക്കണം എന്നാണ് വി എസ്സിൻറെ ഹർജി ആവശ്യപ്പെടുന്നത്.
ഐസ്‌ക്രീം പാര്‍ലർ കേസിലെ അന്വേഷണം വർഷങ്ങൾക്ക് മുന്നേ അവസാനിച്ചതാണ്.പുനരന്വേഷിക്കാന്‍ നിലിവല്‍ സാഹചര്യങ്ങളില്ലെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നത്. റഊഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലും പുതിയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും,റഊഉും ഷെരീഫും ഇരകള്‍ക്കു നല്‍കിയതായി പറയുന്ന പണം കുഞ്ഞാലിക്കുട്ടിയുടേതാനിന്നതിന് തെളിവില്ലെന്നും,
അന്തിമവിധിയിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ച് ഹര്‍ജിക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും സര്‍ക്കാരിന്റെ സത്യവാങ് മൂലത്തില്‍ പറയുന്നുണ്ട്.

സുപ്രീംകോടിതിയുടെ നിര്‍ദേശം അനുസരിച്ചാണ് വിഎസ് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അട്ടിമറി അന്വേഷിക്കാന്‍ ഹര്‍ജി നല്‍കിയത്. ഇത് കോടതി തീര്‍പ്പാക്കിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.