ഇന്ത്യൻ വനിതാ ഡെന്റൽ ഡോക്ടറുടെ മൃതുദേഹം ബ്രീഫ് കേസിൽ ഉപേക്ഷിക്കപ്പെട്ട അവരുടെ കാറിൽ നിന്ന് കണ്ടെത്തി


പ്രീതി

ന്യൂസൗത്ത് വാൾസ് : ഞായറാഴ്ച്ച മുതൽ കാണാതായിരുന്നു ഇന്ത്യൻ സ്വദേശിനിയായ 31 വയസ്സുള്ള വനിതാ ഡെന്റൽ ഡോക്ടറുടെ മൃതുദേഹം കഷണങ്ങളാക്കിയ നിലയിൽബ്രീഫ് കേസിൽ സിഡ്‌നിയിൽ ഉപേക്ഷിക്കപ്പെട്ട അവരുടെ കാറിൽ നിന്ന് കണ്ടെത്തി. ഇന്ത്യൻ വനിതാ ഡെന്റൽ ഡോക്ടർ പ്രീതി റെഡ്ഢി, 31 ൻറെ മൃതുദേഹമാണ് ദാരുണ മായി കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ന്യൂ സൗത്ത് വാൾസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ്പ്രീതിയുടെ ചാര നിറമുള്ള വോൾക്സ് വേഗൻ കാർ ഉപേക്ഷിക്കപ്പെട്ടിരുന്നത്.
ഡോക്ടർ പ്രീതിയുടെ ബോയ്‌ ഫ്രണ്ട് ഡോ നർഡേ ഒരു റോഡ് അപകടത്തിൽ മരണപെട്ടത്തിനു രണ്ടു നാളുകൾക്കു ശേഷമാണ് പ്രീതിയെ കാണാതാകുന്നത്. സെൻറ് ലിയോണാർസിൽനട ന്ന ഒരു ഡെന്റൽ കോൺവെൻഷനിൽ പങ്കെടുക്കാൻ പോയ പ്രീതി തിരികെ വീട്ടിൽ എത്തിയില്ല.ഞായറാഴ്ച്ച രാവിലെ 11 മണിക്കാണ് ബന്ധുക്കൾ പ്രീതിയെ അവസാനമായി കാണുന്നത്.
കിംഗ് സ്ട്രീറ്റിന് സമീപമുള്ള ജോർജ് സ്ട്രീറ്റിലെ ഒരു ഫാസ്റ്റ് ഫുഡ് ഷോപ്പിൽ പ്രീതി വെളുപ്പിന് 2 .30 എത്തിയിട്ടുണ്ട്.തുടർന്ന് പ്രീതി മാർക്കറ്റ് സ്ട്രീറ്റിലേക്കു നടന്നുപോയതായും,ന്യൂ സൗത്ത് വോയിസ് പോലീസ്
പറയുന്നു.സി സി ടി വി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുള്ളത്. സ്ട്രാചെൻ സ്ട്രീറ്റിലെ കിംഗ് ഫോർഡ് നിർത്തിയിട്ടിരിക്കുന്ന കാർ പോലീസ് പരിശോധി ക്കുന്നതിനിടെയാണ് ബ്രീഫ് കേസിൽ പ്രീതിയുടെ മൃതുദേഹം കണ്ടെത്തുന്നത്.

പ്രീതിയുടെ ബോയ്‌ ഫ്രണ്ട് ഡോ നർഡേ

പ്രീതി
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.