കലാഭവൻ മണിക്ക് പ്രണാമം ആ വേർപാടിനിന്ന് മൂന്ന് വയസ്സ്

കൊച്ചി : മലയാള സിനിമയുടെ പ്രിയങ്കരനായിരുന്ന കലാഭവന്‍ മണിയെ മരണം കൈപിടിച്ച് കൂട്ടിപോയിട്ട് ഇന്നേക്ക് മൂന്നു വർഷം തികയുകയാണ്. കേരളത്തെ ഞെട്ടിത്തരിപ്പിച്ചതായിരുന്നു ആ വേർപാട്.ഏ റെ ദുരുഹതകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയാണ് മണി എല്ലാവരെയും വിട്ട് പിരിഞ്ഞകന്നത്.
ആ വിയോഗ വാര്‍ത്തയറിഞ്ഞ് കേരളം അക്ഷരാത്ഥത്തിൽ വിതുമ്പുകയായിരുന്നു.

ആരാധകരുടെ ഹൃദയങ്ങളിൽ ഇന്നും, ഒരിക്കലും മരിക്കാത്തഓർമ്മകളായി മണി ഇന്നും ജീവിക്കുന്നു..
കൊച്ചിന്‍ കലാഭവൻറെ മിമിക്‌സ് പരേഡിലൂടെയായിരുന്നു മണി കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെയായിരുന്നു സിനിമയിലെ തുടക്കം. പിന്നീട് നായകനിലേക്കും വില്ലനിലേക്കു വളര്‍ന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാക്ഷകളിലേക്ക് കൂടി അഭിനയിക്കാന്‍ പോയതോടെ കലാഭവന്‍ മണി തെന്നിന്ത്യയിലും ശ്രദ്ധിക്കപെടുകയായിരുന്നു.
സിനിമയിലെ തുടക്കം 1995 ലായിരുന്നു. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് കലാഭവന്‍ മണി ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. എന്നാല്‍ സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായിരുന്നെങ്കില്‍ പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.തുടർന്ന് നാടൻ പാട്ടുകളിലൂടെയും മണി ജനപ്രിയനായി. കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി നടന്നിരുന്ന നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിന് സമാന്തരമായി അറുമുഖന്‍ വെങ്കിടേഷ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കള്‍ എഴുതിയ നാടന്‍ വരികള്‍ നാടന്‍ ശൈലിയില്‍ അവതരിപ്പിച്ചായിരുന്നു മണി ജനശ്രദ്ധ പിടിച്ച് പറ്റിയത്. ദുരുഹത ഉണര്‍ത്തിയ മരണം 2016 മാര്‍ച്ച് ആറിനായിരുന്നു മണി മരിക്കുന്നത്. കരള്‍ സംബന്ധമായയ രോഗത്തെ തുടര്‍ന്ന് അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.