സി പി എം സ്ഥാനാർത്ഥിപട്ടികയായി

പി. ജയരാജന്‍,എം.ബി. രാജേഷ്,ഇന്നസന്റ്,
കെ.എന്‍. ബാലഗോപാല്‍,പി. രാജീവ്,വി.എന്‍.വാസവന്‍,
വീണാ ജോര്‍ജ്,പി.കെ. ശ്രീമതി,എ. പ്രദീപ്കുമാര്‍,വി.പി.സാനു,പി.കെ. ബിജുപി.വി.അന്‍വര്‍,കെ.പി. സതീഷ് ചന്ദ്രന്‍,എ.എം.ആരിഫ്,ജോയ്‌സ് ജോര്‍ജ്,എ. സമ്പത്ത്,എന്നിവർ സി പി എം സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: ഷുക്കൂര്‍ കൊലക്കേസ് പ്രതിപ്പട്ടികയില്‍ സിബിഐ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെയും, എംഎല്‍എമാരെയും ഉൾപ്പെടുത്തി ലോക്‌സഭ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറായി. അണികള്‍ക്കിടയിലുള്ള സ്വീകാര്യതയാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചിരിക്കുന്നത്. സിപിഎം ശക്തി കേന്ദ്രമായിരുന്ന വടകര ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ അടിയൊഴുക്കിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടു പോയത്, ജയരാജന്റെ ജനപ്രീതിയിലൂടെ തിരികെപ്പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് സി പി എം.

എംഎല്‍എമാരും ജില്ലാ സെക്രട്ടറിമാരും ഉള്‍പ്പെടെ ജനകീയ അടിത്തറയുള്ളവരെയെല്ലാംഇക്കുറി സ്ഥാനാര്‍ഥികളാക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
സിറ്റിംഗ് എം.പിമാരില്‍ ഇന്നസെന്റിനും ജോയ്‌സ് ജോര്‍ജിനും വീണ്ടും അവസരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ സ്വതന്ത്രരെയും പൊതുസമ്മതരെയും ഇക്കുറി പരിഗണിച്ചിട്ടില്ല. ജയസാധ്യത മാത്രം പരിഗണിച്ച് എംഎല്‍എമാരെ രംഗത്തിറക്കുന്നതിലൂടെ സ്വതന്ത്രരെയും പൊതുസമ്മതരെയും പരീക്ഷിക്കുന്ന പതിവ് രീതി പാർട്ടി ഉപേക്ഷിക്കുന്നതായാണ് സ്ഥാനാർത്ഥി പട്ടിക ചോദിക്കാട്ടുന്നത്.

സ്വതന്ത്രരെ സ്ഥിരമായി പരീക്ഷിക്കാറുള്ള എറണാകുളത്ത് പി രാജീവിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. കോട്ടയത്ത് സിന്ധുമോള്‍ ജോര്‍ജെന്ന പുതുമുഖത്തെ മത്സരിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ജില്ലാ സെക്രട്ടറി വാസവനിലാണ്ചർച്ച എത്തി നിൽക്കുന്നത്.

പത്തനംതിട്ടയില്‍ വനിതാമുഖമെന്ന നിലയില്‍ വീണ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനിച്ചിട്ടുണ്ട്. ശബരിമല വിവാദത്തിലുള്ള എതിര്‍പ്പ് വീണാ ജോര്‍ജിന് ഓര്‍ത്തഡോക്‌സ് സഭ നല്‍കുന്ന പിന്തുണയിലൂടെ മറികടക്കാമെന്നാണ് കണക്ക് കൂട്ടുന്നത്. രണ്ട് ലക്ഷത്തോളമുള്ള ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ആലപ്പുഴയില്‍ ആരിഫിനെ സ്ഥാനാര്‍ഥിയാക്കിയത്. കോട്ടയത്ത് വാസവനെ പരിഗണിച്ചതും, സമുദായിക വോട്ടു കള്‍ ലക്ഷ്യമിട്ട് തന്നെ. എം എൽ എ മാറി സ്ഥാനാർത്ഥികളാക്കുന്നതോടെ അവർ എം എൽ എ മാരാകാൻ ചിലവഴിച്ച ഖജനാവിൽ നിന്നുള്ള ലക്ഷങ്ങളാണ് സി പി എം ന്റെ സ്ഥാനാർത്തിപ്പട്ടികയിലൂടെ തന്നെ
വെള്ളത്തിലാവുന്നത്‌.

പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക ചുവടെ=
കെ.പി. സതീഷ് ചന്ദ്രന്‍ – കാസര്‍കോട്,പി.കെ. ശ്രീമതി – കണ്ണൂര്‍,പി. ജയരാജന്‍ – വടകര,
എ. പ്രദീപ്കുമാര്‍ – കോഴിക്കോട്,വി.പി.സാനു – മലപ്പുറം,പി.വി.അന്‍വര്‍ – പൊന്നാനി,എം.ബി. രാജേഷ് – പാലക്കാട്,പി.കെ. ബിജു – ആലത്തൂര്‍,ഇന്നസന്റ് – ചാലക്കുടി,പി. രാജീവ് – എറണാകുളം,
എ.എം.ആരിഫ് – ആലപ്പുഴ,വി.എന്‍.വാസവന്‍ – കോട്ടയം,ജോയ്‌സ് ജോര്‍ജ് – ഇടുക്കി,
കെ.എന്‍. ബാലഗോപാല്‍ – കൊല്ലം,വീണാ ജോര്‍ജ് – പത്തനംതിട്ട,എ. സമ്പത്ത് – ആറ്റിങ്ങല്‍,

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.