എന്തിന് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ? വി.ടി ബല്‍റാമിൻറെ ഫേസ് ബുക്ക് പോസ്റ്റ് വീണ്ടും.

വി.ടി ബല്‍റാമിൻറെ ഫേസ് ബുക്ക് പോസ്റ്റ്


തിരുവനന്തപുരം: വയനാട്ടില്‍ മാവോയിസ്റ്റ് നേതാവായ സി.പി ജലീലിനെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ യുടെ ഫേസ് ബുക്ക് പോസ്റ്റ്. ഉത്തര കൊറിയന്‍ ഭരണാധികാരി കിമ്മിനോട് പിണറായി വിജയനെ ഉപമിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയുള്ള തന്റേതായ പഴയ ഫേസ് ബുക്ക് കുറിപ്പിനെ പറ്റി ഓര്‍മ്മപ്പെടുത്തുകയാണ് ബല്‍റാം തന്റെ പോസ്റ്റിൽ. വീണ്ടും പങ്കുവച്ചിരിക്കുന്നത്. 2016-ല്‍ ഈ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ തനിക്കെതിരെ വ്യാപക സൈബര്‍ ആക്രമണം ഉണ്ടായെന്നും ബല്‍റാം ചൂണ്ടിക്കാട്ടുന്നു.എന്തിന് ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍? എന്ന ശീര്‍ഷകത്തോടെയാണ് മൂന്ന് വര്‍ഷം മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രമാണിത്.

കേരളത്തില്‍ സമീപകാലത്തൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തൊട്ടുപിന്നാലെ കടന്നുവരുന്നത് എങ്ങനെയെന്ന രാഷ്ട്രീയ ചോദ്യത്തിന് മോര്‍ഫിംഗിന്റെ ധാര്‍മ്മികതയേക്കുറിച്ചുള്ള പഠന ക്ലാസ് ആയിരുന്നു പല ബുദ്ധിജീവികളുടേയും മറുപടി. വീണ്ടും എന്‍കൗണ്ടര്‍ കില്ലിംഗുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ചര്‍ച്ചകള്‍ വഴിതിരിക്കാനുള്ള മറ്റ് കച്ചിത്തുരുമ്പുകള്‍ തേടുകയാണ് സിപിഎം ബുദ്ധിജീവിലോകമെന്നാണ് ബൽറാം വിമര്‍ശിക്കുന്നത്.
രണ്ടര വര്‍ഷം മുന്‍പ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടിരുന്നു. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിയെ അദ്ദേഹത്തിന്റെ പാര്‍ട്ടി സമ്മേളനങ്ങളിലൊക്കെ ഫ്‌ലക്‌സ് ബോര്‍ഡ് വച്ച് ആരാധിക്കുന്ന ലോകത്തിലെ മറ്റൊരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിയുമായി താരതമ്യപ്പെടുത്തുന്ന ഒരു രാഷ്ട്രീയ വിമര്‍ശനമായിരുന്നു ലക്ഷ്യം. ഇന്റര്‍നെറ്റില്‍ ഓള്‍റെഡി അവൈലബിള്‍ ആയ ഒരു ചിത്രത്തില്‍ #WhyEncounterKillings? എന്ന ചോദ്യം ചേര്‍ക്കുക മാത്രമാണ് അന്ന് ഞാന്‍ ചെയ്തത്. അതിരൂക്ഷമായ സൈബര്‍ അറ്റാക്ക് ആയിരുന്നു തിരിച്ച് നേരിടേണ്ടി വന്നത് എന്നത് ഇപ്പോഴും അതിന്നടിയിലെ കമന്റുകള്‍ പോയി നോക്കിയാല്‍ മനസ്സിലാകും. എന്റെ ചിത്രം പട്ടി അടക്കമുള്ള മൃഗങ്ങളുമായി ചേര്‍ത്ത് വച്ചുള്ള തിരിച്ചുള്ള ഫോട്ടോഷോപ്പ് ആയിരുന്നു സിപിഎമ്മുകാരുടേയും പിണറായി വിജയന്‍ ഭക്ത്കളുടേയും ഉദാത്തമായ മറുപടി. സിനിമാ അഭിനേത്രിയും ആക്റ്റിവിസ്റ്റുമായ ഷക്കീല, ട്രാന്‍സ്ജന്‍ഡര്‍ ആക്റ്റിവിസ്റ്റായ ശീതള്‍ ശ്യാം എന്നിവരുടെ ഫോട്ടോയും എനിക്കെതിരായ ആക്രമണത്തിനായി നവോത്ഥാനവും സ്ത്രീ ശാക്തീകരണവുമൊക്കെ വലിയ വായില്‍ ഉദ്‌ഘോഷിക്കുന്ന സിപിഎമ്മിന്റെ സൈബര്‍ അണികള്‍ ദുരുപയോഗപ്പെടുത്തിയിരുന്നുവെന്നും ബൽറാം പറഞ്ഞിരിക്കുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.