ഇടതുമുന്നണിയുടെ സ്ഥാനാർഥി നിർണ്ണയം ഖജനാവിലെ കോടികൾ നഷ്ടം വരുത്തുന്ന കുട്ടിക്കളിയായിപ്പോയി.


തിരുവനന്തപുരം: ഇടതുമുന്നണിയുടെ സ്ഥാനാർഥി നിർണ്ണയം ഖജനാവിലെ കോടികൾ നഷ്ടം വരുത്തുന്ന കുട്ടിക്കളിയായിപ്പോയി. മത്സര രംഗത്ത് ഇറക്കിയ ആറ് സിറ്റിങ് എം എൽ എ മാർ വഴി, അവർ തെരഞ്ഞെടുക്കപ്പെട്ടാൽ ഉപതെരഞ്ഞെടുപ്പുവഴിയും ഖജനാവില്‍ നിന്നും കോടികളാണ് ചെലവഴിക്കേണ്ടി വരുക. ഈ നഗ്‌നമായ സത്യം അറിഞ്ഞു കൊണ്ടു തന്നെ സ്ഥാനാർത്ഥികലായി എം എൽ എ മാരായി ആറ് പേരെ തെരെഞ്ഞെടുപ്പ് രംഗത്ത് ഇറക്കിയത് ഒരൽപം കടന്ന കൈയ്യെന്നു മാത്രമല്ല, ജനങ്ങളുടെ പള്ളക്കടിക്കുന്ന പണി കൂടിയായി പ്പോയി. ഇവരിൽ ഒരാൾ എങ്കിലും,ഞാൻ തോറ്റാൽ ജനവിധി മാനിച്ച് രാജിവെക്കുമെന്ന് പറയാൻ ധൈര്യം കാട്ടുമോ. അത് പറയുന്ന പ്രശ്നമില്ല. അങ്ങനെ ആരും സ്വപ്നവും കാണേണ്ട.

സിപിഎം നാലും സിപിഐ രണ്ടും എംഎല്‍എമാരെയാണ് മത്സരിപ്പിക്കുന്നത്. ലോകസഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമല്ല. പക്ഷെ ഇത്രയധികം എംഎല്‍എമാര്‍ ഒരിമിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുന്നത് ആദ്യം.

എംഎല്‍എമാരായ പിവി അന്‍വര്‍, എ പ്രദീപ് കുമാര്‍, എഎം ആരിഫ്, വീണ ജോര്‍ജ് എന്നിവരാണ് സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയിലുള്ളത്. ചിറ്റയം ഗോപകുമാർ, സി ദിവാകരന്‍ എന്നിവരാണ് സിപിഐ സ്ഥാനാര്‍ഥികളായ എംഎല്‍എമാര്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക കൂടി പുറത്തുവരുമ്പോള്‍ മത്സരിക്കുന്ന എംഎല്‍എമാരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും മത്സരരംഗത്തെത്തുമെന്നാണ് സൂചന.
മത്സരരംഗത്തുള്ള എംഎല്‍എമാര്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കും. ആറു മാസത്തിനകം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിയും വരും.

പണം ചെലവഴിക്കുന്നതിനു പുറമെ മണ്ഡലത്തില്‍ എംഎല്‍എ ഇല്ലാതാകുന്നത് വികസനപ്രവർത്തനങ്ങളെയും ബാധിക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം,മണ്ഡലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാനും നടപ്പാക്കാനും ഉദ്ദേശിക്കുന്ന പദ്ധതികളെയും ബാധിക്കും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.