എം എൽ എ യുടെ കാറിൽ പോയി, ചിറ്റയം വോട്ട് പിടിക്കാൻ തുടങ്ങി,

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എം എൽ എ ഔദ്യോഗിക വാഹനം ഉപയോഗിക്കാമോ, തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്നതിനു മുൻപ് ആയാലും,നാമനിർദേശ പത്രിക കൊടുക്കുന്നതിനു മുൻപ് ആയാലും, വോട്ടുപിടിക്കലും,പ്രചാരണ പരിപാടികളും, തെരഞ്ഞെടുപ്പിന്റെ ഭാഗം തന്നെയാണ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ പിന്നെ മിക്കവരും വോട്ട് പിടിത്തം തുടങ്ങിക്കഴിഞ്ഞു. വോട്ടു പിടിക്കാൻ എം എൽ എ യുടെ വക സ്റ്റേറ്റ് കാറുമായിറങ്ങിയ മാവേലിക്കര ലോക് സഭാമണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിൻറെ കുട്ടനാട്ടിലെ തിരഞ്ഞെടുപ്പ് പരിപാടിയുടേതായി, സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് നോക്കൂ.

എൽ ഡി എഫ് മാവേലിക്കരയുടെ ഫേസ് ബുക്ക് പേജിലാണ് ചിറ്റയം എം എൽ എ തൻറെ ഔദ്യോഗിക വാഹനത്തിലെത്തി വോട്ട് പിടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എം എൽ എ ഔദ്യോഗിക വാഹനം ദുരുപയോഗപ്പെടുത്തുന്നു വെന്ന് ഫേസ് ബുക്ക് പോസ്റ്റ് തന്നെ
തുറന്നു പറയുകയാണ്. ചിറ്റയം ഇപ്പോഴും എം എൽ എ തന്നെ. പക്ഷേ, തെരെഞ്ഞെടുപ്പ് പ്രചരണത്തിന് സർക്കാർ കാറും സർക്കാർ ചിലവിലെ ഡ്രൈവറും, സർക്കാർ ചിലവിലെ ഡീസലും ഉപയോഗിക്കുന്നതിലെ അർത്ഥമാണ് മനസ്സിലാക്കാനാവാത്തത്.
ഇക്കാര്യത്തിൽ ചിറ്റയം ഗോപകുമാറിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒട്ടുമിക്ക എം എൽ എ മാരുംഎം പി മാരും സർക്കാർ വാഹനം കേരളത്തിൽ ദുരുപയോഗം ചെയ്യുന്നുണ്ട്.ഇക്കാര്യത്തിൽ രാഷ്ട്രീയ നിറവുമില്ല.ഇതൊരു ഉദാഹരണം മാത്രം. പ്രളയത്തിൻറെ ,ദുരിതങ്ങളിൽ നിന്ന് പടിപടിയായി കരകയറുന്ന കേരളത്തിലെ ജനങ്ങൾ ഒരൽപം വേദനയോടെയാണ് ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നതെന്ന് സർക്കാർ പണം ദുരുപയോഗം ചെയ്യുന്നവർ ഓർക്കുന്നത് നന്നായിരിക്കും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.