എടിഎം കാര്‍ഡ് തട്ടിപ്പുകൾ തടയാൻ,ആപ്പുകളെക്കുറിച്ച്‌ കേരള പോലീസ്,

കൊല്ലം: എടിഎം കാര്‍ഡുകളിലെ വിവരങ്ങള്‍ ചോർത്തി പണം തട്ടുന്നത് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇത് തടയാനുള്ള വഴികള്‍ കേരള പോലീസ്നിര്‍ദേശിക്കുന്നു. കേരള പോലീസിന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പൊതുജനങ്ങള്‍ക്കായി ഈ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാന്‍ ഡിസേബിള്‍ സൗകര്യമുള്ള ബാങ്കിങ് ആപ്പുകളെക്കുറിച്ചാണ് പോലീസ് ഈ പോസ്റ്റിൽ മനസ്സിലാക്കിത്തരുന്നത്.

കേരള പോലീസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം ഇങ്ങനെ,

എ ടി എം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ എ ടി എം കാര്‍ഡുകള്‍ ഉപയോഗത്തിന് ശേഷം ഡിസേബിള്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എ ടി എം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നിയന്ത്രിക്കാനും താല്‍ക്കാലികമായി നിറുത്തിവയ്ക്കാനും സംവിധാനമുണ്ട്.

ആപ്ലിക്കേഷനുകളില്‍ സര്‍വ്വീസ് റിക്വസ്റ്റ് എന്ന ഓപ്ഷനില്‍ നിന്നും എ ടി എം ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് മാനേജ് കാര്‍ഡ് എന്ന ഓപ്ഷനില്‍ പോയാല്‍ നിലവില്‍ ആവശ്യമില്ലാത്ത എല്ലാ ഓപ്ഷനും ഡിസേബിള്‍ ചെയ്യാന്‍ സാധിക്കും.
കാര്‍ഡ് Swipe ചെയ്തുള്ള POS ട്രാന്‍സാക്ഷന്‍, ഇ കൊമേഴ്‌സ് ട്രാന്‍സാക്ഷന്‍, ഡൊമസ്റ്റിക് യൂസേജ്, ഇന്റര്‍നാഷണല്‍ യൂസേജ് തുടങ്ങിയവയില്‍ ആവശ്യമില്ലാത്ത എല്ലാ സേവനങ്ങളും താല്‍ക്കാലികമായി നിറുത്തിവയ്ക്കാം. പ്രസ്തുത സേവനങ്ങള്‍ പിന്നീട് ആവശ്യമെങ്കില്‍ അപ്പോള്‍ വീണ്ടും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ഈ രീതിയില്‍ ഉപയോഗത്തിന് ശേഷം താത്കാലികമായി കാര്‍ഡിലെ സേവനങ്ങള്‍ നിറുത്തിവച്ചാല്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പ് തടയാനാകുമെന്ന് ബാങ്കുകള്‍ വ്യക്തമാക്കുന്നു. എ ടി എം വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നത് വ്യാപകമായതോടെയാണ്, ഉപയോക്താക്കള്‍ കാര്യമായി ഉപയോഗിക്കാറില്ലാത്ത ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.