ഏപ്രിൽ 23 ചൊവ്വാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്


ന്യൂ ഡൽഹി : 17മത് ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ഏഴു ഘട്ടമായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഏപ്രിൽ 11 നാണ് ആദ്യഘട്ടം. വോട്ടെണ്ണൽ മെയ് 23ന് . കേരളത്തിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഏപ്രിൽ 23 ചൊവ്വാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. കൃത്യം ഒരുമാസം കഴിഞ്ഞ് ഫലം വോട്ടെണ്ണൽ മെയ് 23നു നടക്കും.

29 സംസ്ഥാനങ്ങളിലെ 543 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 90 കോടി വോട്ടർമാരാണ് രാജ്യത്തുള്ളത്. പരീക്ഷകൾ പരിഗണിച്ചാണ് തീയതി തീരുമാനിച്ചതെന്നും മുന്നൊരുക്കൾ പൂർത്തിയായെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പറഞ്ഞു.

കർണാടക, മണിപ്പൂർ, രാജസ്ഥാന്‍, ത്രിപുര സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ്. ആസമിലും ഛത്തീസ്ഗഡിലും മൂന്നാം ഘട്ടം. ഝാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നാലാം ഘട്ടമായി വോട്ടെടുപ്പ് നടക്കും . ജമ്മു കാശ്മീരിൽ അ‍ഞ്ചാം ഘട്ടം. ബിഹാര്‍, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽഏഴാം ഘട്ടമായി ആണ് തെരഞ്ഞെടുപ്പ്.

ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന,ഹിമാചൽപ്രദേശ്, കേരളം, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്നാട്, ഉത്തരാഖണ്ഡ്, ആൻഡമാൻ നിക്കോബാർ, ദാദ്ര അൻഡ് നഗർ ഹവേലി, ദാമൻ ആൻഡ് ദിയു, ലക്ഷദ്വീപ്, പോണ്ടിച്ചേരി, ഡൽഹി, ഛണ്ഡീഗഡ് സംസ്ഥാനങ്ങളിലാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുക.

സ്ഥാനാർഥികൾ അവരുടെ സമൂഹ മാധ്യമങ്ങളുടെ വിവരങ്ങൾ നൽകണം. സമൂഹ മാധ്യമങ്ങളിലെ പ്രചാരണ ചിലവും ഇത്തവണ കണക്കിലെടുക്കും.പെരുമാറ്റചട്ടലംഘനം ശ്രദ്ധയിൽപെട്ടാൽ കർശന നടപടിഉണ്ടാവും . ക്രിമിനൽ ചരിത്രമുള്ള സ്ഥാനാർഥികൾ ആ വിവരം അറിയിച്ചിരിക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചിട്ടുണ്ട്.ഉച്ചഭാഷിണികൾക്ക് രാത്രി 10 മുതൽ പകൽ 6 വരെ വിലക്ക് ഉണ്ടാവും.വോട്ട് ചെയ്യാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമായിരിക്കും. വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാർഥികളുടെ ചിത്രവുംഇത്തവണ ഉണ്ടാവും.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.